ചേച്ചി സുറുമിക്കും നസ്രിയയ്ക്കുമൊപ്പം 40ാം പിറന്നാൾ ആഘോഷിച്ച് ദുൽഖർ

Mail This Article
നാൽപതാം പിറന്നാൾ ആഘോഷമാക്കി ദുൽഖർ സൽമാൻ. അടുത്ത സുഹൃത്തുക്കൾക്കും കുടുംബത്തിനുമൊപ്പമായിരുന്നു ആഘോഷം. ദുൽഖറിന്റെ സഹോദരി സുറുമി, ഷാനി ഷകി, ഗ്രിഗറി, നസ്രിയ, അമാലു എന്നിവരാണ് പിറന്നാൾ ആഘോഷത്തിൽ ദുൽഖറിനൊപ്പം പങ്കുചേർന്നത്. നാൽപതിലേക്കു കടക്കുന്ന ദുൽഖറിന് ആശംസകളറിയിച്ച് നസ്രിയ ഇൻസ്റ്റഗ്രാമിൽ മനോഹരമായ കുറിപ്പും പങ്കുവച്ചിരുന്നു.


അതേസമയം ദുൽഖർ നായകനായെത്തുന്ന മലയാള ചിത്രം കിങ് ഓഫ് കൊത്ത റിലീസിന് തയാറെടുക്കുകയാണ്. 2021 ൽ റിലീസ് ചെയ്ത ‘കുറുപ്പി’നു ശേഷം തിയറ്ററുകളില്‍ നേരിട്ടു റിലീസിനെത്തുന്ന ദുൽഖറിന്റെ മലയാള ചിത്രം കൂടിയാണിത്. കഴിഞ്ഞ വർഷം സല്യൂട്ട് എന്ന സിനിമ ഒടിടിയിലൂടെയും സീതാ രാമം എന്ന തെലുങ്ക് ചിത്രം ഡബ്ബ് ചെയ്ത് തിയറ്ററുകളിലും റിലീസ് ചെയ്തിരുന്നു.
പുതിയ പ്രോജക്ടുകൾ:
പിറന്നാളിനോടനുബന്ധിച്ച് പുതിയ തെലുങ്ക് ചിത്രത്തിന്റെ പ്രഖ്യാപനവും നടക്കുകയുണ്ടായി. ലക്കി ഭാസ്കർ എന്നാണ് ചിത്രത്തിന്റെ പേര്. ധനുഷ് നായകനായ വാത്തി ഒരുക്കിയ വെങ്കി അറ്റ്‌ലൂരിയാണ് സംവിധാനം.
ഗൺസ് ആൻഡ് ഗുലാബ് എന്ന നെറ്റ്ഫ്ലിക്സ് വെബ് സീരിനും ഉടൻ റിലീസ് ചെയ്യും.