ADVERTISEMENT

ന്യൂഡൽഹി ∙ ലഹരിമരുന്ന് കടത്തിയ കേസിൽ പഞ്ചാബിലെ കോൺഗ്രസ് എംഎൽഎയും കിസാൻ കോൺഗ്രസ് ദേശീയ പ്രസിഡന്റുമായ സുഖ്പാൽ സിങ് ഖെയ്റയെ പൊലീസ് അറസ്റ്റ് ചെയ്തു. 2015ലെ കേസുമായി ബന്ധപ്പെട്ട് സുഖ്പാലിന്റെ ചണ്ഡിഗഡിലെ വസതിയിലെത്തിയാണു പൊലീസ് അറസ്റ്റ് രേഖപ്പെടുത്തിയത്. കേസ് സുപ്രീം കോടതി നേരത്തേ തള്ളിക്കളഞ്ഞതാണെന്നു ചൂണ്ടിക്കാട്ടി സുഖ്പാൽ പൊലീസുമായി തർക്കിക്കുന്നതിന്റെ ദൃശ്യങ്ങൾ അദ്ദേഹത്തിന്റെ മകൻ സമൂഹമാധ്യമങ്ങളിൽ പങ്കുവച്ചു. 

ആം ആദ്മി പാർട്ടി സർക്കാർ രാഷ്ട്രീയവിരോധം തീർക്കുകയാണെന്നു കോൺഗ്രസ് ആരോപിച്ചു. പ്രതിപക്ഷ ‘ഇന്ത്യ’ മുന്നണിയുടെ ഭാഗമായി ലോക്സഭാ തിരഞ്ഞെടുപ്പിൽ കൈകോർക്കാൻ കോൺഗ്രസും ആം ആദ്മി പാർട്ടിയും ദേശീയതലത്തിൽ ചർച്ചകൾ നടത്തവേയുള്ള അറസ്റ്റ് ഇരു പാർട്ടികളും തമ്മിലുള്ള ബന്ധം വഷളാക്കും. ആം ആദ്മി പാർട്ടിയുമായി സഹകരിക്കുന്നതിനോടു പഞ്ചാബിലെ കോൺഗ്രസ് ഘടകത്തിനു താൽപര്യമില്ല. എന്നാൽ, അഭിപ്രായവ്യത്യാസങ്ങൾ മാറ്റിവച്ച് സഹകരിക്കണമെന്ന നിലപാടിലാണു പാർട്ടി ഹൈക്കമാൻഡ്.

English Summary : Punjab Congress MLA arrested in drug case

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com