അര ദിവസം പോരാ, ഒരു ദിവസം വേണം: ഇവാൻകയുടെ മൊഴിയെടുക്കൽ മാറ്റിവച്ചു

Mail This Article
ന്യൂയോർക്ക് ∙ യുഎസ് മുൻ പ്രസിഡന്റ് ഡോണൾഡ് ട്രംപിന്റെ കുടുംബ ബിസിനസ് ഇടപാടുകളുമായി ബന്ധപ്പെട്ട സാമ്പത്തിക തിരിമറിക്കേസിൽ മൂത്ത മകൾ ഇവാൻകയുടെ മൊഴിയെടുക്കുന്നത് നവംബർ 8 ലേക്കു മാറ്റി.
ഈ വെള്ളിയാഴ്ചയാണ് ആദ്യം നിശ്ചയിച്ചിരുന്നതെങ്കിലും അന്ന് കോടതിയുടെ പ്രവൃത്തി സമയം അരദിവസം മാത്രമായതിനാലാണ് ഒരു മുഴുവൻ ദിവസമെങ്കിലും ഇവാൻകയുടെ മൊഴിയെടുപ്പിനു ലഭിക്കുന്ന വിധം തീയതി നീട്ടിയത്.
ഇവാൻകയുടെ സഹോദരങ്ങളായ ഡോണൾഡ് ട്രംപ് ജൂനിയറിന്റെയും എറിക് ട്രംപിന്റെയും മൊഴിയെടുപ്പ് ഇന്നും നാളെയുമായി നടക്കും. ഡോണൾഡ് ട്രംപിന്റെ മൊഴിയെടുപ്പ് തിങ്കൾ നടക്കും. ഇവാൻകയുടേത് ബുധനും. അടുത്ത വർഷത്തെ യുഎസ് പ്രസിഡന്റ് തിരഞ്ഞെടുപ്പിൽ റിപ്പബ്ലിക്കൻ പാർട്ടിയുടെ സ്ഥാനാർഥിയാകാൻ പ്രചാരണം നടത്തുന്ന ട്രംപ് മിയാമിയിലെ റാലിയിൽ പങ്കെടുക്കുന്നതും അന്നാണ്.