ADVERTISEMENT

ജോജു ജോർജും ഐശ്വര്യ രാജേഷും കേന്ദ്രകഥാപാത്രങ്ങളായി എത്തുന്ന ‘പുലിമട’ ടീസർ എത്തി. ഏറെ ദുരൂഹതകൾ നിറഞ്ഞ ടീസറാണ് അണിയറപ്രവർത്തകർ റിലീസ് ചെയ്തിരിക്കുന്നത്. പുലിമടയുടെ കഥ, തിരക്കഥ, സംഭാഷണം, എഡിറ്റിങ്, സംവിധാനം എന്നിവ നിർവഹിക്കുന്നത് എ.കെ. സാജനാണ്. പെണ്ണിന്റെ സുഗന്ധം(സെന്റ് ഓഫ് എ വുമണ്‍)എന്നാണ് ചിത്രത്തിന്റെ ടാഗ് ലൈന്‍. 

 

ഐൻസ്‌റ്റീൻ മീഡിയ,ലാൻഡ് സിനിമാസ് എന്നീ ബാനറുകളിൽ  ഐൻസ്റ്റീൻ സാക് പോൾ, രാജേഷ് ദാമോദരൻ എന്നിവർ ചേർന്ന് ചിത്രം നിർമിക്കുന്നു. സംവിധായകൻ ജോഷി–ജോജു സിനിമയായ ‘ആന്റണി’ നിർമിക്കുന്നതും  ഐൻസ്‌റ്റീൻ മീഡിയ തന്നെയാണ്. പ്രേക്ഷകശ്രദ്ധ ആകർഷിച്ച "ഇരട്ട" എന്ന ചിത്രത്തിനുശേഷം ജോജു നായകനായെത്തുന്ന ചിത്രം കൂടിയാണ് പുലിമട.

 

പത്തു വർഷത്തെ ഇടവേളയ്ക്ക് ശേഷം  പ്രശസ്ത ഛായാഗ്രാഹകനായ വേണു സ്വന്തം സംവിധാനത്തിൽ അല്ലാതെ ക്യാമറ ചലിപ്പിക്കുന്നു എന്ന പ്രത്യേകത കൂടി ഈ ചിത്രത്തിനുണ്ട്. ഒരു ഷെഡ്യൂളിൽ തന്നെ 60 ദിവസം കൊണ്ട് ചിത്രീകരണം പൂർത്തിയാക്കിയ ബിഗ് ബജറ്റ് ചിത്രമായ പുലിമടയിൽ വൻ താരനിരയാണ് അണിനിരക്കുന്നത്. 

 

ബാലചന്ദ്രമേനോൻ, ചെമ്പൻ വിനോദ്, ജോണി ആന്റണി, ജാഫർ ഇടുക്കി, ജിയോ ബേബി,അബു സലിം, സോന നായർ, കൃഷ്ണ പ്രഭ, പൗളി വിത്സൻ, ഷിബില തുടങ്ങിയവർ മറ്റു പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നു. പൊലീസ് കോൺസ്റ്റബിൾ വിൻസന്റ് സ്‌കറിയുടെ (ജോജു ജോർജ് ) കല്യാണവും അതുമായി ബന്ധപ്പെട്ട് നടക്കുന്ന സംഭവങ്ങളും അത് അയാളുടെ സ്വഭാവത്തിലും ജീവിതത്തിലും വരുത്തുന്ന  മാറ്റങ്ങളുമാണ് പുലിമടയിലൂടെ പ്രേക്ഷകനു മുന്നിലെത്തുന്നത്. 

 

<p>മ്യൂസിക് ഇഷാൻ ദേവ്, പശ്ചാത്തല സംഗീതം അനിൽ ജോൺസൻ, പ്രൊഡക്‌ഷൻ ഡിസൈനർ വിനീഷ് ബംഗ്ലാൻ, എസ്‌സിക്യൂട്ടീവ് പ്രൊഡ്യൂസർ- ഷിജോ ജോസഫ്, പ്രൊഡക്ഷൻ കൺട്രോളർ – രാജീവ് പെരുമ്പാവൂർ, ആർട്ട് ഡയറക്ടർ ജിത്തു സെബാസ്റ്റ്യൻ, മേക്കപ്പ് ഷാജി പുൽപ്പള്ളി, ഷമീർ ശ്യാം, കോസ്റ്റ്യൂം സുനിൽ റഹ്മാൻ, സ്റ്റെഫി സേവ്യർ, സൗണ്ട് ഡിസൈനിങ് ആൻഡ് മിക്സിങ് സിനോയ്‌ ജോസഫ്, ലിറിക്‌സ് റഫീക്ക് അഹമ്മദ്, ഡോക്ടർ താര ജയശങ്കർ, ഫാദർ മൈക്കിൾ പനയ്ക്കൽ, ചീഫ് അസോഷ്യേറ്റ് ഡയറക്ടർ ഹരീഷ് തെക്കേപ്പാട്ട്, ഡി.ഐ ലിജു പ്രഭാകർ, vfx പ്രോമിസ്, മാർക്കറ്റിങ് ഒബ്സ്ക്യുറ,സ്റ്റിൽ അനൂപ് ചാക്കോ റിൻസൻ എം.ബി., പിആർഒ മഞ്ജു ഗോപിനാഥ്, ഡിസൈൻ-ഓൾഡ്മങ്ക്സ്, വിതരണം ആൻ മെഗാ മീഡിയ.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com