ADVERTISEMENT
We've detected that you're currently using an ad-blocker
You can now access Manorama Online with minimal ads by subscribing to Premium
Subscribe Now
OR

Please turn off your ad blocker

Already a Premium Member?

ന്യൂയോർക്ക്∙ അമേരിക്കയിലെ മലയാളി മാധ്യമ പ്രവർത്തകരുടെ കൂട്ടായ്മയായ ഇന്ത്യ പ്രസ്  ക്ലബ്ബ് ഓഫ് നോർത്ത് അമേരിക്കയ്ക്ക് നവ  നേതൃത്വം. സുനിൽ തൈമറ്റം - പ്രസിഡന്റ്, ജനറൽ  സെക്രട്ടറിയായി രാജു പള്ളത്ത്, ട്രഷറർ ആയി ഷിജോ പൗലോസ്, വൈസ് പ്രസിഡന്റായി ബിജു സഖറിയാ, ജോയിന്റ് സെക്രട്ടറിയായി സുധ പ്ലക്കാട്ട്, ജോയിന്റ് ട്രഷറർ ആയി ജോയി തുമ്പമൺ  എന്നിവരാണ് എക്സിക്യൂട്ടീവ് കമ്മറ്റി അംഗങ്ങളായി തിരഞ്ഞെടുക്കപ്പെട്ടത്. സുനിൽ ട്രൈസ്റ്റാർ  ആണു പ്രസിഡന്റ് ഇലക്ട് .

പ്രസിഡന്റായി തിരഞ്ഞെടുക്കപ്പെട്ട സുനിൽ തൈമറ്റം രണ്ട് ദശാബ്ദത്തിലേറെയുള്ള മാധ്യമരംഗത്തെ  പ്രവർത്തന പരിചയവുമായാണ് ഇന്ത്യാ പ്രസ് ക്ലബ് സാരഥ്യം ഏറ്റെടുക്കുന്നത് .  ജനറൽ സെക്രട്ടറിയായി തിരഞ്ഞെടുക്കപ്പെട്ട രാജു പള്ളത്ത്, ഏഷ്യാനെറ്റിന്റെ നോർത്ത് അമേരിക്കൻ പ്രോഗ്രാം ഡയറക്ടർ ആണ്. ഇന്ത്യ പ്രസ് ക്ലബ്   ന്യൂയോർക്ക്  ചാപ്റ്റർ പ്രസിഡന്റ് , നാഷണൽ വൈസ് പ്രസിഡന്റ്  എന്നീ നിലകളിലും പ്രവർത്തിച്ചിട്ടുണ്ട്.

ipcna-ob-2

ട്രഷറർ ആയി നിയമിതനായിരിക്കുന്നത് ഏഷ്യാനെറ്റ് ന്യൂസിന്റെ അമേരിക്കയിലെ ചീഫ് ക്യാമറാമാനും, കോ-ഓർഡിനേറ്റിംങ് പ്രൊഡ്യൂസർ കൂടിയായ ഷീജോ പൗലോസ്  വൈസ് പ്രസിഡണ്ട് സ്ഥാനം അലങ്കരിക്കുവാൻ നിയുക്തനായിരിക്കുന്നത് ഫ്‌ളവേഴ്‌സ് ടിവി യുഎസ്എ യുടെ സിഇഒ ആയ ബിജു സഖറിയയാണ്. ജോയിന്റ് സെക്രട്ടറിയായി തിരഞ്ഞെടുക്കപ്പെട്ട സുധ പ്ലക്കാട്ട്  കൈരളി ടിവി യുഎസ്എ യുടെ അവതാരകയാണ്. ഇക്കഴിഞ്ഞ  ഇന്ത്യാ പ്രസ് ക്ലബ് അന്താരാഷ്‌ട്ര മീഡിയ കോൺഫ്രൻസ് വേദിയിൽ മികച്ച അവതാരകക്കുള്ള അവാർഡ് സ്വന്തമാക്കിയിരുന്നു  സുധ പ്ലാക്കാട്ട് .

ജോയിന്റ് ട്രഷറർ ആയി തിരഞ്ഞെടുക്കപ്പെട്ടിരിക്കുന്ന ജോയി തുമ്പമൺ ഹാര്‍വെസ്റ്റ് യുഎസ്എ ടിവിയുടെ ഡയറക്ടർ ആണ്.പ്രസിഡന്റ് ഇലക്ട്  ആയി സുനിൽ ട്രൈസ്റ്റാർ പ്രവാസി ചാനൽ സിഇഒയും കഴിഞ്ഞ കമ്മറ്റിയിലെ ജനറൽ സെക്രട്ടറിയും ആയിരുന്നു.

ഷിക്കാഗോയിൽ നടന്ന ഒൻപതാം രാജ്യാന്തര കോൺഫറൻസിൽ അധികാര കൈമാറ്റത്തിന്റെ സൂചനയായി നിലവിലുള്ള പ്രസിഡന്റ് ബിജു കിഴക്കേക്കുറ്റ് ദീപനാളം സുനിൽ തൈമറ്റത്തിന് കൈമാറിയിരുന്നു. ഔദ്യോഗികമായി സ്ഥാനം ഏറ്റെടുക്കുന്നത് ജനുവരി ഒന്ന് മുതലാണ്.

ipcna-ob-3

സംഘടന ഇതുവരെ നേടിയ മികവും  യശസ്സും  പുതിയ തലത്തിലേക്കുയർത്താൻ ശ്രമിക്കുമെന്ന് പ്രസിഡന്റ് സുനിൽ തൈമറ്റവും ജനറൽ സെക്രട്ടറി രാജു പള്ളത്തും ട്രഷറർ ഷിജോ പൗലോസും പറഞ്ഞു. സൗഹൃദം കൈമുതലായുള്ള സംഘടന ഇവിടെയു ,കേരളത്തിലും  അടിയന്തര സഹായം ആവശ്യമുള്ള മാധ്യമ പ്രവർത്തകർക്ക്  താങ്ങായി മുന്നോട്ടു പോകും  

പ്രീമിയത്തോടൊപ്പം ഇനി
മനോരമ മാക്സും ....

+

40% കിഴിവില്‍

subscribe now
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com