ന്യൂയോർക്ക് കർഷക–പുഷ്പക ശ്രീ പുരസ്കാരങ്ങൾ വിതരണം ചെയ്തു

Mail This Article
ന്യൂയോർക്ക് ∙ ന്യൂയോർക്ക് കർഷകശ്രീയുടെയും കേരള സെന്ററിന്റെയും നേതൃത്വത്തിൽ ന്യൂയോർക്ക് കർഷകശ്രീ, പുഷ്പകശ്രീ അവാർഡുകൾ വിതരണം ചെയ്തു.
കമ്യൂണിറ്റി ആക്ടിവിസ്റ്റ് ഫിലിപ്പ് മഠത്തിൽ സംഘടിപ്പിച്ച കമ്യൂണിറ്റി സ്പിരിറ്റിനെയും വീട്ടുവളപ്പിൻ്റെ പരിവർത്തന ശക്തിയെയും പ്രകീർത്തിച്ചുകൊണ്ട് ന്യൂയോർക്ക് കർഷക ശ്രീ, പുഷ്പക ശ്രീ അവാർഡ് ദാന ചടങ്ങ് മികച്ച വിജയമായി. ശ്രീകുമാർ ഉണ്ണിത്താൻ, ലാലി കളപ്പുരക്കൽ, റോയ് മാണി എന്നിവർക്ക് മുതിർന്ന മാധ്യമപ്രവർത്തകൻ പി. പി ജെയിംസ് ട്രോഫികൾ സമ്മാനിച്ചു. വീട്ടുവളപ്പിലെ കൃഷിത്തോട്ടവും പൂന്തോട്ടപരിപാലനത്തിൻ്റെയും കമ്യൂണിറ്റി ബന്ധത്തിൻ്റെയും ചികിത്സാ നേട്ടങ്ങൾ എടുത്തുകാണിച്ചു.
ലോകത്തിലെ എല്ലാ മലയാളികളും അവരുടെ പൂന്തോട്ടത്തിലും വീട്ടുകൃഷിയിടങ്ങളിലും വലിയ ശ്രദ്ധ നൽകുന്ന സാഹചര്യത്തിൽ ന്യൂയോർക്കിലെ മലയാളികളെ പ്രോത്സാഹിപ്പിക്കുന്ന ഇത്തരം സാമൂഹിക ഇടപെടലുകൾ അത്യാവശ്യ ഘടകമാണെന്ന് സംഘാടകർ ചൂണ്ടിക്കാട്ടി.


ന്യൂയോർക്കിലെ പ്രകൃതി സ്‌നേഹികൾക്കിടയിൽ ബന്ധവും ശാക്തീകരണവും ഊട്ടിയുറപ്പിച്ചുകൊണ്ട് വർക്കി എബ്രഹാം, ലീല മാരേട്ട്, ശ്രീകുമാർ ഉണ്ണിത്താൻ, ലാലി കൽപ്പുരക്കൽ, അലക്‌സ് എസ്തഫാൻ, കോശി തോമസ് എന്നിവർ തോട്ടം, കൃഷി എന്നിവയെ കുറിച്ചുള്ള തങ്ങളുടെ വ്യക്തിപരമായ വിശേഷങ്ങൾ പങ്കുവെച്ചു. കോരസൺ വർഗീസ് യോഗം നിയന്ത്രിച്ചു.