Activate your premium subscription today
കോട്ടയം ∙ പുതുപ്പള്ളി ഉപതിരഞ്ഞെടുപ്പ് കാലത്ത് ചാനൽ ക്യാമറയ്ക്കു മുന്നിൽ ഉമ്മൻ ചാണ്ടിയെപ്പറ്റി നല്ലതു പറഞ്ഞതിനു താൽക്കാലിക ജോലിയിൽ നിന്നു പുറത്താക്കപ്പെട്ട സതിയമ്മ നിത്യവൃത്തിക്കായി എറണാകുളത്ത് ഒരു കന്യാസ്ത്രീ മഠത്തിൽ ജോലിക്കു പോകുന്നു. മാസത്തിലൊരിക്കലാണു വീട്ടിലെത്തുന്നത്. രോഗിയായ ഭർത്താവ്
കോട്ടയം ∙ പുതുപ്പള്ളി ഉപതിരഞ്ഞെടുപ്പ് കാലത്ത് ചാനൽ ക്യാമറയ്ക്കു മുന്നിൽ ഉമ്മൻ ചാണ്ടിയെപ്പറ്റി നല്ലതു പറഞ്ഞതിനു താൽക്കാലിക ജോലിയിൽ നിന്നു പുറത്താക്കപ്പെട്ട സതിയമ്മ നിത്യവൃത്തിക്കായി എറണാകുളത്ത് ഒരു കന്യാസ്ത്രീ മഠത്തിൽ ജോലിക്കു പോകുന്നു. മാസത്തിലൊരിക്കലാണു വീട്ടിലെത്തുന്നത്. രോഗിയായ ഭർത്താവ് രാധാകൃഷ്ണൻ വീട്ടിൽ തനിച്ചാണ്. കുടുംബം പുലർത്താനും ചികിത്സാ ചെലവുകൾക്കുമായാണ് വീട്ടിൽ നിന്ന് അകലെയുള്ള സ്ഥലത്തെ ജോലി സ്വീകരിച്ചത്.
തിരുവനന്തപുരം∙ സംസ്ഥാന സർക്കാരിന്റെ പോരായ്മകളും ‘ഉമ്മൻചാണ്ടി – പിണറായി’ താരമതമ്യവും പുതുപ്പള്ളി ഉപതിരഞ്ഞെടുപ്പിലെ വൻതിരിച്ചടിക്കു കാരണമായതായി സിപിഐ സംസ്ഥാന കൗൺസിൽ യോഗത്തിൽ വിമർശനം. പാർട്ടി കോട്ടയം ജില്ലാ കമ്മിറ്റിയുടെ വിലയിരുത്തൽ സംസ്ഥാന സെന്റർ റിപ്പോർട്ടിൽ ഒഴിവാക്കിയതും വിമർശന വിധേയമായി.
തിരുവനന്തപുരം∙ പുതുപ്പള്ളി ഉപതിരഞ്ഞെടുപ്പ് ഫലം സർക്കാരിന്റെ വിലയിരുത്തലാകുമെന്ന എം.വി. ഗോവിന്ദന്റെ പരാമർശത്തിൽ വിമർശനവുമായി സിപിഐ സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രൻ. യുഡിഎഫ് സ്ഥിരമായി ജയിക്കുന്ന മണ്ഡലത്തിലെ ഉപതിരഞ്ഞെടുപ്പ് സർക്കാരിന്റെ വിലയിരുത്തലാകുമെന്ന് എം.വി.ഗോവിന്ദൻ പറയാൻ പാടില്ലായിരുന്നുവെന്നും
തിരുവനന്തപുരം∙ സിപിഎം സംസ്ഥാന സെക്രട്ടേറിയറ്റ് യോഗം ഇന്നും സംസ്ഥാന കമ്മിറ്റി യോഗം നാളെയും എകെജി സെന്ററിൽ നടക്കും. പുതുപ്പള്ളി ഉപതിരഞ്ഞെടുപ്പിലെ വൻ പരാജയത്തിനു ശേഷം നടക്കുന്ന യോഗങ്ങൾ എന്നതിനാൽ തിരഞ്ഞെടുപ്പു ഫലം വിശകലനം ചെയ്തേക്കും. ‘കേരളീയ ’വും മണ്ഡല അടിസ്ഥാനത്തിലുള്ള ‘ജനസദസ്സും’ ഉൾപ്പെടെ സർക്കാരിന്റെ പ്രചാരണ പരിപാടികൾ വിജയമാക്കുന്നതിനുള്ള പദ്ധതികളും ചർച്ചയാകും.
തിരുവനന്തപുരം/കോട്ടയം ∙ പുതുപ്പള്ളി ഉപതിരഞ്ഞെടുപ്പ് വിജയത്തിനു പിന്നാലെ കോട്ടയം ഡിസിസി ഓഫിസിൽ നടത്തിയ വാർത്താസമ്മേളനത്തിൽ ആരാദ്യം സംസാരിക്കണമെന്നു പ്രതിപക്ഷ നേതാവും കെപിസിസി പ്രസിഡന്റും തമ്മിലുണ്ടായ തർക്കത്തിന്റെ ദൃശ്യങ്ങൾ പുറത്ത്. ഈ മാസം 8നു നടന്ന വാർത്താസമ്മേളനത്തിൽ ആദ്യം കെ.സുധാകരൻ സംസാരിച്ചതോടെ
തിരുവനന്തപുരം∙ പുതുപ്പള്ളിയിലെ വാർത്താസമ്മേളനത്തിടെ കെപിസിസി പ്രസിഡന്റ് കെ.സുധാകരനുമായി തർക്കമുണ്ടായതിൽ വിശദീകരണവുമായി പ്രതിപക്ഷ നേതാവ് വി.ഡി.സതീശൻ. കെ.സുധാകരനുമായി തർക്കം ഉണ്ടായെന്നും പ്രചരിക്കുന്ന വിഡിയോ സത്യമാണെന്നും സതീശൻ പറഞ്ഞു.
തൃക്കാക്കരയ്ക്കു പിന്നാലെ പുതുപ്പളളിയിലും കോൺഗ്രസ് നേടിയ ഗംഭീരമായ വിജയത്തിനു പിന്നിൽ പാർട്ടിയിലെ ഒരു യുവ നിരയുടെ ചിന്തകൾക്കും കൂട്ടായ പ്രവർത്തനത്തിനും വലിയ പങ്കുണ്ട്. ഗ്രൂപ്പുകൾക്ക് അതീതമായുള്ള അവരുടെ ശൈലി കോൺഗ്രസിന് ഒരു പുതിയ ഊർജം നൽകുന്നു. ആ നിരയിൽ ശ്രദ്ധേയനാണ് കോൺഗ്രസ് രാഷ്ട്രീയകാര്യസമിതിയിലെ അംഗം കൂടിയായ എം.ലിജു.
പരാജയമാണ് വിജയത്തിന്റെ നെടുംതൂണ്, പരാജയമാണ് വിജയത്തേക്കാൾ മികച്ച അധ്യാപകൻ, പരാജയമാണ് വിജയത്തിലേക്കുള്ള ചവിട്ടുപടി... എന്താപ്പദ്, പരീക്ഷ വല്ലോമുണ്ടോ? എത്ര ദെവസായി കുട്ടി ഇങ്ങനെ രാവും പകലും ഇതന്നെ വായിച്ചു പഠിക്കണൂ..? ഗെഡീ, ശവത്തിൽ കുത്തല്ലേട്ടാ... പരാജയത്തില്‍ പതറാതിരിക്കാൻ ഓരോന്നു പറഞ്ഞു
ആവേശം കൊണ്ടു മാത്രം സംഘടനയെ വളർത്താൻ കഴിയില്ല. ആദർശവും സംഘടനയും എന്ന പാളത്തിലൂടെയാണു വണ്ടി പോകേണ്ടത്. കേരളത്തിൽ ബിജെപിക്കു പ്രസക്തി നഷ്ടപ്പെട്ടെന്ന തോന്നലുണ്ട്. വിത്ത് മണ്ണിനടിയിലുണ്ട്. മുളപ്പിച്ച് വളർത്തിയാൽ മതി’’ – ഇന്നലെ അന്തരിച്ച മുതിർന്ന ബിജെപി നേതാവ് പി.പി.മുകുന്ദൻ ഏറ്റവുമൊടുവിൽ നൽകിയ അഭിമുഖത്തിൽ ഈ ലേഖകനോടു പറഞ്ഞു.
നീണ്ട 53 വർഷങ്ങള്‍ക്കു ശേഷം 2021 ഉമ്മൻ ചാണ്ടിയുടെ രാഷ്ട്രീയ ജീവിതത്തിലെ അവസാന തിരഞ്ഞെടുപ്പായിരുന്നു. ജനനായകന് ലഭിച്ച ഏറ്റവും കുറഞ്ഞ ഭൂരിപക്ഷങ്ങളുടെ കണക്കുപുസ്തകവുമായി 2021 ഇന്നും ചർച്ചയിലുണ്ട്. അതേ പുതുപ്പള്ളിയിൽ 2023 ൽ മകൻ ചാണ്ടി ഉമ്മന്റെ ആദ്യ തിരഞ്ഞെടുപ്പ്. ഉമ്മൻ ചാണ്ടിയുടെ കുറഞ്ഞ ഭൂരിപക്ഷത്തിന്റെ കണക്കിന് ഇനി പ്രസക്തിയില്ല. വോട്ടുകളിലും ഭൂരിപക്ഷത്തിലും റെക്കോർഡ് നേടി ചാണ്ടി ഉമ്മന്റെ മിന്നും ജയം. 2021 ലും 2023 ലും എതിരാളി ഒരാൾ. എൽഡിഎഫ് പ്രതിനിധി യുവനേതാവ് ജെയ്ക് സി. തോമസ്. 2016 ൽ ഉമ്മൻ ചാണ്ടിക്കെതിരെ കന്നി മത്സരം കുറിച്ച ജെയ്ക് 2023 ൽ മണ്ഡലം തിരികെ പിടിക്കാമെന്നു പ്രതീക്ഷിച്ചു. 2021 ൽ ഉമ്മൻ ചാണ്ടി തിരഞ്ഞെടുപ്പിനെ നേരിട്ട സാഹചര്യവും 2023 ൽ ചാണ്ടി ഉമ്മൻ കന്നിയങ്കം കുറിച്ച സാഹചര്യവും തമ്മിൽ ഏറെ വ്യത്യാസമുണ്ട്. അതുവരെ ചാണ്ടി ഉമ്മൻ പിതാവിന്റെ നിഴലായി പിന്നിൽ നിന്നെങ്കിൽ ഇക്കുറി അതിശക്തമായ അദൃശ്യസാന്നിധ്യമായി ഉമ്മൻ ചാണ്ടി മകനു വഴികാട്ടി. ആ രണ്ടു വിജയങ്ങൾ തമ്മിൽ എന്തൊക്കെയാണ് സാമ്യങ്ങൾ. പിതാവിനെയും മകനെയും ജനങ്ങൾ എങ്ങനെയാണ് സ്വീകരിച്ചത്. പുതുപ്പള്ളി 2021 ലെ ഉമ്മൻ ചാണ്ടിയിൽനിന്ന് 2023 ൽ ചാണ്ടി ഉമ്മനിൽ എത്തുമ്പോൾ...
