ADVERTISEMENT

പ്രണയവിലാസം സിനിമയുടെ വിജയാഘോഷ വേളയിൽ തിളങ്ങി നായികമാരായ മിയയും അനശ്വര രാജനും. കറുപ്പണിഞ്ഞ് ചുരിദാറിൽ അതിമനോഹരിയായാണ് മിയ പ്രത്യക്ഷപ്പെട്ടത്. തന്നെ പ്രണയവിലാസത്തിലേക്ക് എത്തിച്ച ഘടകങ്ങളെക്കുറിച്ചും വിജയാഘോഷ വേളയിൽ മിയ പറഞ്ഞു. വിവാഹ ശേഷം പുരുഷന് പ്രേമിക്കാം, പക്ഷേ സ്ത്രീക്ക് ഒരു പ്രേമം ഉണ്ടായിരുന്നു എന്ന് കേള്‍ക്കുമ്പോള്‍ അത് ദഹിക്കാന്‍ പറ്റാത്ത ഒന്നായാണ് പലപ്പോഴും കാണുന്നത്. ആ കാര്യമാണ് പ്രണയവിലാസം ചര്‍ച്ചചെയ്തത്. ഈ കാഴ്ച്ചപ്പാടില്‍ ഇതുവരെ സിനിമകള്‍ ഇറങ്ങിയിട്ടില്ലെന്നും കഥ ആദ്യം കേട്ടപ്പോള്‍ തന്നെ തനിക്ക് ഒരുപാട് ഇഷ്ടമായെന്നും മിയ പറഞ്ഞു. 

 

‘‘പൊതുവെ നമ്മള്‍ സമൂഹത്തിലേക്ക് നോക്കുമ്പോള്‍ മകന് പ്രേമിക്കാം, അപ്പന് പ്രേമിക്കാം പക്ഷേ അമ്മക്ക് ഒരു പ്രേമം ഉണ്ടായിരുന്നു എന്ന് കേള്‍ക്കുമ്പോള്‍ അത് ദഹിക്കാന്‍ പറ്റാത്ത ഒന്നായാണ് കാണുന്നത്. എനിക്ക് ഈ സിനിമയില്‍ ഏറ്റവും ഇഷ്ടമായ ഫാക്ടറായി തോന്നുന്നത് ഇതാണ്. സിനിമയിലൊക്കെയാണെങ്കിലും മകന് പ്രേമം എന്ന് പറയുമ്പോഴേക്കും അതിനെ എതിര്‍ത്തൊക്കെ പറയും അല്ലെങ്കില്‍ സപ്പോര്‍ട്ട് ചെയ്ത് പറയും. 

 

പക്ഷേ അമ്മയ്ക്കൊരു പ്രേമം ഉണ്ടായിരുന്നു എന്ന കാഴ്ച്ചപാടില്‍ ഒരു സിനിമയും വന്നതായി കണ്ടിട്ടില്ല. അതുകൊണ്ട് തന്നെ അത് വന്നാല്‍ നന്നായിരിക്കും അതില്‍ ഒരു പുതുമയുണ്ടായിരിക്കും എന്നത് ഈ കഥ കേട്ടപ്പോള്‍ തന്നെ മനസ്സിലായി. കൂടാതെ മീര എന്ന എന്റെ കഥാപാത്രവും എനിക്ക് ഇഷ്ടമായി.’’–മിയ പറഞ്ഞു.

 

അര്‍ജുന്‍ അശോക്, മമിത ബൈജു, അനശ്വര രാജന്‍ എന്നിവരെ കേന്ദ്രകഥാപാത്രമാക്കി നിഖില്‍ മുരളി സംവിധാനം ചെയ്ത ചിത്രമാണ് പ്രണയ വിലാസം. 

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com