ADVERTISEMENT

താരങ്ങൾ തമ്മിലുള്ള ബന്ധത്തിന്റെ ആഴം വ്യക്തമാകുന്നത് പലപ്പോഴും അവർ സൈബർ ഇടങ്ങളിൽ പങ്കുവയ്ക്കുന്ന കുറിപ്പുകളിലൂടെയാണ്. ഇപ്പോഴിതാ അത്തരത്തിലൊരു പോസ്റ്റുമായി എത്തിയിരിക്കുകയാണ് തെന്നിന്ത്യയുടെ പ്രിയ താരം ചാർമി കൗർ. തെന്നിന്ത്യൻ സൂപ്പർ നായിക തൃഷയോടുള്ള സൗഹൃദവും സ്നേഹവും കുസൃതിയോടെയാണ് ചാർമി ട്വിറ്ററിൽ പങ്കുവച്ചിരിക്കുന്നത്. 

 

‘പ്രിയമുള്ളവളെ ‍ഞാൻ നിന്നെ സ്നേഹിക്കുന്നു. നീ എന്റെ വിവാഹാഭ്യർത്ഥന സ്വീകരിക്കുന്നതും കാത്തു നിൽപ്പാണ് ഞാൻ. നമുക്ക് വിവാഹം കഴിക്കാം. (ഇപ്പോൾ അത് നിയമപരമാണല്ലോ).’ ചാർമി ട്വിറ്ററിൽ കുറിച്ചു. രസകരമായ ട്വീറ്റ് കണ്ടതോടെ ആരാധകർ അത് ഏറ്റെടുത്തു. തൃഷയുടെ പിറന്നാൾ ദിനത്തിൽ അശംസകളർപ്പിച്ചാണ് ചാർമി ഇത്തരത്തിൽ ട്വീറ്റ് ചെയ്തത്. ഇരുവരും തമ്മിലുള്ള ആത്മബന്ധം വ്യക്തമാക്കുന്ന ട്വീറ്റിനൊപ്പം തൃഷയെ കെട്ടിപ്പിടിച്ചു ചുംബനം നൽകുന്ന ചിത്രവും ചാർമി പങ്കുവച്ചിട്ടുണ്ട്.

 

എന്നാൽ എല്ലാത്തിനെയും വിപരീതമായി കാണുന്ന ചില ആരാധകർ ഇവിടെയും വിമർശനങ്ങളുമായെത്തി. ചാർമിയുടെ ട്വീറ്റ് സഭ്യതയ്ക്ക് നിരക്കുന്നതല്ലെന്നാണ് അവരുടെ കണ്ടെത്തൽ. സിനിമാതാരങ്ങൾ ഇത്തരത്തിലുള്ള ട്വീറ്റുകൾ പങ്കു വയ്ക്കുന്നത് സമൂഹത്തിന് തെറ്റായ സന്ദേശമാണ് നൽകുന്നതെന്നാണ് ഇക്കൂട്ടർ വാദിക്കുന്നത്.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com