തിരുവനന്തപുരം ∙ പിതാവിന്റെ പിൻഗാമിയായി നിയമസഭയിലെത്തിയ ആദ്യദിനം തന്നെ അദ്ദേഹത്തെ കേന്ദ്രീകരിച്ചുള്ള അടിയന്തര പ്രമേയ ചർച്ചയ്ക്കു സാക്ഷ്യം വഹിച്ച് ചാണ്ടി ഉമ്മൻ. ഉമ്മൻ ചാണ്ടിയെ കുറ്റവിമുക്തനാക്കിയ സിബിഐ അന്വേഷണ റിപ്പോർട്ട് നിയമസഭയിലെ തന്റെ
കോട്ടയം ∙ ഉമ്മന്‍ ചാണ്ടിയുടെ മരണത്തിന് മുന്‍പ് അച്ചു ഉമ്മന്‍ എന്ന പേര് അത്ര സുപരിചിതമായിരുന്നില്ല. ഉമ്മന്‍ ചാണ്ടിയെന്ന വന്മരത്തിന്റെ നിഴല്‍വെട്ടത്തിലെവിടെയോ വന്നുപോയിരുന്ന മകള്‍ മാത്രമായിരുന്നു അച്ചു. രാഷ്ട്രീയത്തില്‍നിന്നും
തിരുവനന്തപുരം∙ പുതുപ്പള്ളി ഉപതിരഞ്ഞെടുപ്പില്‍ യുഡിഎഫിന്റെ വിജയത്തിനു കാരണം സഹതാപതരംഗമാണെന്ന മുൻ മന്ത്രി കടകംപള്ളി സുരേന്ദ്രന്റെ പ്രസ്താവനയ്ക്ക് സഭയില്‍ മറുപടി നല്കി പി.സി.വിഷ്ണുനാഥ്. പുതുപ്പള്ളിയിലെ ജനത ഉമ്മന്‍ ചാണ്ടിയോടുള്ള ആദരവ് ഒരിക്കല്‍ക്കൂടി
തിരുവനന്തപുരം∙ പുതുപ്പള്ളിയിൽ ഇടത് സ്ഥാനാർഥി ജെയ്ക് സി.തോമസിനെതിരെ വലിയ വിജയം നേടിയ ചാണ്ടി ഉമ്മൻ നിയമസഭയിൽ എംഎൽഎയായി സത്യപ്രതിജ്ഞ ചെയ്തു. രാവിലെ ചോദ്യോത്തര വേളക്കു ശേഷം പത്തുമണിക്കാണു ചാണ്ടി ഉമ്മൻ സത്യപ്രതിജ്ഞ ചെയ്തത്. 37,719 വോട്ടുകളുടെ ഭൂരിപക്ഷത്തിൽ വമ്പിച്ച വിജയമായിരുന്നു പുതുപ്പള്ളിയിൽ ചാണ്ടി
5000 രൂപ. തന്റെ വിശ്വസ്തന് പണം നൽകിയ ശേഷം ആ പിതാവ് പറഞ്ഞു. ‘‘മകൻ ചോദിച്ചാൽ ആവശ്യാനുസരണം മാത്രം നൽകിയാൽ മതി’’. ആ വിശ്വസ്തൻ പി.സി.വിഷ്ണുനാഥ് എംഎൽഎയാണ്. മകന്റെ പഠനച്ചെലവിന് 5000 രൂപ നീക്കി വച്ച പിതാവ് ഉമ്മൻ ചാണ്ടി അന്ന് മുഖ്യമന്ത്രിയും. 2005 ലാണ് ചാണ്ടി ഉമ്മൻ ഡൽഹി സെന്റ് സ്റ്റീഫൻസ് കോളജിൽ ഉപരിപഠനത്തിനു ചേരാൻ ആഗ്രഹം പ്രകടിപ്പിക്കുന്നത്. മകന്റെ തീരുമാനത്തെ ഉമ്മൻ ചാണ്ടി പിന്തുണച്ചു. മുഖ്യമന്ത്രി പുത്രന് സെന്റ് സ്റ്റീഫൻസിലെത്താൻ കുറുക്കു വഴികൾ ഏറെയുണ്ട്. പക്ഷേ ഇരുവരും ആ വഴി പോയില്ല.
‘ഞാനും ഉമ്മൻ ചാണ്ടിയും ഒന്നിച്ചാണു നിയമസഭയിലെത്തിയത്. ഉമ്മൻ ചാണ്ടി ഇന്ന് ഒപ്പമില്ലെന്ന വിഷമം മാത്രമേയുള്ളൂ–’ എംഎൽഎയായി ഇന്ന് സത്യപ്രതിജ്ഞ ചെയ്യുന്നതിനു മുന്നോടിയായി അനുഗ്രഹം തേടി വഴുതക്കാട് ഈശ്വരവിലാസം റോഡിലെ ‘അഞ്ജന’ത്തിൽ എത്തിയ ചാണ്ടി ഉമ്മനോട് എ.കെ.ആന്റണി പറഞ്ഞു. പ്രിയ സുഹൃത്തിന്റെ മകന് ആശംസ നേർന്ന ആന്റണി, ജനങ്ങളുമായുള്ള ബന്ധം കൂടുതൽ കൂടുതൽ ശക്തമാക്കണമെന്ന് ഓർമിപ്പിക്കുകയും ചെയ്തു.
ഹെഡ്മാസ്റ്റർ വരുന്നു’ എന്നു കേട്ടാൽ ഞെട്ടുന്ന സ്കൂൾ കുട്ടികളായിരുന്നു പണ്ടൊക്കെ. ‘പിടിച്ച് ഹെഡ്മാസ്റ്റർ ആക്കുമോ’ എന്നു പേടിച്ച് പിടികൊടുക്കാതെ അധ്യാപകർ പരക്കംപായുന്ന കാലമാണിത്. സ്കൂളിലെ ഉച്ചക്കഞ്ഞിക്കാശിനായി കൈ നീട്ടി യാചിക്കുക, കിട്ടാതെ വരുമ്പോൾ സ്വന്തം കീശയിൽ നിന്നെടുക്കുക, അതോടെ സ്വന്തം
നിയുക്ത പുതുപ്പള്ളി എംഎൽഎ ചാണ്ടി ഉമ്മന്‍ ചെങ്കൽ മഹേശ്വരം ശിവപാർവതി ക്ഷേത്രത്തിൽ തുലാഭാരം. ഇന്നലെ രാവിലെ ക്ഷേത്രത്തിലെത്തിയ ചാണ്ടി ഉമ്മൻ ദർശനത്തിനു ശേഷമാണ് പഞ്ചസാരകൊണ്ടു തുലാഭാരം നടത്തിയത്. ക്ഷേത്രത്തിൽ നിർമിക്കുന്ന ദേവലോകത്തിന്റെ ആധാരശിലാസ്ഥാപന കർമത്തിലും ചാണ്ടി ഉമ്മൻ പങ്കെടുത്തു. ക്ഷേത്ര മഠാധിപതി സ്വാമി മഹേശ്വരാനന്ദ, എം.വിൻസെന്റ് എംഎൽഎ, ചെങ്കൽ പഞ്ചായത്ത് വൈസ് പ്രസിഡന്റ് കെ.അജിത്ത് കുമാർ, ക്ഷേത്ര കമ്മിറ്റി അംഗം ഒാലത്താന്നി അനിൽ തുടങ്ങിയവർ ഒപ്പമുണ്ടായിരുന്നു.
തിരുവനന്തപുരം∙ പുതുപ്പള്ളിയിൽ ഉമ്മൻ ചാണ്ടിയോടുള്ള ബഹുമാനവും ആദരവും അദ്ദേഹത്തിന്റെ മകൻ മത്സരിക്കുമ്പോൾ ലഭിക്കുമെന്നു ധനമന്ത്രി കെ.എൻ. ബാലഗോപാൽ. അത്തരം കാര്യങ്ങൾ കാണാതിരിക്കുന്നതു ശരിയല്ല. തിരഞ്ഞെടുപ്പിൽ അപ്രതീക്ഷിതമായ അത്ഭുതങ്ങളൊന്നും
ഉമ്മൻ ചാണ്ടി ആരംഭിച്ച ദൗത്യം പൂർത്തിയാക്കാൻ മകൻ ചാണ്ടി ഉമ്മനെ പുതുപ്പള്ളിക്കു കൈമാറുകയാണ് അദ്ദേഹത്തിന്റെ കുടുംബം. ഇതു വരെ കേട്ടിട്ടില്ലാത്ത ഭൂരിപക്ഷം നൽകി ചാണ്ടി ഉമ്മനെ പുതുപ്പള്ളി സ്വീകരിച്ചു. ചാണ്ടിയിൽ ഉമ്മൻ ചാണ്ടിയെ കാണാൻ ശ്രമിക്കുകയാണ് ഏവരും. മരണാനന്തരം തനിക്ക് ഔദ്യോഗിക ബഹുമതി ഉമ്മൻ ചാണ്ടി വേണ്ടെന്നു വച്ചു. ആ ഉമ്മൻ ചാണ്ടിയുടെ ആത്മാവ് ഇപ്പോൾ അഭിമാനം കൊള്ളുന്നുണ്ടാകാം. തന്റെ പിൻഗാമിക്ക് ലഭിച്ച ഭൂരിപക്ഷം കണ്ട്.
തിരുവനന്തപുരം ∙ പുതുപ്പള്ളിയിൽ ബിജെപി അനുഭാവികളുടെ വോട്ട് പോലും പാർട്ടി സ്ഥാനാർഥിക്കു ലഭിച്ചില്ലെന്നു വിലയിരുത്തൽ. പ്രവർത്തനത്തിനു മണ്ഡലത്തിലെ 25% പ്രവർത്തകർ മാത്രമേ ഇറങ്ങിയിട്ടുള്ളൂവെന്നും അതു ജില്ലാ നേതൃത്വത്തോടുള്ള എതിർപ്പു മൂലമാണെന്നുമാണു കണ്ടെത്തൽ. ബിജെപി സംസ്ഥാന–ജില്ലാ നേതൃത്വത്തെയും മറികടന്നു സംഘടനാ സെക്രട്ടറി കെ.സുഭാഷ് പോഷകസംഘടനാ നേതാക്കളെക്കണ്ടു നടത്തിയ ചർച്ചകളെ തുടർന്നാണു കുറച്ചെങ്കിലും പ്രവർത്തകരെ ഇറക്കാനായത്.
തിരുവനന്തപുരം ∙ തുടർച്ചയായ 2 നിയമസഭാ ഉപതിരഞ്ഞെടുപ്പുകളിൽ കനത്ത പരാജയം ഏറ്റുവാങ്ങിയതോടെ സർക്കാരിലും പാർട്ടിയിലും തിരുത്തൽ വേണമെന്ന ആവശ്യം സിപിഎമ്മിൽ ഉയരുന്നു. ലോക്സഭാ തിരഞ്ഞെടുപ്പിനു മുൻപായി വിവാദങ്ങളുടെയും ആക്ഷേപങ്ങളുടെയും ഭാരം എങ്ങനെ ഇറക്കിവയ്ക്കാൻ കഴിയുമെന്ന ചർച്ചയും ഇതോടെ തുടങ്ങി. മാറ്റങ്ങൾ ഉണ്ടാകുമെന്നു നേതാക്കൾ സൂചിപ്പിക്കുമ്പോൾ എല്ലാ കണ്ണുകളും മുഖ്യമന്ത്രി പിണറായി വിജയനിലേക്കാണ്.
തിരുവനന്തപുരം ∙ പുതുപ്പള്ളി ഉപതിരഞ്ഞെടുപ്പിലെ ചരിത്രവിജയം സമ്മാനിച്ച ഊർജവുമായി കോൺഗ്രസും യുഡിഎഫും ലോക്സഭാ തിരഞ്ഞെടുപ്പ് ഒരുക്കങ്ങളിലേക്കു കടക്കുന്നു. കെപിസിസി ഭാരവാഹികളുടെ യോഗം 12നും യുഡിഎഫ് യോഗം 13നും ചേരും. നവംബറിനകം ബൂത്തുതല യുഡിഎഫ് കമ്മിറ്റികൾ രൂപീകരിക്കാനാണു ലക്ഷ്യമിടുന്നത്. മുസ്ലിം ലീഗ് ഒരു സീറ്റ് അധികം ചോദിച്ചിട്ടുണ്ടെങ്കിലും സീറ്റുകളുടെ കാര്യത്തിൽ തൽസ്ഥിതി തുടരും.
