തൊഴിലാളികൾക്കായി പത്തിടത്ത് ഈദുൽ ഫിത്ർ ആഘോഷം

Mail This Article
ദുബായ് ∙ രാജ്യത്തുടനീളം തൊഴിലാളികൾക്കായി മാനവശേഷി സ്വദേശിവൽക്കരണ മന്ത്രാലയം ഈദുൽ ഫിത്ർ ആഘോഷങ്ങൾ സംഘടിപ്പിക്കുന്നു. ഈദ് അവധി ദിനങ്ങളിൽ 10 ഇടങ്ങളിലായാണ് ആഘോഷം.
തൊഴിലാളികളോടുള്ള രാജ്യത്തിന്റെ പ്രതിബദ്ധതയുടെ ഭാഗമായി എല്ലാ ദേശീയ ആഘോഷ പരിപാടികളിലും അവരെ ഉൾപ്പെടുത്തുന്നു. ഇതിലൂടെ തൊഴിലാളികളുടെ സന്തോഷം, ജീവിത നിലവാരം, ക്ഷേമം, സാമൂഹിക ഇടപെടൽ എന്നിവ ഉറപ്പാക്കാനാകുമെന്ന് മന്ത്രാലയം ചൂണ്ടിക്കാട്ടി. വിനോദ, വിജ്ഞാന പരിപാടികളും മത്സരങ്ങളും അടങ്ങിയ ഉത്സവത്തിൽ വിജയികൾക്ക് സമ്മാനങ്ങളും നൽകും. ആഘോഷങ്ങളിൽ ജീവനക്കാരെ ഉൾപ്പെടുത്താൻ താൽപര്യമുള്ള കമ്പനികൾ uaeworkersevents.com സന്ദർശിച്ച് റജിസ്റ്റർ ചെയ്യാം. അതതു എമിറേറ്റിൽ നടക്കുന്ന ആഘോഷങ്ങളെക്കുറിച്ച് www.uaeworkersevents.com നിന്ന് മനസ്സിലാക്കി പരിപാടികളിൽ പങ്കെടുക്കാമെന്നും മന്ത്രാലയം അറിയിച്ചു.