ADVERTISEMENT

കോടതി സമക്ഷം ബാലൻ വക്കീൽ എന്ന ഹിറ്റ് ചിത്രത്തിനുശേഷം ദിലീപ്–സിദ്ദിഖ് ടീം വീണ്ടും ഒന്നിക്കുന്ന ചിത്രമാണ് ‘ശുഭരാത്രി.’  ഏറെ നിരൂപക പ്രശംസനേടിയ അയാൾ ജീവിച്ചിരിപ്പുണ്ട്‌ എന്ന ചിത്രത്തിനുശേഷം വ്യാസൻ കെ.പി (വ്യാസൻ എടവനക്കാട്‌) രചനയും സംവിധാനവും നിർവഹിക്കുന്ന ചിത്രത്തിൽ ഇരുവരും പ്രധാനകഥാപാത്രങ്ങളെ അവതരിപ്പിക്കുന്നു. മനോരമ ഓൺലൈനിനായി നൽകിയ പ്രത്യേക അഭിമുഖത്തിലാണ് ദിലീപും സിദ്ധിഖും സിനിമയുടെ പേര് ഔദ്യോഗികമായി വെളിപ്പെടുത്തിയത്.

Dileep Siddique new movie Subha Ratri

 

കോടതി സമക്ഷം ബാലൻ വക്കീലിലെ ഇരുവരുടെയും പ്രകടനം കൈയടികളോടെയായിരുന്നു പ്രേക്ഷകർ ഏറ്റെടുത്തത്. ചിത്രത്തിൽ ദിലീപിന്റെ അച്ഛനായാണ് സിദ്ദിഖ് എത്തിയത്. കോമഡി രംഗങ്ങളിൽ മത്സരിച്ചുള്ള അഭിനയവും ഏറെ ആകർഷണമായി. പുതിയ സിനിമയിലും ഇതേവിജയം ആവർത്തിക്കുമെന്ന് തന്നെയാണ് പ്രതീക്ഷ. എന്നാൽ കഥാപാത്രങ്ങളെ സംബന്ധിച്ചുള്ള വിവരങ്ങൾ പുറത്തുവിട്ടിട്ടില്ല. യഥാർഥ സംഭവത്തെ ആസ്പദമാക്കിയാണ് സിനിമ ഒരുങ്ങുന്നത്.

 

അനു സിത്താരയാണ് ചിത്രത്തിൽ ദിലീപിന് നായിക. നെടുമുടി വേണു,  സായികുമാർ, സുരാജ് വെഞ്ഞാറമൂട്, ഇന്ദ്രൻസ്, നാദിർഷ, ഹരീഷ് പേരടി, മണികണ്ഠൻ, സൈജു കുറിപ്പ്, സുധി കോപ്പ,   സന്തോഷ് കീഴാറ്റൂർ, പ്രശാന്ത്, ചേർത്തല ജയൻ, ശാന്തി കൃഷ്ണ,ആശാ ശരത്ത്, ഷിലു ഏബ്രഹാം, കെ.പി.എ.സി ലളിത, തെസ്നി ഖാൻ എന്നിവരാണ് ചിത്രത്തിലെ മറ്റുതാരങ്ങൾ.

 

സംഗീതം ബിജിബാൽ.  നിർമാണം അരോമ മോഹൻ. വിതരണം അബാം മൂവീസ്. മാർച്ച് 12 ന് ചിത്രീകരണം തുടങ്ങും.

പ്രീമിയത്തോടൊപ്പം ഇനി
മനോരമ മാക്സും ....

+

40% കിഴിവില്‍

subscribe now
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com