കോഴിക്കോട്∙ സംസ്ഥാന ഭരണത്തിൽ മുഖ്യമന്ത്രി പിണറായി വിജയന് ഒരു കാര്യവുമില്ലെന്നും പൊതുമരാമത്ത് മന്ത്രി പി.എ.മുഹമ്മദ് റിയാസിന്റെ നേതൃത്വത്തിൽ മുഖ്യമന്ത്രിയുടെ ഓഫിസിലെ ഒരു സംഘം ഭരണം ഹൈജാക്ക് ചെയ്തിരിക്കുകയാണെന്നും പ്രതിപക്ഷനേതാവ് വി.ഡി.സതീശൻ.
കോഴിക്കോട്∙ പുതിയ വോട്ടർമാരെ ആകർഷിക്കുന്നതിൽ പുതുപ്പള്ളിയിലെ സംഘടനാ സംവിധാനത്തിൽ വീഴ്ച സംഭവിച്ചു എന്ന് കെ.മുരളീധരൻ എംപി. സംഘടനാ പ്രവർത്തനം മെച്ചപ്പെടുത്താൻ പാർട്ടിയിലെ തലമുതിർന്ന നേതാവിന്റെ ഉപദേശമായി മാത്രം അതിനെ കണ്ടാൽ മതിയെന്ന് പ്രതിപക്ഷ നേതാവ് വി.ഡി.സതീശന്റെ മറുപടി.
2021 ൽ എൽഡിഎഫ് തരംഗത്തിന്റെ ഭാഗമായി ലഭിച്ച അധിക വോട്ടുകൾ കൂടി ചേർന്നാണ് അത്തവണ 54,328 വോട്ടു ലഭിച്ചതെന്നാണ് ഇപ്പോൾ സിപിഎം നേതാക്കൾ അവകാശപ്പെടുന്നത്. അങ്ങനെയെങ്കിൽ 2021 ൽ അവർക്കു വോട്ടു ചെയ്ത 11,903 വോട്ടർമാർ ഇപ്പോൾ സർക്കാർ വിരുദ്ധ തരംഗത്തിൽ അവരെ കൈവിട്ടു എന്നല്ലേ സിപിഎം നേതാക്കൾ തന്നെ സമ്മതിക്കുന്നത്? ഇതിലൂടെ പിണറായി വിജയൻ സർക്കാരിനെതിരെയുള്ള വിധിയെഴുത്താണ് ഇപ്പോഴുണ്ടായതെന്ന് അവര്‍ പരോക്ഷമായി സമ്മതിക്കുകയല്ലേ?
ഉമ്മൻ ചാണ്ടി മരിച്ച് 22–ാം ദിവസമാണ് പുതുപ്പള്ളിയിൽ ഉപതിരഞ്ഞെടുപ്പ് പ്രഖ്യാപിച്ചത്. എൽഡിഎഫ് സ്ഥാനാർഥിയെച്ചൊല്ലി അഭ്യൂഹങ്ങൾ പലതും പരന്നപ്പോൾ, തിരഞ്ഞെടുപ്പ് പ്രഖ്യാപിച്ച് മൂന്നാം മണിക്കൂറിൽ യുഡിഎഫ് സ്ഥാനാർഥിയെ ഇറക്കി; ചാണ്ടി ഉമ്മൻ. എതിർപക്ഷത്ത് ജെയ്ക് സി.തോമസ് കൂടി സ്ഥാനാർഥിയായി വന്നതോടെ ആരു
കോഴിക്കോട്∙ പുതുപ്പള്ളിയിൽ വിജയിച്ചത് ടീം യുഡിഎഫാണെന്ന് പ്രതിപക്ഷ നേതാവ് വി.ഡി. സതീശൻ. ചാണ്ടി ഉമ്മന്‍ കിട്ടിയത് കേരളത്തിന്റെ മുഴുവൻ പിന്തുണയാണ്. മുഖ്യമന്ത്രിയുടെ ഓഫിസ് പി.എ. മുഹമ്മദ് റിയാസിന്റെ നേതൃത്വത്തിലുള്ള സംഘം ഹൈജാക്ക് ചെയ്തിരിക്കുകയാണെന്നും വി.ഡി. സതീശൻ പറഞ്ഞു.
സർവാധിപത്യം; സർവ പഞ്ചായത്തുകളിലും. 53 വർഷം പുതുപ്പള്ളിയുടെ നായകനായിരുന്ന ഉമ്മൻ ചാണ്ടിയുടെ മകന്റെ നിയമസഭാ പ്രവേശം വെറും വിജയത്തോടെയല്ല, പുതുപ്പള്ളി മണ്ഡലത്തിലെ എട്ടു പഞ്ചായത്തുകളിലും സർവാധിപത്യം ഉറപ്പിച്ചാണ്. കഴിഞ്ഞ നിയമസഭാ തിരഞ്ഞെടുപ്പിൽ എൽഡിഎഫ് സ്ഥാനാർഥിയായ ജെയ്ക് സി.തോമസ് ലീഡ് നൽകിയ മണർകാട്
തിരുവനന്തപുരം∙ പുതുപ്പള്ളി ഉപതിരഞ്ഞെടുപ്പിൽ എൽഡിഎഫ് കനത്ത പരാജയം ഏറ്റവാങ്ങിയതിനു പിന്നാലെ പ്രതികരണവുമായി മന്ത്രി മുഹമ്മദ് റിയാസ്. ഇനി ഒരു തിരഞ്ഞെടുപ്പും നടക്കാനില്ല എന്ന തരത്തിലുള്ള പ്രചരണമാണ് നടക്കുന്നത്. 2021ലെ തിരഞ്ഞെടുപ്പിലും സർക്കാരിനെതിരെ വിവിധ വിഷയങ്ങൾ വന്നപ്പോൾ,
തിരുവനന്തപുരം∙ സഭകളുടെ പിന്തുണ നഷ്ടപ്പെട്ടതാണ് പുതുപ്പള്ളി ഉപതിരഞ്ഞെടുപ്പിലെ തിരിച്ചടിക്ക് കാരണമെന്ന് സിപിഐ വിലയിരുത്തൽ. ഉപതിരഞ്ഞെടുപ്പ് പരാജയത്തെക്കുറിച്ച് മുഖ്യമന്ത്രി പിണറായി വിജയൻ പ്രതികരിച്ചില്ല. വാർത്താക്കുറിപ്പിലൂടെയോ സമൂഹമാധ്യമങ്ങളിലൂടെയോ മുഖ്യമന്ത്രിയുടെ പ്രതികരണം ഉണ്ടായില്ല.
കോഴിക്കോട്∙ പുതുപ്പള്ളി ഉപതിരഞ്ഞെടുപ്പ് ഫലം വന്നതിനു പിന്നാലെ നേതൃത്വത്തിനെതിരെ വിമർശനവുമായി കോൺഗ്രസ് നേതാവ് കെ.മുരളീധരൻ. പുതിയ വോർട്ടർമാരെ ആകർഷിക്കുന്നതിൽ നേതൃത്വത്തിനു വീഴ്ച പറ്റിയെന്നും സംഘടനാ സംവിധാനം കൂടുതൽ കാര്യക്ഷമമാക്കണമെന്നും അദ്ദേഹം പറഞ്ഞു.
കേരള നിയമസഭയിലേക്ക് തിരഞ്ഞെടുക്കപ്പെടുന്ന 994–ാം വ്യക്തിയാണ് ചാണ്ടി ഉമ്മൻ. 1965–ലെ തിരഞ്ഞെടുപ്പിൽ മാത്രം വിജയിച്ച് അംഗങ്ങളാകാൻ അവസരം ലഭിക്കാത്ത 32 പേർ ഉൾപ്പെടെയാണിത്. ശേഷിച്ച 962 പേരോടൊപ്പം നാമനിർദേശം ചെയ്യപ്പെട്ട 9 പേർ കൂടി ഉൾപ്പെടുമ്പോൾ 971 പേർക്കാണ് ഇതുവരെ എംഎൽഎ ആകാൻ അവസരം ലഭിച്ചത്.
അഡ്വ. ചാണ്ടി ഉമ്മൻ എംഎൽഎ. പുതുപ്പള്ളിക്കാർക്ക് ഇനി ഉമ്മൻ ചാണ്ടിയുടെ പകരക്കാരൻ. എന്തിനും ഏതിനും തങ്ങൾ അന്വേഷിച്ച ഉമ്മൻ ചാണ്ടിയുടെ പിൻഗാമി. കഴിഞ്ഞ 53 വർഷം പുതുപ്പള്ളിക്കാർ പകരക്കാരനെ തിരഞ്ഞില്ല. ഒടുവിൽ വിധിയുടെ നിർബന്ധം മൂലം പുതുപ്പള്ളി കുറിച്ച ജനവിധി ചാണ്ടി ഉമ്മനിലെത്തി. റെക്കോഡ് ഭൂരിപക്ഷത്തോടെ നൽകിയ ജനവിധി ഉമ്മൻ ചാണ്ടിക്കും കുടുംബത്തിനുള്ള നിധിയായി. ഒരു പേരാണ് അച്ഛനും മകനും. അച്ഛന്റെ പേരിൽ മകനുണ്ട്. മകന്റെ പേരിൽ അച്ഛനും. 5 പതിറ്റാണ്ട് പുതുപ്പള്ളിയും ഉമ്മൻ ചാണ്ടിയും പരസ്പരം മനസിലാക്കി യാത്ര ചെയ്തു. ആ യാത്ര ചാണ്ടി ഉമ്മൻ തുടരുകയാണ്. പുതുപ്പള്ളിയുടെ സമ്മതിദാനഅവകാശം കേരളമാകെ ചർച്ച ചെയ്യുകയാണ്. ആ വിധി കുറിച്ച പുതുപ്പള്ളിയുടെ മനസിൽ എന്താണ് ? എന്തിനാണ് ഇത്രയും വലിയ ഭൂരിപക്ഷം നാട് ചാണ്ടിക്കു നൽകിയത് ? ഉമ്മൻ ചാണ്ടിയുടെ പിൻഗാമിയിൽ നിന്ന് പുതുപ്പള്ളി എന്താണ് പ്രതീക്ഷിക്കുന്നത് ? കാണാം ആ വോട്ടർമാരെ, കേൾക്കാം അവരുടെ വാക്കുകൾ.
കോഴിക്കോട്∙ പുതുപ്പള്ളിയിൽ റെക്കോർഡ് ഭൂരിപക്ഷമുണ്ടായത് ഭരണവിരുദ്ധവികാരം ഉണ്ടായതിനാലെന്ന് കോൺഗ്രസ് നേതാവ് കെ.മുരളീധരൻ. ‘‘കിറ്റ് കൊടുക്കും എന്നു പറഞ്ഞെങ്കിലും തിരുവോണ ദിവസം ആറു ലക്ഷം പേർക്കു പോലും കിറ്റ് നൽകാനായില്ല. ഓണം കഴിഞ്ഞ് കിറ്റ് വേണ്ട എന്നു
കോട്ടയം∙ വലിയ ഭൂരിപക്ഷത്തോടെ വിജയിപ്പിച്ച പുതുപ്പള്ളിക്ക് നന്ദി പറയാൻ മണ്ഡലത്തിലൂടെ ചാണ്ടി ഉമ്മന്റെ പദയാത്ര. വാകത്താനത്തുനിന്നുമാണ് പദയാത്ര തുടങ്ങിയത്. മണ്ഡലത്തിൽ 26 കിലോമീറ്ററോളം നടന്ന് ആളുകളെ നേരിട്ട് കണ്ട് നന്ദി പറയുകയാണ് ലക്ഷ്യം.
തിരുവനന്തപുരം ∙ ഉമ്മൻ ചാണ്ടിയോടുള്ള പുതുപ്പള്ളിയുടെ സ്നേഹവായ്പാണ് ഈ ഉജ്വല വിജയത്തിന്റെ ആധാരമായ ഘടകം. ഒപ്പം പിണറായി സർക്കാരിനോടുള്ള രോഷപ്രകടനം കൂടിയായപ്പോൾ മണ്ഡല ചരിത്രത്തിലെ റെക്കോർഡും കടന്ന് ഭൂരിപക്ഷം കുതിച്ചു. തൃക്കാക്കരയ്ക്കു പിന്നാലെ പുതുപ്പള്ളിയിൽകൂടി ആധികാരിക വിജയം നേടിയതോടെ മധ്യകേരളത്തിൽ കോൺഗ്രസ് തലയുയർത്തുകയാണ്. പുതുപ്പള്ളിയിൽ ഘടകകക്ഷികൾക്കു കാര്യമായ വോട്ടില്ല.
