ADVERTISEMENT

ജാൻവി കപൂർ പ്രധാന വേഷത്തിലെത്തുന്ന ബോളിവുഡ് ചിത്രം ‘ഉലാജ്’ ട്രെയിലർ എത്തി. മലയാളി താരം റോഷൻ മാത്യുവും സിനിമയിലൊരു പ്രധാനവേഷത്തിലെത്തുന്നു. സുധാൻസു സരിയ സംവിധാനം ചെയ്യുന്ന സിനിമയിൽ നയതന്ത്രജ്ഞയുടെ വേഷത്തിലാണ് ജാൻവി എത്തുന്നത്. ജംഗ്‌ലി പിക്ചേഴ്സ് ആണ് നിർമാണം. പർവീസ് ഷെയ്ഖ്–സുദാൻസു സരിയ എന്നിവർ ചേർന്നാണ് തിരക്കഥ. സംഭാഷണം അതിക ചോഹൻ.

ഗുൽഷൻ ദേവയ്യ, രാജേഷ് ടൈലങ്, സച്ചിൻ ഖഡേക്കർ, രാജേന്ദ്ര ഗുപ്ത, ജിതേന്ദ്ര ജോഷി എന്നിവരാണ് മറ്റ് അഭിനേതാക്കൾ. ഇന്റർനാഷ്നൽ ത്രില്ലർ ഗണത്തിൽപെടുത്താവുന്ന  സിനിമയിൽ സങ്കീർണത നിറഞ്ഞ കഥാപാത്രമായാണ് ജാൻവി എത്തുന്നത്.

2020ല്‍ ‘ചോക്ഡ്’ എന്ന ചിത്രത്തിലൂടെയാണ് റോഷൻ ഹിന്ദിയിൽ അരങ്ങേറ്റം കുറിക്കുന്നത്. കഴിഞ്ഞ വർഷം ആലിയ ഭട്ടിനൊപ്പം ‘ഡാര്‍ലിങ്സ്’ എന്ന ചിത്രത്തിലും റോഷൻ പ്രത്യക്ഷപ്പെട്ടിരുന്നു.

English Summary:

Watch Ulajh Trailer

പ്രീമിയത്തോടൊപ്പം ഇനി
മനോരമ മാക്സും ....

+

40% കിഴിവില്‍

subscribe now
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com