ഹാർദിക്കിനെയും നടാഷയെയും പരിഹസിച്ച് കമാൽ ആർ. ഖാൻ

Mail This Article
ക്രിക്കറ്റ് താരം ഹാർദിക് പാണ്ഡ്യയെയും കാമുകി നടാഷ സ്റ്റാൻകോവിച്ചിനെയും പരിഹസിക്കുന്ന കമാർ ആർ. ഖാന്റെ പോസ്റ്റ് സമൂഹമാധ്യമങ്ങളിൽ ചർച്ചയാകുന്നു. ബോളിവുഡ് താരങ്ങളെയും സിനിമകളെയും തന്റെ പേജിലൂടെ പരിഹസിച്ച് വിവാദം സൃഷ്ടിക്കുന്ന നടനാണ് കമാൽ ആർ. ഖാൻ.
നടാഷയോടു ഹാർദിക് വിവാഹാഭ്യർഥന നടത്തുന്ന ചിത്രങ്ങളാണ് ട്രോൾ രൂപത്തിൽ കമാൽ പോസ്റ്റ് ചെയ്തത്. നടന് നേരെ വലിയ വിമർശനമാണ് ആരാധകരുടെ ഭാഗത്തുനിന്നും ഉണ്ടാകുന്നത്.
കഴിഞ്ഞ ദിവസമായിരുന്നു നടാഷയുമായുള്ള പ്രണയം ഹാർദിക് വെളിപ്പെടുത്തിയത്. ദുബായിൽ, ഒരു സ്വകാര്യ ബോട്ടിൽ നടാഷയോടു ഹാർദിക് വിവാഹാഭ്യർഥന നടത്തുന്ന വിഡിയോയും സമൂഹമാധ്യമങ്ങളില്‍ ൈവറലായിരുന്നു.
പ്രകാശ് ഝാ സംവിധാനം ചെയ്ത സത്യാഗ്രഹ എന്ന ചിത്രത്തിലൂടെയാണ് നടാഷ ബോളിവുഡിൽ അരങ്ങേറിയത്. പ്രശസ്ത ടെലിവിഷൻ ഷോയായ ബിഗ് ബോസിന്റെ ഹിന്ദിപതിപ്പിലൂടെയാണ് നടാഷ ഇന്ത്യയിൽ പ്രശസ്തിയിലേക്ക് ഉയർന്നത്.