യുഡിഎഫും എൽഡിഎഫും പുതുപ്പള്ളിയിൽ എങ്ങനെയാണു പ്രവർത്തിച്ചത്? പ്രവർത്തനത്തിലെ ഈ വ്യത്യാസം മനസ്സിലാക്കിയാൽ എന്തുകൊണ്ടാണ് യുഡിഎഫ് ജയിച്ചതെന്നു മാത്രമല്ല, എൽഡിഎഫിന്റെ വൻ പരാജയത്തിന്റെ കാരണവും വ്യക്തമാകും. നിങ്ങൾ പുതുപ്പള്ളിയിലേക്ക് വരരുത് എന്നാണ് മറ്റു സ്ഥലങ്ങളിൽനിന്നുള്ള കോൺഗ്രസ് പ്രവർത്തകരോട് വി.ഡി. സതീശൻ കർശനമായി പറഞ്ഞത്. ആൾക്കൂട്ടത്തെ സൃഷ്ടിക്കുകയല്ല, താഴെത്തട്ടിൽ ഫലപ്രദമായി പ്രവർത്തിക്കുകയാണ് വേണ്ടത്. അതിന് പുതുപ്പള്ളിയിലെ യുഡിഎഫ് പ്രവർത്തകർതന്നെ ധാരാളം. ഉമ്മൻ ചാണ്ടിയോടുള്ള സ്നേഹം കാരണം പുതുപ്പള്ളിയിലെത്താൻ വെമ്പിയ പ്രവർത്തകർക്ക് നിരാശ തോന്നിയിട്ടുണ്ടാവാം. എന്നാൽ മണ്ഡലത്തിലെ പ്രവർത്തകരെ ഉൾപ്പെടുത്തി ചിട്ടയായ പ്രവർത്തനം നടത്തിയാണ് പുതുപ്പള്ളിയിൽ വലിയ വിജയം യുഡിഎഫ് നേടിയത്. തൃക്കാക്കര ഉപതിരഞ്ഞെടുപ്പായിരുന്നു മാതൃക. അവിടെയും വി.ഡി. സതീശന്റെ നേതൃത്വത്തിലുള്ള യുഡിഎഫ് സംഘം താഴേക്കിടയിലിറങ്ങി പ്രവർത്തിച്ച് വലിയ വിജയം കൊയ്തു. സംസ്ഥാന മന്ത്രിമാർ അണിനിരന്നത് മാധ്യമങ്ങളിൽ വലിയ വാർത്ത സൃഷ്ടിച്ചെങ്കിലും തൃക്കാക്കരയിലെ ജനം കണ്ട ഭാവം നടിച്ചില്ല. കോൺഗ്രസ് എന്നാൽ ആൾക്കൂട്ടമാണെന്നും കമ്യൂണിസ്റ്റുകാർ വെള്ളത്തിലെ മീൻ പോലെ ജനങ്ങൾക്കിടയിലും എന്നായിരുന്നു പഴയ പറച്ചിൽ. അതു തിരിച്ചിടുന്ന വിജയമാണ് പുതുപ്പള്ളിയിലേത്.
ചെന്നൈ∙ പുതുപ്പള്ളിയിലെ യുഡിഎഫ് ജയത്തിനു പിന്നിൽ ഉമ്മൻ ചാണ്ടിയുടെ ജനകീയ ശൈലി എന്ന് സിപിഎം നേതാവ് എം.എ. ബേബി. വികസനവുമായി ബന്ധപ്പെട്ട ചർച്ചകൾ തിരഞ്ഞെടുപ്പ് സമയത്ത് പുതുപ്പള്ളിയിൽ നടന്നതായും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
പുതുപ്പള്ളി ഉപതിരഞ്ഞെടുപ്പ് സംസ്ഥാന സർക്കാരിന്റെ വിലയിരുത്തലാകുമെന്നു പറഞ്ഞത് സിപിഎം സംസ്ഥാന സെക്രട്ടറി എം.വി.ഗോവിന്ദൻതന്നെയാണ്. അങ്ങനെയെങ്കിൽ, യുഡിഎഫ് സ്ഥാനാർഥി ചാണ്ടി ഉമ്മന്റെ വൻവിജയം സർക്കാരിനു ജനം കൊടുത്ത കനത്ത പ്രഹരമല്ലേ ? കേരളത്തെയാകെ ചൂടുപിടിപ്പിച്ച ഈ ഉപതിരഞ്ഞെടുപ്പിൽ ചാണ്ടി ഉമ്മൻ നേടിയ ജയത്തിൽ രണ്ടു മുഖ്യപാഠങ്ങളാണുള്ളത്: അധികാര ധാർഷ്ട്യത്തിനു ജനം ഉറച്ച മറുപടി നൽകുമെന്ന പാഠം സിപിഎമ്മിനും ഏക മനസ്സോടെ ഇടർച്ചകളില്ലാതെ മുന്നോട്ടുനീങ്ങിയാൽ വിജയത്തിന്റെ വാതിൽ തുറക്കുമെന്ന പാഠം കോൺഗ്രസിനും.
കേരളത്തിൽ പുതുപ്പള്ളിയായിരുന്നു ശ്രദ്ധാകേന്ദ്രമെങ്കിൽ ദേശീയ തലത്തിൽ അത് ഉത്തർപ്രദേശിലെ ഘോസിയായിരുന്നു. പ്രതിപക്ഷത്തിന്റെ ‘ഇന്ത്യ’ മുന്നണിയും ഭരണപക്ഷത്തിന്റെ ‘എൻഡിഎ’യും നേരിട്ട് ഏറ്റുമുട്ടുന്ന പ്രധാന മണ്ഡലമായതാണ് ഘോസിയെ ശ്രദ്ധാകേന്ദ്രമാക്കിയത്. ഇവയ്ക്കൊപ്പം തിരഞ്ഞെടുപ്പ് നടന്ന 5 മണ്ഡലങ്ങളും ഏറെ പ്രധാനപ്പെട്ടതാണ്. ‘ഇന്ത്യ’ മുന്നണി ഭാവിയാത്ര എങ്ങനെ വേണമെന്ന് ഈ നിയമസഭാ മണ്ഡലങ്ങളിലെ തിരഞ്ഞെടുപ്പ് വിധിയെഴുതി. ഇന്ത്യ മുന്നണിയിൽ ചില മണ്ഡലങ്ങളിൽ ഒത്തൊരുമയും മറ്റിടങ്ങളിൽ മേഖലകളിൽ പടലപ്പിണക്കങ്ങളും നിലനിന്നു. പ്രതിപക്ഷ ഐക്യത്തെ എങ്ങനെ നേരിടണമെന്ന് ഈ വിധിയെഴുത്ത് ബിജെപിക്കും ഏറെ പാഠങ്ങൾ നൽകി. അവസാനവട്ട ഫലങ്ങൾ വരുമ്പോൾ ഇന്ത്യ മുന്നണി എൻഡിഎയേക്കാള്‍ മുന്നിലാണ്. അതായത്, തിരഞ്ഞെടുപ്പ് നടന്ന 7 മണ്ഡലങ്ങളിൽ നാലെണ്ണം പ്രതിപക്ഷത്തിന്റെ ‘ഇന്ത്യ’ക്കൊപ്പവും മൂന്നെണ്ണം ബിജെപിക്കുമാണ്.
ന്യൂഡൽഹി ∙ പുതുപ്പള്ളിക്കു പുറമേ ഉപതിരഞ്ഞെടുപ്പു നടന്ന, 5 സംസ്ഥാനങ്ങളിലെ 6 നിയമസഭാ സീറ്റുകളിൽ മൂന്നിടത്ത് ബിജെപി വിജയിച്ചു. സമാജ്വാദി പാർട്ടി (എസ്പി), തൃണമൂൽ, ജാർഖണ്ഡ് മുക്തി മോർച്ച (ജെഎംഎം) എന്നീ പാർട്ടികൾ ഓരോ സീറ്റ് വീതം നേടി. ഉത്തർപ്രദേശിലെ ഘോസിയിൽ എസ്പിയും ജാർഖണ്ഡിലെ ഡുംറിയിൽ ജെഎംഎമ്മും പ്രതിപക്ഷ ‘ഇന്ത്യ’ മുന്നണിയുടെ ഭാഗമായി മത്സരിച്ചാണു വിജയിച്ചത്. ബിജെപിയുടെ ശക്തികേന്ദ്രമായ യുപിയിൽ ഒറ്റക്കെട്ടായി നിന്ന് വിജയം സ്വന്തമാക്കിയത് പ്രതിപക്ഷ നിരയ്ക്ക് ഊർജം പകരും.
കോട്ടയം ∙ ചാണ്ടി ഉമ്മനാണ് സ്ഥാനാർഥിയെങ്കിലും ഞങ്ങൾ എല്ലാവരും ഒപ്പമുണ്ട്; പുതുപ്പള്ളി മണ്ഡലത്തിലെ യുഡിഎഫ് കൺവൻഷനിൽ പ്രതിപക്ഷ നേതാവ് വി.ഡി.സതീശൻ പ്രഖ്യാപിച്ചു. വെറും വാക്കല്ലായിരുന്നു അത്. മണ്ഡലം കണ്ട ഏറ്റവും വലിയ യുഡിഎഫ് പ്രചാരണത്തിനാണ് 26 ദിവസം പുതുപ്പള്ളി സാക്ഷ്യം വഹിച്ചത്. തൃക്കാക്കരയിൽ വിജയിച്ച അതേ ഫോർമുലയിൽത്തന്നെ കോൺഗ്രസ് മുന്നോട്ടു പോയപ്പോൾ വൻഭൂരിപക്ഷത്തിൽ കുറഞ്ഞൊന്നും പ്രതീക്ഷിച്ചിരുന്നില്ല. ഉമ്മൻ ചാണ്ടിയുടെ മണ്ഡലത്തിൽ കോൺഗ്രസ് നേതാക്കൾ ഇത്രമാത്രം പ്രചാരണം നടത്തുന്നതും ഇതാദ്യം.
തിരുവനന്തപുരം ∙ പുതുപ്പള്ളിയിൽ ചാണ്ടി ഉമ്മൻ റെക്കോർഡ് ജയം നേടുമ്പോൾ മുഖ്യമന്ത്രി പിണറായി വിജയനുൾപ്പെടെ സിപിഎമ്മിന്റെ സംസ്ഥാനത്തെ ഉന്നതനേതാക്കളെല്ലാം എകെജി സെന്ററിൽ ഒരുമിച്ചിരുന്നാണ് ആ രാഷ്ട്രീയ ആഘാതം ഏറ്റുവാങ്ങിയത്. ചാണ്ടിയുടെ ലീഡ് കുതിച്ചുയരുമ്പോൾ വോട്ടെണ്ണലിനൊപ്പം പാർട്ടി ആസ്ഥാനത്ത് സംസ്ഥാന സെക്രട്ടേറിയറ്റ് യോഗവും പുരോഗമിക്കുകയായിരുന്നു. യോഗം തുടങ്ങും മുൻപേ പരാജയം ഉറപ്പിച്ചെങ്കിലും ഇതേ സെക്രട്ടേറിയറ്റിൽ രൂപപ്പെടുത്തിയ തന്ത്രങ്ങളും കരുനീക്കങ്ങളുമെല്ലാം അമ്പേ തകരുന്നതു നേതാക്കളെല്ലാം ഒരുമിച്ചിരുന്ന് അനുഭവിച്ചറിഞ്ഞു. ഉണ്ടാകില്ലെന്നു നേരത്തേ പറഞ്ഞ ‘സഹതാപ തരംഗം’ ഉണ്ടെന്നു സ്ഥാപിച്ചായിരുന്നു സംസ്ഥാന സെക്രട്ടറി മാധ്യമങ്ങൾക്കു മുന്നിലെത്തിയത്.
