അബുദാബി സിഎസ്ഐ വിബിഎസ് 24 മുതൽ

Mail This Article
അബുദാബി ∙ അവധിക്കാലം വിജ്ഞാനപ്രദമാക്കാൻ അബുദാബി സിഎസ്ഐ ഇടവക വിദ്യാർഥികൾക്കായി വിബിഎസ് 2025 ക്ലാസ് സംഘടിപ്പിക്കുന്നു. 24 മുതൽ 29 വരെ നടക്കുന്ന ക്ലാസിൽ ബൈബിൾ പാഠങ്ങൾക്കു പുറമെ ഗാനം, കഥകൾ, ടീൻസ് ക്യാംപ് എന്നിവയുമുണ്ടാകും.
അബുമുറൈഖയിലെ സിഎസ്ഐ ദേവാലയത്തിൽ ദിവസേന വൈകിട്ട് 4:30 മുതൽ നടക്കുന്ന ക്യാംപിന് സിഎസ്ഐ മൈസൂർ മിഷൻ സെന്റ് പോൾസ് മിഷൻ ഹൈസ്കൂൾ ഡയറക്ടർ റവ. ബിജിൻ ജോൺ വർഗീസ് നേതൃത്വം നൽകും. ഇതര സഭകളിൽനിന്നുള്ള കുട്ടികൾ ഉൾപ്പെടെ 200ലേറെ പേർ പങ്കെടുക്കും. വിവിധ കലാപരിപാടികളോടെ 30ന് നടക്കുന്ന സമാപന സമ്മേളനത്തിൽ സർട്ടിഫിക്കറ്റുകൾ വിതരണം ചെയ്യും.
അബുദാബി, മുസഫ എന്നിവിടങ്ങളിൽനിന്ന് വാഹന സൗകര്യവുമുണ്ടായിരിക്കും. വിവരങ്ങൾക്ക് ഇടവക വികാരി റവ. ബിജു കുഞ്ഞുമ്മൻ, സൺഡേ സ്കൂൾ ഹെഡ് മാസ്റ്റർ റെജി ബെഞ്ചമിൻ (0504120123, 0563647574) എന്നിവരുമായി ബന്ധപ്പെടാവുന്നതാണ്.