ADVERTISEMENT

മൃഗസംരക്ഷണമേഖലയിലെ എല്ലാ  കർഷകരുടെയും പ്രയോജനത്തിനായി കേന്ദ്ര സർക്കാർ ആരംഭിച്ച ‘മൃഗസംരക്ഷണ കിസാൻ ക്രെഡിറ്റ് കാർഡ്’ ഇപ്പോൾ മൃഗസംരക്ഷണ മേഖലയിലെ കർഷകർക്ക് ലഭിക്കും. രാജ്യത്തെ മൃഗസംരക്ഷണ രംഗത്തെ വളർച്ചയ്ക്കും കർഷകർക്ക് കൂടുതൽ വരുമാനം ഉറപ്പാക്കാൻ സഹായിക്കുകയും ചെയ്യുകയാണ് ഇതിലൂടെ ലക്ഷ്യമിടുന്നത്.

സവിശേഷതകൾ

കന്നുകാലി ഉടമകൾക്ക് 3 ലക്ഷം രൂപ വരെ വായ്പ ലഭിക്കും. എന്നാൽ, 1. 6 ലക്ഷം രൂപ വരെയുള്ള വായ്പകൾക്ക് ഈടോ/ ഗ്യാരണ്ടിയോ ആവശ്യമില്ല. ധനകാര്യ സ്ഥാപനങ്ങൾ/ബാങ്കുകൾ 7 % പലിശ നിരക്കിൽ കാർഷികവായ്പ നൽകുമ്പോൾ, മൃഗസംരക്ഷണ കിസാൻ ക്രെഡിറ്റ് കാർഡ് പദ്ധതി പ്രകാരം കന്നുകാലി ഉടമകൾക്ക് 4 % എന്ന കുറഞ്ഞ പലിശ നിരക്കിൽ വായ്പ ലഭിക്കും. കന്നുകാലി ഉടമകൾ വായ്പാ തുകയും പലിശയും അഞ്ചു വർഷത്തിനകം തിരിച്ചടയ്ക്കണം.

എങ്ങനെ അപേക്ഷിക്കാം

കിസാൻ ക്രെഡിറ്റ് കാർഡ് ലഭിക്കുന്നതിന്, നിങ്ങൾ ആദ്യം ഒരു ബാങ്ക് സന്ദർശിച്ച് നിർദ്ദിഷ്ട അപേക്ഷാ ഫോറം പൂരിപ്പിക്കേണ്ടതുണ്ട്. കിസാൻ ക്രെഡിറ്റ് കാർഡിന്റെ കൃത്യമായി പൂരിപ്പിച്ച അപേക്ഷാ ഫോമിനൊപ്പം ആവശ്യപ്പെടുന്ന ഭൂമി രേഖകൾ, ഏറ്റവും പുതിയ പാസ്പോർട്ട് സൈസ് ഫോട്ടോകൾ, ആധാർ കാർഡ്, പെർമനന്റ് അക്കൗണ്ട് നമ്പർ (പാൻ) കാർഡ്,  വോട്ടർ ഐഡി, മൃഗങ്ങളുടെ ആരോഗ്യ സർട്ടിഫിക്കറ്റ് തുടങ്ങിയവയുടെ പകർപ്പ് കൂടി സമർപ്പിക്കണം. 15 ദിവസത്തിനകം കിസാൻ ക്രെഡിറ്റ് കാർഡ് ലഭിക്കും.

ആർക്കൊക്കെ ലഭിക്കും 

1. കർഷകർ, കോഴി കർഷകർ, വ്യക്തിഗത അല്ലെങ്കിൽ സംയുക്ത വായ്പക്കാർ, ജോയിന്റ് ലയബിലിറ്റി ഗ്രൂപ്പുകൾ, സ്വയം സഹായ സഹകരണ സംഘങ്ങൾ  ഉൾപ്പെടെയുള്ളവർ വളർത്തുന്ന ആട്, ചെമ്മരിയാട്, കോഴി, പന്നി, മുയൽ എന്നിവ സ്വന്തം ഷെഡുകളിലോ, പാട്ടത്തിനോ, വാടകയ്ക്കോ എടുത്ത് നടത്തിക്കുന്നവർക്കെല്ലാം ഈ കാറ്റഗറിയിലെ വായ്പയ്ക്ക് അർഹതയുണ്ട്.

2. കർഷകർ, ക്ഷീരകർഷകർ, വ്യക്തിഗത അല്ലെങ്കിൽ സംയുക്ത വായ്പക്കാർ, ജോയിന്റ് ലയബിലിറ്റി ഗ്രൂപ്പുകൾ, സ്വയം സഹായ സംഘങ്ങൾ എന്നിവരുടെ  സ്വന്തം ഉടമസ്ഥതയിലുള്ളതോ പാട്ടത്തിനെടുത്ത ഷെഡുകളിലോ വാടകയ്‌ക്കോ എടുത്ത് നടത്തിക്കുന്ന ക്ഷീരകർഷകർക്കെല്ലാം കിസാൻ ക്രഡിറ്റ് കാർഡ് വായ്പയ്ക്ക് അർഹതയുണ്ട്.

English summary: Livestock and dairy farmers can get kisan credit cards

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com