ജനവിരുദ്ധ സർക്കാരിനെതിരെ പോരാടാനും മുന്നോട്ടു കുതിക്കാനുമുള്ള ഇന്ധനമാണ് വിജയം. ഏതു കേഡർ പാർട്ടിയെയും വെല്ലുന്ന രീതിയിൽ തിരഞ്ഞെടുപ്പു പ്രവർത്തനം നടത്താനും വിജയത്തിൽ എത്തിക്കാനുമുള്ള സംഘടനാശേഷി യുഡിഎഫിനുണ്ടെന്ന് തൃക്കാക്കരയ്ക്കു പിന്നാലെ പുതുപ്പള്ളിയും തെളിയിച്ചു. ജയിച്ചതു പുതുപ്പള്ളിയിലാണെങ്കിലും പ്രതിഫലിച്ചതു കേരളത്തിന്റെ പൊതുമനസ്സാണ്.
തിരുവനന്തപുരം ∙ ഇത്ര സന്തോഷത്തോടെ അടുത്തകാലത്തെങ്ങും ഒരു തിരഞ്ഞെടുപ്പുഫലം കാണാൻ കോൺഗ്രസ് നേതാക്കൾ കെപിസിസി ഓഫിസായ ഇന്ദിരാഭവനിലെ ടിവിക്കു മുൻപിൽ ഇരുന്നിട്ടില്ല. വോട്ടെണ്ണിത്തുടങ്ങിയപ്പോൾ മുതൽ ചിരിയും തമാശയുമല്ലാതെ ഒരു ഘട്ടത്തിലും സമ്മർദം കാണാനായില്ല. സമ്മിശ്ര വികാരമല്ല, സന്തോഷം എന്ന ഒറ്റ വികാരം മാത്രം.
പിതാവിന്റെ പേര് തിരിച്ചെഴുതിയാൽ ചാണ്ടി ഉമ്മനായി. എന്നാൽ, പിതാവിന്റെ പാതയിലൂടെ നേരേ പോകാനാണ് ചാണ്ടി ഉമ്മന്‍ (37) ഇഷ്ടം. രാഷ്ട്രീയം തന്നെയാണ് തന്റെ വഴിയെന്നു ചെറുപ്പത്തിലേ ഉറപ്പിച്ച് ആ വിശ്വാസം ഒന്നുകൂടി അരക്കിട്ട് ഉറപ്പിച്ചാണ് ഭാരത് ജോഡോ യാത്രയിൽ രാഹുൽ ഗാന്ധിക്കൊപ്പം 4000 കിലോമീറ്റർ നടന്നത്. ഉപതിരഞ്ഞെടുപ്പു പ്രചാരണത്തിന്റെ കലാശക്കൊട്ടു ദിനത്തിൽ വോട്ടർമാരെ നേരിൽകണ്ട് 12 കിലോമീറ്റർ നടന്ന ചാണ്ടി ഉമ്മനു പുതുപ്പള്ളി നൽകിയത് മണ്ഡലം ഒരിക്കലും കാണാത്ത വൻ ഭൂരിപക്ഷം.
തിരുവനന്തപുരം ∙ പുതുപ്പള്ളിയിലെ കനത്ത തോൽവി സർക്കാരിനെതിരായ വികാരപ്രകടനമോ താക്കീതോ അല്ലെന്ന് സിപിഎം സംസ്ഥാന സെക്രട്ടറി എം.വി.ഗോവിന്ദൻ. പാർട്ടിക്ക് ഇത് ഒരു ആഘാതവുമായിട്ടില്ലെന്നും അദ്ദേഹം പറഞ്ഞു. ‘സർക്കാരിന്റെ വിലയിരുത്തലാകും ഉപതിരഞ്ഞെടുപ്പെന്നു പറഞ്ഞത് അബദ്ധമായി തോന്നുന്നില്ല.
ജയിക്കുമെന്ന് ഉറപ്പാണെങ്കിലും ഉഴപ്പാതെ കളിക്കണമെന്നുറപ്പിച്ചാണു കോൺഗ്രസും യുഡിഎഫും കളത്തിലിറങ്ങിയത്; ആ ഗെയിംപ്ലാനിന്റെ മികവാണു പുതുപ്പള്ളിയിലെ ഗംഭീര വിജയം. ഐക്യ ജനാധിപത്യ മുന്നണിക്കാകെ ആവേശവും ആത്മവിശ്വാസവും പകരുന്ന ഊർജസ്രോതസ്സായി
കോട്ടയം∙ ഓഗസ്റ്റ് 8– പുതുപ്പള്ളിയിൽ ഉപതിരഞ്ഞെടുപ്പ് പ്രഖ്യാപിച്ച ദിവസം തന്നെയാണ് ചാണ്ടി ഉമ്മനെ യുഡിഎഫ് സ്ഥാനാർഥിയായി പ്രഖ്യാപിച്ചത്. പുതുപ്പള്ളി കോട്ട കാക്കാൻ ഉമ്മൻ ചാണ്ടിയുടെ മകനേക്കാൾ യോജിച്ച മറ്റൊരു പോരാളിയില്ലെന്ന് യുഡിഎഫിന്റെയും കോൺഗ്രസിന്റെയും
റെക്കോർഡ് ഭൂരിപക്ഷത്തിനാണ് പുതുപ്പള്ളിക്കാർ തങ്ങളുടെ പുതിയ നായകനെ തിരഞ്ഞെടുത്തത്. എൽഡിഎഫിന്റേയും എൻഡിഎയുടെയും കണക്കുകൂട്ടലുകൾക്ക് മുകളിലേക്ക് ഉയർന്ന വിജയം. ഉമ്മൻ ചാണ്ടിയുടെ വിയോഗത്തിലുയർന്ന സഹതാപ തരംഗത്തിനൊപ്പം ഭരണവിരുദ്ധ വികാരം കൂടിയായപ്പോൾ പുതുപ്പള്ളി പൂർണമായും ചാണ്ടിക്കൊപ്പം നിന്നുവെന്നു വേണം
കോട്ടയം ∙ പുതുപ്പള്ളി ഉപതിരഞ്ഞെടുപ്പിലെ യഥാർഥ താരം പ്രതിപക്ഷ നേതാവ് വി.ഡി.സതീശനാണെന്ന് യാക്കോബായ സഭ നിരണം ഭദ്രാസനാധിപൻ ഡോ.ഗീവർഗീസ് മാർ കൂറിലോസ്.
കാഞ്ഞങ്ങാട് ∙ പുതുപ്പള്ളി ഉപതിരഞ്ഞെടുപ്പിൽ ഇടതുപക്ഷത്തിന് ഒരു തരത്തിലുമുള്ള രാഷ്ട്രീയ തിരിച്ചടി ഉണ്ടായിട്ടില്ലെന്ന് ഡിവൈഎഫ്ഐ അഖിലേന്ത്യ പ്രസിഡന്റ് എ.എ.റഹീം എംപി. ഡിവൈഎഫ്ഐ കാഞ്ഞങ്ങാട്
കോട്ടയം ∙ പുതുപ്പള്ളി ഉപതിരഞ്ഞെടുപ്പ് ഫലപ്രഖ്യാപനത്തിനു പിന്നാലെ മണർകാട്ട് യൂത്ത് കോൺഗ്രസ് – ഡിവൈഎഫ്ഐ പ്രവർത്തകർ തമ്മിൽ സംഘർഷം. സിപിഎം ലോക്കൽ കമ്മിറ്റി
തിരുവനന്തപുരം ∙ നിയുക്ത പുതുപ്പള്ളി എംഎൽഎ ചാണ്ടി ഉമ്മന്റെ സത്യപ്രതിജ്ഞാ തിയതി നിയമസഭാ സെക്രട്ടേറിയറ്റ് പ്രഖ്യാപിച്ചു. നിയമസഭ വീണ്ടും സമ്മേളിക്കുന്ന തിങ്കളാഴ്ചയാണ് ചാണ്ടി ഉമ്മന്റെ സത്യപ്രതിജ്ഞ.
സ്ഥാനാർഥിയുടെ പേര് ചെറുതായൊന്നു മാറി. പക്ഷേ പുതുപ്പള്ളിയുടെ മനസ്സു മാത്രം മാറിയില്ല. 53 വർഷമായി ഉമ്മൻ ചാണ്ടി നെഞ്ചോടു ചേർത്തു നിർത്തിയ പുതുപ്പള്ളി നിയമസഭാ മണ്ഡലത്തിനു വേണ്ടി ഇനി മിടിക്കുക മകൻ ചാണ്ടി ഉമ്മന്റെ ഹൃദയം. പുതുപ്പള്ളിക്ക് ഇനി പുതിയ എംഎൽഎ. ഉപതിരഞ്ഞെടുപ്പിലെ കണക്കുകളിലുമുണ്ട് ഈ പുതുമ. പുതുപ്പള്ളിയുടെ തിരഞ്ഞെടുപ്പു ചരിത്രത്തിലെതന്നെ ഏറ്റവും ഉയർന്ന ഭൂരിപക്ഷത്തോടെയാണ് യുഡിഎഫ് സ്ഥാനാർഥി ചാണ്ടി ഉമ്മൻ നിയമസഭയിലേക്ക് എത്തുന്നത്. 2011ലെ തിരഞ്ഞെടുപ്പിൽ ഉമ്മൻചാണ്ടി നേടിയ 33,255 വോട്ടിന്റെ ഭൂരിപക്ഷമായിരുന്നു ഇതുവരെയുണ്ടായിരുന്നതിൽ ഏറ്റവും ഉയർന്നത്. എന്നാൽ വോട്ടെണ്ണി രണ്ടര മണിക്കൂറായപ്പോഴേക്കും ഈ ഭൂരിപക്ഷം ചാണ്ടി ഉമ്മൻ മറികടന്നു. ഒടുവിൽ ഭൂരിപക്ഷം എത്തിനിന്നത് 37,719 എന്ന സംഖ്യയിൽ. 2021ലെ നിയമസഭാ തിരഞ്ഞെടുപ്പിൽ ഉമ്മൻ ചാണ്ടിക്കു ലഭിച്ച ഭൂരിപക്ഷത്തിന്റെ (9044) നാലിരട്ടിയിലേറെ!
