പത്താമത് ചാപ്റ്ററുമായി ഇന്ത്യ പ്രസ് ക്ലബ് ഓഫ് നോർത്ത് അമേരിക്ക; അറ്റ്ലാന്റയിൽ ആദ്യമായി മാധ്യമ കൂട്ടായ്മ

Mail This Article
അറ്റ്ലാന്റ ∙ രണ്ടു പതിറ്റാണ്ടിന്റെ പ്രവർത്തന പാരമ്പര്യമുള്ള വടക്കെ അമേരിക്കയിലെ മലയാളി മാധ്യമ പ്രവർത്തകരുടെ ഏറ്റവും വലിയ കൂട്ടായ്മയായ ഇന്ത്യ പ്രസ് ക്ലബ്ബ് ഓഫ് നോർത്ത് അമേരിക്കക്ക് ഏറ്റവും പുതിയ ചാപ്റ്റർ അറ്റ്ലാന്റയിൽ രൂപീകൃതമായി. പ്രസിഡന്റ് ആയി കാജൽ സക്കറിയയും സെക്രട്ടറിയായി ബിനു കാസിമും ട്രഷററായി തോമസ് ജോസഫും ചുമതലയേറ്റു.
വൈസ് പ്രസിഡന്റായി ഷൈനി അബൂബക്കർ, ജോയിന്റ് സെക്രട്ടറി അനു ഷിബു, ജോയിന്റ് ട്രെഷറർ സാദിഖ് പുളിക്കാപറമ്പിൽ എന്നിവരും തിരഞ്ഞെടുക്കപ്പെട്ടു. അമ്മു സഖറിയ, മീര പുതിയടത്തു, ഫമിന ചുക്കൻ എന്നിവർ ചാപ്റ്റർ അംഗങ്ങളായി ചാപ്റ്റർ പ്രവർത്തങ്ങൾക്ക് തുടക്കം കുറിക്കും.