ഹൂസ്റ്റണിലെ നിശാക്ലബ്ബിൽ വെടിവയ്പ്; 6 പേർക്ക് പരുക്ക്, 4 പേർ ഗുരുതരാവസ്ഥയിൽ

Mail This Article
ഹൂസ്റ്റൺ ∙ ഹൂസ്റ്റണിലെ ആഫ്റ്റർ-ഹൗൺസ് നൈറ്റ്ക്ലബ്ബിൽ നടന്ന വെടിവയ്പിൽ ആറ് പേർക്ക് പരുക്കേറ്റു. 4 പേരുടെ നില ഗുരുതരമെന്ന് പൊലീസ്. ഞായറാഴ്ച പുലർച്ചെയാണ് സംഭവം. പ്രതികളായ രണ്ട് പേർക്കെതിരെ തിരച്ചിൽ ഊർജിതം. ഒറ്റപ്പെട്ട ആക്രമണമാണിതെന്ന് പൊലീസ് വ്യക്തമാക്കി.
ഹിൽക്രോഫ്റ്റ് അവന്യൂവിലെ സ്പോർട്സ് ബാറിലാണ് ഞായറാഴ്ച പുലർച്ചെ 3 മണിയോടെ വെടിവയ്പ് നടത്തിയത്. ഒന്നിലധികം പേർക്ക് വെടിയേറ്റതായി റിപ്പോർട്ടുകൾ ലഭിച്ചതായി പൊലീസ് അസിസ്റ്റന്റ് ചീഫ് ജെയിംസ് സ്കെൽട്ടൺ മാധ്യമപ്രവർത്തകരോട് വെളിപ്പെടുത്തിയിരുന്നു.
വെടിയേറ്റ മൂന്ന് പേരെ ഹൂസ്റ്റൺ ഫയർ ഡിപ്പാർട്ട്‌മെന്റ് ആശുപത്രികളിലേക്കും മൂന്ന് പേരെ സ്വകാര്യ ആശുപത്രികളിലേക്കുമാണ് കൊണ്ടുപയോത്. ഗുരുതരാവസ്ഥയിലുള്ള നാല് രോഗികളെ ഞായറാഴ്ച രാവിലെ ശസ്ത്രക്രിയയ്ക്ക് വിധേയമാക്കി.