പുതുപ്പള്ളി നിയോജക മണ്ഡലത്തിൽ ഒരിക്കൽക്കൂടി ഇടതു സ്ഥാനാർഥി ജെയ്ക് സി.തോമസിന് തോൽവിയുടെ കയ്പുനീർ. വിജയത്തിന്റെ കോളത്തിൽ പേര് യുഡിഎഫ് സ്ഥാനാർഥി ചാണ്ടി ഉമ്മന്റേതെങ്കിലും, ജെയ്ക്കിന്റെ തുടർച്ചയായ മൂന്നാം തോൽവിക്കു പിന്നിലും അദൃശ്യശക്തിയായി നിറയുന്നത് സാക്ഷാൽ ഉമ്മൻ ചാണ്ടി. അര നൂറ്റാണ്ടിലധികം കാലം
കോട്ടയം ∙ പുതുപ്പള്ളിയിലെ ജനവിധിയെ സ്വാഗതം ചെയ്യുന്നുവെന്ന് എൽഡിഎഫ് സ്ഥാനാർഥി ജെയ്ക് സി.തോമസ്. പാർട്ടിയുടെ വോട്ടുവിഹിതത്തിൽ കുറവുണ്ടായിട്ടില്ല. കേഡർ വോട്ടുകൾ പോലും ലഭിച്ചില്ലെന്ന പ്രചാരണങ്ങൾ അടിസ്ഥാന രഹിതമാണെന്നും ജെയ്ക് മാധ്യമങ്ങളോടു പറഞ്ഞു. ‘‘മുൻ മുഖ്യമന്ത്രിയുടെ മരണാനന്തരം വളരെ കുറഞ്ഞ
തിരുവനന്തപുരം∙ പിണറായി സർക്കാർ അധികാരത്തിൽ വന്നതിനുശേഷമുള്ള ഉപതിരഞ്ഞെടുപ്പുകളിൽ കൂടുതൽ സീറ്റുകളിൽ വിജയിച്ചത് യുഡിഎഫ്. ആകെ നടന്ന 10 ഉപതിരഞ്ഞെടുപ്പുകളിൽ യുഡിഎഫ് 6 സീറ്റിലും എൽഡിഎഫ് 4 സീറ്റിലും വിജയിച്ചു. ഏറ്റവും ഉയർന്ന ഭൂരിപക്ഷത്തിൽ വിജയിച്ചത് പുതുപ്പള്ളിയിൽ ചാണ്ടി ഉമ്മനാണ്. ഭൂരിപക്ഷം 36000 ലേറെ
തിരുവനന്തപുരം∙ തങ്ങളുടെ 5,000 വോട്ടുകൾ എവിടെപ്പോയെന്ന് പരിശോധിക്കുമെന്ന് ബിജെപി സംസ്ഥാന അധ്യക്ഷൻ കെ. സുരേന്ദ്രൻ. പുതുപ്പള്ളിയിൽ യുഡിഎഫ് വിജയത്തിന് പിന്നിൽ സഹതാപവും ഭരണ വിരുദ്ധ വികാരവുമാണ്. ഇന്ത്യ മുന്നണി രൂപീകരിച്ചതുകൊണ്ട് സിപിഎമ്മിനെയും കോൺഗ്രസിനെയും ഇനി വേറിട്ടു കാണേണ്ടെന്ന് പുതുപ്പള്ളിക്കാർ
53 വര്‍ഷങ്ങൾ! കേരള നിയമസഭയിൽ ഉമ്മൻ ചാണ്ടി പുതുപ്പള്ളിയെ പ്രതിനിധീകരിച്ച കാലയളവാണിത്. മറ്റാർക്കും അവകാശപ്പെടാനാവാത്ത നേട്ടം. പുതുപ്പള്ളിക്കാർക്ക് ഉമ്മൻ ചാണ്ടി ആരായിരുന്നുവെന്ന ചോദ്യത്തിന് ഉത്തരം നല്കാൻ ഇതിനപ്പുറം മറ്റൊരു വസ്തുത ആവശ്യമില്ല. ഇക്കഴിഞ്ഞ ചൊവ്വാഴ്ച വോട്ടു ചെയ്യാനെത്തിയവരില്‍
പുതുപ്പള്ളി∙ മുൻമുഖ്യമന്ത്രി ഉമ്മൻ ചാണ്ടി അന്തരിച്ചതിനെ തുടർന്ന് ഒഴിവുവന്ന പുതുപ്പള്ളി നിയമസഭാ മണ്ഡലത്തിലേക്കുള്ള ഉപതിരഞ്ഞെടുപ്പിൽ യുഡിഎഫ് സ്ഥാനാർഥി ചാണ്ടി ഉമ്മന്‍ ചരിത്ര വിജയം. ഉമ്മൻ ചാണ്ടിയുടെ റെക്കോർഡ് ഭൂരിപക്ഷം ചാണ്ടി ഉമ്മൻ മറികടന്നു. ചാണ്ടിയുടെ ഭൂരിപക്ഷം
കോട്ടയം∙ ദൈവംതമ്പുരാൻ ഇറങ്ങിവന്ന് ഉപദേശിച്ചാലും നന്നാവാത്തവരാണ് ഇടതുപക്ഷക്കാരെന്നും പിന്നെ താനെന്തുചെയ്യാനാണെന്നും കെപിസിസി അധ്യക്ഷന്‍ കെ. സുധാകരൻ. പുതുപ്പള്ളി ഉപതിരഞ്ഞെടുപ്പ് വിജയത്തിനുശേഷം കോട്ടയം ഡിസിസി ഓഫിസിൽ മാധ്യമങ്ങളോടു സംസാരിക്കുകയായിരുന്നു അദ്ദേഹം. ‘‘ദൈവംതമ്പുരാൻ ഇറങ്ങിവന്ന് ഉപദേശിച്ചാലും
കോട്ടയം∙ പുതുപ്പള്ളി ഉപതിരഞ്ഞെടുപ്പ് ഫലം സിപിഐ ആയുധമാക്കുമോ? കേരള കോണ്‍ഗ്രസ് (എം) എല്‍ഡിഎഫ് മുന്നണിയില്‍ എത്തിയ ശേഷം കോട്ടയം ജില്ലയില്‍ ആരാണ് രണ്ടാമന് എന്ന തര്‍ക്കം തുടക്കം മുതല്‍ ഉണ്ടായിരുന്നു. പുതുപ്പള്ളി നിയോജക മണ്ഡലത്തിലെ കേരള കോണ്‍ഗ്രസ് (എം) സ്വാധീന മേഖലകളില്‍
തിരുവനന്തപുരം∙ പുതുപ്പള്ളി ഉപതിരഞ്ഞെടുപ്പ് തോൽവിയിൽ വിശദീകരണവുമായി സിപിഎം സംസ്ഥാന സെക്രട്ടറി എം.വി.ഗോവിന്ദൻ. യുഡിഎഫ് വിജയം സഹതാപതരംഗമെന്ന് പറഞ്ഞ ഗോവിന്ദൻ, പരാജയം പരിശോധിച്ച് വിലയിരുത്തുമെന്നും വ്യക്തമാക്കി.
പുതുപ്പള്ളി ∙ തൃക്കാക്കരയ്ക്കു പിന്നാലെ പുതുപ്പള്ളിയിലുമുണ്ടായ മിന്നുന്ന വിജയത്തിലൂടെ പിണറായി വിജയൻ സർക്കാരിന് ജനങ്ങൾ ശക്തമായ താക്കീതാണ് നൽകിയിരിക്കുന്നതെന്ന് തൃക്കാക്കര എംഎൽഎ ഉമ തോമസ്. ഉമ്മൻ ചാണ്ടിക്കെതിരെ നടന്ന തുടർച്ചയായ ആക്രമണങ്ങൾ ജനം മറക്കില്ലെന്ന് ഉമ തോമസ് ചൂണ്ടിക്കാട്ടി. അതിനെല്ലാമുള്ള
തിരുവനന്തപുരം∙ പുതുപ്പള്ളിക്ക് പുതുചരിത്രം; ഉമ്മൻചാണ്ടിക്ക് മണ്ഡലത്തിലെ പകരക്കാരൻ മകൻ ചാണ്ടി ഉമ്മൻ. ജനനായകൻ ഉമ്മൻചാണ്ടി 53 വർഷം തുടർച്ചയായി നിലനിർത്തിയ പുതുപ്പള്ളി മണ്ഡലത്തിൽ മകൻ ചാണ്ടി ഉമ്മന്‍ അഭിമാന വിജയം. 37719 വോട്ടുകൾക്കാണ് ചാണ്ടി ഉമ്മൻ സിപിഎമ്മിലെ ജെയ്ക്ക് സി.തോമസിനെ പരാജയപ്പെടുത്തിയത്. ചാണ്ടി ഉമ്മൻ 80144 വോട്ടും ജെയ്ക്ക് സി. തോമസ് 42425 വോട്ടും ബിജെപി സ്ഥാനാർഥി ലിജിൻ ലാൽ 6558 വോട്ടും നേടി. ഉമ്മൻ ചാണ്ടിയോട് രണ്ടു തവണ പരാജയപ്പെട്ട ജെയ്ക്ക്, ചാണ്ടി ഉമ്മനു മുന്നിലും പരാജയപ്പെട്ടു. 9044 എന്ന ഉമ്മൻചാണ്ടിയുടെ കഴിഞ്ഞ
ഇടതുമുന്നണിയെ തച്ചു തകർത്തുകൊണ്ട് പുതുപ്പള്ളിയിൽ യുഡിഎഫും ചാണ്ടി ഉമ്മനും നേടിയ ഉജ്വല വിജയത്തിനു പിന്നിൽ എന്ത്? പുതുപ്പള്ളിയുടെ ജനനായകനായ ഉമ്മൻചാണ്ടിയോടുള്ള സ്നേഹ വായ്പ് അദ്ദേഹത്തിന്റെ മകൻ ചാണ്ടി ഉമ്മനു ലഭിച്ച ഈ വൻ ഭൂരിപക്ഷത്തിനു പിന്നിൽ തീർച്ചയായും ഉണ്ട്. പിതാവിനോടും പുത്രനോടും ഒരേ സമയം തോൽവി ഏറ്റുവാങ്ങേണ്ടി വന്ന സ്ഥാനാർഥിയായും ഇതോടെ ജെയ്ക് സി.തോമസ് മാറി. തൃക്കാക്കരയ്ക്കു പിന്നാലെ പുതുപ്പള്ളിയിൽ യുഡിഎഫ് നേടിയ ഈ ഉജ്വല വിജയം ലോക്സഭാ തിരഞ്ഞെടുപ്പിലേക്കു നീങ്ങുമ്പോൾ മുന്നണിക്കു വലിയ ആത്മവിശ്വാസം പകരും. സമീപകാലത്തു നടന്ന തദ്ദേശ ഉപതിരഞ്ഞെടുപ്പുകളിലും മികച്ച പ്രകടനം കാഴ്ചവയ്ക്കാൻ യുഡിഎഫിനു സാധിച്ചു. തൃക്കാക്കരയിലും പുതുപ്പള്ളിയിലും സിറ്റിങ് സീറ്റു നിലനിർത്തിയതു മാത്രമല്ലേ സംഭവിച്ചതെന്ന് ആശ്വസിക്കാൻ അതുകൊണ്ട് എൽഡിഎഫിനു സാധിക്കില്ല. കാറ്റു വീശുന്നതു മുന്നണിക്കും സർക്കാരിനും എതിരെയാണോയെന്നു സിപിഎമ്മിനു പരിശോധിക്കേണ്ടിയും വരും. പുതുപ്പള്ളിയിലെ ഉജ്വല വിജയത്തിനു പിന്നിലെ കാരണങ്ങൾ എന്തെല്ലാം?
പുതുപ്പള്ളി ഉപതിരഞ്ഞെടുപ്പ് ഫലം ധാര്‍ഷ്ട്യത്തിനും ധിക്കാരത്തിനും ജീര്‍ണിച്ച ഭരണത്തിനുമെതിരായ ജനവിധിയെന്ന് എഐസിസി ജനറല്‍ സെക്രട്ടറി കെ.സി.വേണുഗോപാല്‍ എംപി. മുഖ്യമന്ത്രിയുടെ ധാര്‍ഷ്ട്യത്തിനും ധിക്കാരത്തിനും ജീര്‍ണിച്ച ഭരണത്തിനും എതിരായ അതിതീവ്രവികാരം പുതുപ്പള്ളി ഉപതിരഞ്ഞെടുപ്പില്‍ പ്രതിഫലിച്ചു. കേരളത്തിലെ ജനങ്ങള്‍ ഈ ജനവിധിയിലൂടെ എല്‍ഡിഎഫ് സര്‍ക്കാരിന് കൃത്യമായ സന്ദേശം നല്കി. കോണ്‍ഗ്രസ് ശക്തിപ്പെടണമെന്ന് ആഗ്രഹിക്കുന്ന എല്ലാ ജനാധിപത്യ വിശ്വാസികള്‍ക്കും ആവേശം നല്കുന്ന തിരഞ്ഞെടുപ്പ് ഫലം.
