ADVERTISEMENT

‘അടിത്തട്ട്’ ടീം വീണ്ടും ഒന്നിക്കുന്ന ചിത്രം ‘പാരഡൈസ് സർക്കസ്’ റിലീസിനൊരുങ്ങുന്നു. ചിത്രത്തിലെ നായക കഥാപാത്രം ചെയ്യുന്ന ഷൈൻ ടോം ചാക്കോയുടെ ഡബ്ബിങ് പൂർത്തിയായി. സിനിമയിലെ തന്റെ ലുക്കും സമൂഹമാധ്യമങ്ങളിലൂടെ താരം പുറത്തുവിട്ടു.‘ആകാശവാണി’ എന്ന ചിത്രത്തിലൂടെ സ്വതന്ത്രസംവിധായകനായ ഖൈസ് മിലന്റെ മൂന്നാമത്തെ സംവിധാന സംരംഭമാണ് ‘പാരഡൈസ് സർക്കസ്സ്’. 

 

അടിത്തട്ടിന്റെ സംവിധായകൻ ജിജോ ആന്റണിയാണ് ‘പാരഡൈസ് സർക്കസ്സ്’ പ്രേക്ഷകർക്ക് മുന്നിലെത്തിക്കുന്നത്. അടിത്തട്ടിന്റെ തിരക്കഥാകൃത്ത് കൂടിയായിരുന്നു ഖൈസ് മിലെൻ. പാപ്പിനു ആണ് ഛായാഗ്രഹണം. എഡിറ്റിങ്: ശരത് ഗീതാലാൽ. സംഗീതം: ശ്രീഹരി. ശബ്ദസംവിധാനം: രാമഭദ്രൻ, ശബ്ദമിശ്രണം: സിനോയ് ജോസഫ്. കളറിസ്റ്റ്: ജോയ്നർ തോമസ്.

 

മിഡിൽ മാർച്ച് സ്റ്റുഡിയോസും മാനിയ മൂവീ മാജിക്സും ചേർന്ന് അവതരിപ്പിക്കുന്ന ‘പാരഡൈസ് സർക്കസ്സ്’ നിർമാണം സിൻ ട്രീസ, സോജി ഖൈസ് എന്നിവരാണ്. ജോജോൺ ചാക്കോയാണ് സഹനിർമാണം. സർക്കസ്സ് കൂടാരത്തിലെ ജീവിതം പ്രതിപാദിക്കുന്ന ചിത്രത്തിൽ ഷൈൻ ടോം ചാക്കോയെ കൂടാതെ ജാഫർ സാദ്ദിഖ്, ഇഷിത സിങ്, അഭിറാം, ബിന്നി ബെഞ്ചമിൻ, കെസി ബ്രദേഴ്സ് എന്നിവർക്കൊപ്പം നേപ്പാൾ, ബംഗ്ളാദേശ്, നൈജീരിയ എന്നീ രാജ്യങ്ങളിൽ നിന്നുള്ള നൂറോളം സർക്കസ്സ് കലാകാരൻമാരും അഭിനയിക്കുന്നു. സ്റ്റിൽസ് : റിച്ചാർഡ് ആന്റണി. പരസ്യകല: ആനന്ദ് രാജേന്ദ്രൻ. പിആർ: ഹുവൈസ് മജീദ്.

 

അതേസമയം മലയാളം, തമിഴ്, തെലുങ്ക് ഭാഷകളിലായി ഒരു പിടി വമ്പൻ സിനിമകളാണ് ഷൈൻ ടോം ചാക്കോയുടേതായി റിലീസിനൊരുങ്ങുന്നത്. ജൂനിയർ എൻ.ടി.ആറിനൊപ്പമുള്ള ‘ദേവാര’, കാർത്തിക് സുബ്ബരാജിന്റെ ‘ജിഗർതണ്ട 2’ , കമൽ ഒരുക്കുന്ന ‘വിവേകാനന്ദൻ വൈറലാണ്’ എന്നിവയാണ് താരത്തിന്റെ പുതിയ റിലീസുകൾ.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com