കോട്ടയം∙ പുതുപ്പള്ളി ഉപതിരഞ്ഞെടുപ്പ് ഫലം പുറത്തുവന്നതിനു പിന്നാലെ മണ്ഡലത്തിലെ ജനങ്ങൾക്ക് ആശംസകൾ നേർന്ന് സ്വർണക്കടത്തു കേസിൽ അന്വേഷണം നേരിടുന്ന സ്വപ്ന സുരേഷ്. കന്നിയങ്കത്തിൽ മികച്ച നേട്ടം കൊയ്ത ചാണ്ടി ഉമ്മനും അവർ ആശംസ അറിയിച്ചിട്ടുണ്ട്. അതേസമയം, എൽഡിഎഫിനെ കൊട്ടാനും അവർ മടിച്ചില്ല. എൽഡിഎഫ് എന്നതിന്
കോട്ടയം∙ പുതുപ്പള്ളി ഉപതിരഞ്ഞെടുപ്പ് വിജയം അപ്പയുടെ 13–ാം വിജയമെന്ന് യുഡിഎഫ് സ്ഥാനാർഥി ചാണ്ടി ഉമ്മൻ. അപ്പയെ സ്നേഹിച്ച പുതുപ്പള്ളിക്കാരുടെ വിജയമാണിതെന്നും പുതുപ്പള്ളിയിലെ വോട്ടർമാർക്ക് നന്ദി അറിയിക്കുന്നുവെന്നും ചാണ്ടി ഉമ്മന്‍ പറഞ്ഞു. നേതാക്കൾക്ക് ഓരോരുത്തർക്കും ചാണ്ടി ഉമ്മൻ പേരെടുത്ത് നന്ദി പറഞ്ഞു.
കോട്ടയം∙ പുതുപ്പള്ളിയിൽ ചാണ്ടി ഉമ്മൻ വിജയം ഉറപ്പിച്ചിരിക്കെ പ്രതികരണവുമായി സഹോദരി അച്ചു ഉമ്മൻ. ഉമ്മൻ ചാണ്ടിയെ വേട്ടയാടിയവർക്കുള്ള മറുപടിയാണ് പുതുപ്പള്ളി നൽകിയത്. 53 കൊല്ലം ഉമ്മൻ ചാണ്ടി ചെയ്തത് എന്തെന്ന് ചോദ്യത്തിന് മറുപടിയെന്നും അച്ചു ഉമ്മൻ പറഞ്ഞു.
തിരുവനന്തപുരം∙ ഉമ്മൻ ചാണ്ടിയെ വേട്ടയാടിയവർക്കുള്ള മറുപടിയാണ് ചാണ്ടി ഉമ്മന്റെ ഭൂരിപക്ഷമെന്ന് പുതുപ്പള്ളി ഉപതിരഞ്ഞെടുപ്പ് ഫലം പുറത്തുവന്നതിനു പിന്നാലെ കോൺഗ്രസ് മുതിർന്ന നേതാവ് എ.കെ. ആന്റണി. ‘‘പുതുപ്പള്ളിയിലെ ജനങ്ങളുടെ വികാരമെന്നത് അവരുടെ ഉമ്മൻ ചാണ്ടിയെ വേട്ടയാടിയവർക്കെതിരെയുള്ള ശിക്ഷാവിധിയായിരുന്നു.
കോട്ടയം∙ പുതുപ്പള്ളി ഉപതിരഞ്ഞെടുപ്പിൽ കൂറ്റൻ തോൽവി വഴങ്ങിയ ഇടതുപക്ഷത്തെ പരിഹസിച്ച് യൂത്ത് കോൺഗ്രസ് നേതാവ് രാഹുൽ മാങ്കൂട്ടത്തിൽ രംഗത്ത്. ചാണ്ടി ഉമ്മന്റെ റെക്കോർഡ് ഭൂരിപക്ഷം കണ്ട് മന്ത്രി വി.എൻ.വാസവൻ ഉൾപ്പെടെയുള്ള സിപിഎം നേതാക്കൾക്ക് അത്യാവശ്യത്തിന് ഇസിജി എടുക്കണമെങ്കിൽ ഉമ്മൻ ചാണ്ടി കൊണ്ടുവന്ന
പുതുപ്പള്ളി∙ ഉപതിരഞ്ഞെടുപ്പിന്റെ ഫലം പുറത്തുവന്നപ്പോൾ വൻ ഭൂരിപക്ഷത്തിൽ ലീഡ് ചെയ്യുന്ന ചാണ്ടി ഉമ്മൻ, പിതാവ് ഉമ്മൻ ചാണ്ടിയുടെ കല്ലറയിൽ പ്രാർഥനയ്ക്കായെത്തി. പുതുപ്പള്ളിയിലെ സെന്റ് ജോർജ് ഓർത്തഡോക്സ് പള്ളിയിലെ (പുതുപ്പള്ളിപ്പള്ളി) പിതാവിന്റെ കല്ലറയുടെ ചുറ്റും വലംവച്ചശേഷം കുറച്ചുനേരം മൗനമായി പ്രാർഥിച്ചു.
കണ്ണൂർ∙ പുതുപ്പള്ളി ഉപതിരഞ്ഞെടുപ്പിൽ യുഡിഎഫ് സ്ഥാനാർഥി ചാണ്ടി ഉമ്മൻ കൂറ്റൻ വിജയത്തിലേക്കു കുതിക്കുമ്പോൾ, തിരഞ്ഞെടുപ്പിലെ മോശം പ്രകടനത്തിന് ബിജെപിയെ കുറ്റപ്പെടുത്തി എൽഡിഎഫ് കൺവീനർ ഇ.പി.ജയരാജൻ. പുതുപ്പള്ളിയിൽ ബിജെപിയുടെ പെട്ടി കാലിയാണെന്ന് ജയരാജൻ ചൂണ്ടിക്കാട്ടി. അവരുടെ വോട്ട് എവിടെപ്പോയെന്നും അദ്ദേഹം
പുതുപ്പള്ളി∙ മുഖ്യമന്ത്രി പിണറായി വിജയൻ പ്രസംഗിച്ച ബൂത്തുകളിൽ ചാണ്ടി ഉമ്മന്‍ ലീഡ് ഉണ്ടെന്ന് റിപ്പോർട്ട്. എൽഡിഎഫ് സ്ഥാനാർഥി ജെയ്ക് സി. തോമസിനായി മുഖ്യമന്ത്രി പ്രസംഗിച്ച ബൂത്തുകളിലാണ് യുഡിഎഫ് സ്ഥാനാർഥി ചാണ്ടി ഉമ്മൻ ലീഡ് ചെയ്യുന്നത്. യുഡിഎഫിന് മുന്നൂറിൽപ്പരം ലീഡാണ് ഇവിടങ്ങളിലുള്ളതെന്നാണ് വരുന്ന
പുതുപ്പള്ളി നിയമസഭാ മണ്ഡലത്തിലേക്കുള്ള ഉപതിരഞ്ഞെടുപ്പിന്റെ ഫലങ്ങൾ പുറത്തുവരുമ്പോൾ നിർണായകമായ തിരഞ്ഞെടുപ്പ് നിമിഷങ്ങൾ ട്രോളാക്കി മാറ്റി ട്രോളൻമാർ. ഉമ്മൻ ചാണ്ടി മുഖ്യചർച്ചാവിഷയമായ പുതുപ്പള്ളി ഉപതിരഞ്ഞെടുപ്പിൽ വികസനവും വിവാദങ്ങളും ഒപ്പം ഉയർന്നിരുന്നു. മുൻമുഖ്യമന്ത്രിയുടെ മരണത്തെത്തുടർന്ന്
കോട്ടയം∙ സർക്കാരിന്റെ പതനത്തിന്റെ ആരംഭമാണ് പുതുപ്പള്ളിയിലേതെന്നും ഇതു സംസ്ഥാനം മുഴുവൻ ആളിപ്പടരുമെന്നും ഷാഫി പറമ്പിൽ എംഎൽഎ. പിണറായി വിജയനെ ജനങ്ങൾക്ക് മടുത്തിരിക്കുന്നുവെന്നതാണ് കേരളത്തിലെ ജനങ്ങൾക്കുവേണ്ടി പുതുപ്പള്ളി രേഖപ്പെടുത്തിയിരിക്കുന്നതെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. ‘‘ഉമ്മൻ ചാണ്ടി
പുതുപ്പള്ളി∙ ഉപതിരഞ്ഞെടുപ്പിന്റെ ആദ്യഫലസൂചനകൾ പുറത്തുവന്നപ്പോൾ യുഡിഎഫ് സ്ഥാനാർഥി ചാണ്ടി ഉമ്മൻ ബഹുദൂരം മുന്നിൽ നിൽക്കുന്നതിൽ പ്രതികരണവുമായി സഹോദരി മറിയ ഉമ്മൻ. അപ്പയോടൊപ്പം ചാണ്ടി ഉമ്മനെയും പുതുപ്പള്ളിക്കാർ സ്വീകരിച്ചുകഴിഞ്ഞുവെന്നാണ് മറിയ മാധ്യമങ്ങളോടു പ്രതികരിച്ചത്. ‘‘ഉമ്മൻ ചാണ്ടിയോടൊപ്പം ചാണ്ടി
തിരുവനന്തപുരം∙ പുതുപ്പള്ളിയിൽ വോട്ടെണ്ണൽ പുരോഗമിക്കുന്നതിനിടെ പരാജയം സമ്മതിച്ച് എൽഡിഎഫ്. പുതുപ്പള്ളിയിൽ ഇടതുപക്ഷം ജയിച്ചാൽ അത് ലോകാത്ഭുതമെന്ന് സിപിഎം നേതാവ് എ.കെ.ബാലൻ. കേരളത്തിലെ ഏറ്റവും വലിയ ഭൂരിപക്ഷമല്ലേ കോൺഗ്രസ് പറഞ്ഞത്. 52 വർഷം ഉമ്മൻ ചാണ്ടി കൈവശം വച്ച മണ്ഡലത്തിൽ അതുണ്ടാകുമോ എന്ന് നോക്കാമെന്നും
തിരുവനന്തപുരം ∙ കോൺഗ്രസ് പ്രവർത്തകസമിതിയിൽ സ്ഥിരം ക്ഷണിതാവ് പദവി ലഭിച്ചതിൽ അതൃപ്തിയിലായ രമേശ് ചെന്നിത്തല കലാപനീക്കത്തിനു തുനിഞ്ഞേക്കില്ല. പരസ്യ പ്രതികരണത്തിനു പകരം പാർട്ടിക്കുള്ളിൽ നിലപാടും അമർഷവും പ്രകടിപ്പിക്കുകയാണ് ഉചിതമെന്ന അഭിപ്രായമാണ് പരിഗണിക്കുന്നത്.പുതുപ്പള്ളി ഉപതിരഞ്ഞെടുപ്പ്
കോട്ടയം ∙ പുതുപ്പള്ളിയിൽ ഉമ്മൻ ചാണ്ടിയുടെ പിൻഗാമിയെ ഇന്നറിയാം. ചൊവ്വാഴ്ച നടന്ന ഉപതിരഞ്ഞെടുപ്പിന്റെ വോട്ടെണ്ണൽ ഇന്നു രാവിലെ 8നു കോട്ടയം ബസേലിയസ് കോളജിൽ ആരംഭിക്കും. ആദ്യ ഫലസൂചന ഒൻപതോടെ ലഭിക്കും. ആദ്യം പോസ്റ്റൽ വോട്ടുകളാണ് എണ്ണുന്നത്. പിന്നാലെ എട്ടരയോടെ ഇലക്ട്രോണിക് വോട്ടിങ് യന്ത്രത്തിലെ വോട്ടുകൾ എണ്ണിത്തുടങ്ങും.
തിരുവനന്തപുരം ∙ പുതുപ്പള്ളിയിൽ ഇന്നു വിജയിക്കുന്ന അംഗം കൂടി വരുന്നതോടെ 140 എംഎൽഎമാരെയും ഉൾപ്പെടുത്തി നിയമസഭയിൽ 11ന് ഗ്രൂപ്പ് ഫോട്ടോയെടുപ്പ്. സഭാസമ്മേളനം പുനരാരംഭിക്കുന്ന 11നു തന്നെ പുതിയ അംഗം സത്യപ്രതിജ്ഞ ചെയ്യും. ചോദ്യോത്തര വേള കഴിഞ്ഞാണു സത്യപ്രതിജ്ഞ. അതിനു ശേഷം അംഗങ്ങൾ സഭയിലെ ശങ്കരനാരായണൻ തമ്പി ഹാളിലെത്തി ഫോട്ടോയെടുപ്പിൽ പങ്കെടുക്കും. തുടർന്ന് ശൂന്യവേള ആരംഭിക്കും.
കോട്ടയം ∙ പുതുപ്പള്ളി ഉപതെരഞ്ഞെടുപ്പിന്റെ വോട്ടെണ്ണലിനായുള്ള ഒരുക്കങ്ങൾ പൂർത്തിയായി. വെള്ളിയാഴ്ച രാവിലെ എട്ടുമണിമുതൽ കോട്ടയം ബസേലിയോസ് കോളജ് ഓഡിറ്റോറിയത്തിലാണ് വോട്ടെണ്ണൽ. രാവിലെ ഏഴരയോടെ വോട്ടിങ് യന്ത്രങ്ങൾ സൂക്ഷിച്ചിട്ടുള്ള സ്ട്രോങ് റൂം തുറക്കും. എട്ടുമണിയോടെ തപാൽ വോട്ടുകൾ എണ്ണിത്തുടങ്ങും.
കോഴിക്കോട്∙ പുതുപ്പള്ളിയിലെ തോൽവി വിളിച്ചു പറഞ്ഞ് അതിന്റെ കുറ്റം ബിജെപിയുടെ തലയിൽ കെട്ടിവയ്ക്കാൻ സിപിഎം നോക്കേണ്ട എന്ന് ബിജെപി നേതാവ് എം.ടി.രമേശ്. ‘‘സിപിഎം പരാജയം ആദ്യം വിളിച്ചു പറഞ്ഞ് അത് ബിജെപിയുടെ തലയിൽ കെട്ടിവയ്ക്കേണ്ട ആവശ്യമൊന്നുമില്ല.
തിരുവനന്തപുരം∙ പുതുപ്പള്ളി ഉപതിരഞ്ഞെടുപ്പിൽ എൽഡിഎഫ് പ്രചാരണത്തിൽ വീഴ്ച വന്നതായി സിപിഐയില്‍ വിമർശനം. സംസ്ഥാന എക്സിക്യൂട്ടീവ് യോഗത്തിലാണ് കോട്ടയം ജില്ലാ നേതൃത്വം റിപ്പോർട്ട് സമർപ്പിച്ചത്.
കണ്ണൂർ∙ പുതുപ്പള്ളി ഉപതിരഞ്ഞെടുപ്പിന്റെ വോട്ടെടുപ്പിനിടെ, പോളിങ് മന്ദഗതിയിലായ ബൂത്തുകളിലുള്ളവർക്ക് സമീപത്തെ തിരക്കു കുറഞ്ഞ ബൂത്തുകളിൽ വോട്ടു ചെയ്യാൻ അവസരം നൽകണമെന്ന യുഡിഎഫ് സ്ഥാനാർഥി ചാണ്ടി ഉമ്മന്റെ ആവശ്യത്തെ പരിഹസിച്ച് സിപിഎം കണ്ണൂർ ജില്ലാ സെക്രട്ടറി എം.വി.ജയരാജൻ...
കോട്ടയം∙ പുതുപ്പള്ളി ഉപതിരഞ്ഞെടുപ്പിലെ എക്സിറ്റ്പോള്‍ പ്രവചനങ്ങളിൽ വിശ്വാസമില്ലെന്ന് എൽഡിഎഫ് സ്ഥാനാർഥി ജെയ്ക് സി. തോമസ്. എൽഡിഎഫിന്റെ അടിയുറച്ച വോട്ടുകൾ പൂർണമായി പോൾ ചെയ്തു. ജയത്തിൽ പൂർണ വിശ്വാസമുണ്ടെന്നും ജെയ്ക് പറഞ്ഞു.
പുതുപ്പള്ളി ∙ പുതുപ്പള്ളിയിൽ നിന്ന് പാമ്പാടിക്ക് ഒന്നു പോകണം. മീനടം വഴി വേണോ .. മണർകാട് വഴി വേണോ.. പാമ്പാടിക്കാരും പുതുപ്പള്ളിക്കാരുമൊന്നുമല്ല ഇപ്പോൾ ഇതു പറഞ്ഞു കൊടുക്കുന്നത്– തിരുവനന്തപുരത്തും കോഴിക്കോടും ഒക്കെയുള്ള പാർട്ടി പ്രവർത്തകരാണു വള്ളിപുള്ളി തെറ്റാതെ പുതുപ്പള്ളി മണ്ഡലത്തിലെ വഴികൾ പറഞ്ഞുകൊടുക്കുന്നത്. ഒരു മാസത്തിനടുത്ത് കേരളത്തിലെ ഒരു വിധം രാഷ്ട്രീയക്കാരെല്ലാം പുതുപ്പള്ളിയിൽ എത്തി.
കോട്ടയം ∙ തിരഞ്ഞെടുപ്പ് കഴിഞ്ഞെങ്കിലും പ്രധാന മുന്നണി സ്ഥാനാർഥികളുടെ തിരക്ക് അവസാനിക്കുന്നില്ല. ആഴ്ചകൾ നീണ്ട രാഷ്ട്രീയചർച്ചകൾക്കും കണക്കുകൂട്ടലുകൾക്കും താൽക്കാലിക അവധി നൽകിയെങ്കിലും മറ്റ് ആവശ്യങ്ങളുമായി ഇന്നലെയും തിരക്കിലായിരുന്നു സ്ഥാനാർഥികൾ. യുഡിഎഫ് സ്ഥാനാർഥി ചാണ്ടി ഉമ്മൻ രാവിലെ പുതുപ്പള്ളി പള്ളിയിലും ഉമ്മൻ ചാണ്ടിയുടെ കല്ലറയിലും എത്തി പ്രാർഥിച്ചു.
കോട്ടയം ∙ പുതുപ്പള്ളി ഉപതിരഞ്ഞെടുപ്പിൽ 72.86% പേർ വോട്ട് ചെയ്തെന്ന് ഔദ്യോഗിക കണക്ക്. 80 വയസ്സിനു മുകളിലുള്ളവരും ഭിന്നശേഷിക്കാരും ഉൾപ്പെടുന്ന അസന്നിഹിത വോട്ടർമാരുടെയും പോസ്റ്റൽ ബാലറ്റ് സംവിധാനം ഉപയോഗിച്ചവരുടെയും വോട്ടുകൾ കൂടാതെയുള്ള കണക്കാണിത്. കോട്ടയം ബസേലിയസ് കോളജിൽ നാളെ രാവിലെ 8 മുതലാണു വോട്ടെണ്ണൽ. 10 നു ഫലമറിയാം.
കാലടി (എറണാകുളം) ∙ പുതുപ്പള്ളിയിൽ ആരു ജയിക്കുമെന്ന തർക്കത്തെത്തുടർന്ന് കോൺഗ്രസ് അനുഭാവിയെ വെട്ടിപ്പരുക്കേൽപിച്ച സിപിഎം ബ്രാഞ്ച് സെക്രട്ടറി പൊലീസ് പിടിയിൽ. പൊതിയക്കര കുന്നേക്കാടൻ ജോൺസനെ (52) വെട്ടിയതിനു സിപിഎം പൊതിയക്കര ബ്രാഞ്ച് സെക്രട്ടറി കുന്നേക്കാടൻ ദേവസിക്കുട്ടിയെയാണ് (70) കാലടി പൊലീസ് അറസ്റ്റ് ചെയ്തത്.
കോട്ടയം∙ വോട്ടർപട്ടികയും തങ്ങളുടെ പക്കലുള്ള പട്ടികയും തമ്മിലുള്ള പൊരുത്തക്കേടുകൾ സംബന്ധിച്ചായിരുന്നു ഇന്നലെയും മുന്നണി പ്രവർത്തകരുടെ ചർച്ചകൾ. പട്ടികയിലുള്ള വോട്ടർമാരുടെ എണ്ണവും യഥാർഥ വോട്ടർമാരുടെ എണ്ണവും ഒത്തുപോകാത്തതായിരുന്നു പ്രശ്നം. പല ബൂത്തുകളിലും ഈ വ്യത്യാസം വളരെ വലുതായിരുന്നു. മരിച്ചുപോയവരുടെ പേരിന് നേരെ ഡിലീറ്റഡ് എന്ന് സീൽ വരാത്ത കേസുകൾ ധാരാളമുണ്ടായിരുന്നു.
കോട്ടയം ∙ ബസേലിയസ് കോളജിലെ 20 മേശകൾ നാളെ പുതുപ്പള്ളിയുടെ വിധി പറയും. 14 മേശകളിൽ വോട്ടിങ് യന്ത്രവും 5 മേശകളിൽ തപാൽ വോട്ടുകളും ഒരു മേശയിൽ സർവീസ് വോട്ടർമാർക്കുള്ള ഇടിപിബിഎസ് (ഇലക്ട്രോണിക്കലി ട്രാൻസ്മിറ്റഡ് പോസ്റ്റൽ ബാലറ്റ് സിസ്റ്റം) വോട്ടും എണ്ണും. 8ന് ആരംഭിക്കുന്ന വോട്ടെണ്ണൽ ഏകദേശം പത്തോടെ അവസാനിക്കുമെന്നാണു കരുതുന്നത്.
കോട്ടയം∙ സിനിമയ്ക്കു പോകുന്നതും പാട്ടു കേൾക്കുന്നതുമൊക്കെ ഒരാളുടെ സ്വകാര്യ കാര്യമാണെന്നും അവരെയൊക്കെ അവരുടെ വഴിക്കു വിടണമെന്നാണ് അഭിപ്രായമെന്നും പുതുപ്പള്ളി ഉപതിരഞ്ഞെടുപ്പിലെ എൽഡിഎഫ് സ്ഥാനാർഥി ജെയ്ക്ക് സി.തോമസ്. യുഡിഎഫ് സ്ഥാനാർഥി ചാണ്ടി ഉമ്മൻ സിനിമ കാണാൻ പോകുന്ന വിവരം മാധ്യമപ്രവർത്തകർ
കോട്ടയം∙ പുതുപ്പള്ളി ഉപതിരഞ്ഞെടുപ്പിൽ യുഡിഎഫിനായി മണ്ഡലം നിലനിർത്തി ചാണ്ടി ഉമ്മൻ മികച്ച വിജയം നേടുമെന്ന് ആക്സിസ് മൈ ഇന്ത്യ എക്സിറ്റ് പോൾ പ്രവചനം. ആകെ രേഖപ്പെടുത്തിയ വോട്ടിന്റെ 53 ശതമാനം നേടിയാകും വിജയമെന്നാണ് സർവേയിലെ കണ്ടെത്തൽ. ചാണ്ടി ഉമ്മന്‍ 18,000ലധികം വോട്ടിന്റെ (14 ശതമാനം) ഭൂരിപക്ഷം
തിരുവനന്തപുരം∙ പുതുപ്പള്ളിയിലെ യുഡിഎഫ് സ്ഥാനാർഥി ചാണ്ടി ഉമ്മൻ വോട്ടു മറിച്ചെന്ന സിപിഎം സംസ്ഥാന സെക്രട്ടറി എം.വി.ഗോവിന്ദന്റെ പരാമർശത്തിൽ പ്രതികരണവുമായി കെപിസിസി പ്രസിഡന്റ് കെ.സുധാകരൻ. സാമാന്യബുദ്ധിക്കു നിരക്കാത്തതാണ് എം.വി.ഗോവിന്ദന്റെ പ്രതികരണമെന്നു സുധാകരൻ പറഞ്ഞു.
കോട്ടയം∙ പുതുപ്പള്ളി ഉപതിരഞ്ഞെടുപ്പിന്റെ വോട്ടെടുപ്പ് അവസാനിച്ചതിനു പിന്നാലെ തിരക്കുകളിൽനിന്ന് അൽപം ഒഴിഞ്ഞ് സ്ഥാനാർഥികൾ. യുഡിഎഫ് സ്ഥാനാർഥി ചാണ്ടി ഉമ്മൻ സിനിമ കാണാനും സമയം കണ്ടെത്തി. പാലായിലെ തിയറ്ററിലെത്തി, രജനീകാന്ത് ചിത്രം ‘ജയിലർ’ ആണ് ചാണ്ടി ഉമ്മനും ഒപ്പമുള്ള കോൺഗ്രസ് പ്രവർത്തകരും ചേർന്നു കണ്ടത്.