ADVERTISEMENT

ലക്നൗ ∙ ആറുമാസം ഉറക്കത്തിലായിരുന്നുവെന്നു പുരാണത്തിൽ പറയുന്ന രാക്ഷസൻ കുംഭകർണൻ ശരിക്കും ‘ടെക്നോക്രാറ്റ്’ ആയിരുന്നു. ഉറക്കമായിരുന്നില്ല, രഹസ്യമായി തന്റെ വർക്‌ഷോപ്പിൽ സാങ്കേതിക ഉപകരണങ്ങളുണ്ടാക്കുകയായിരുന്നു. മറുനാട്ടുകാർ ഈ സാങ്കേതികവിദ്യ തട്ടിക്കൊണ്ടുപോകാതിരിക്കാൻ സഹോദരൻ രാവണൻ മെനഞ്ഞ കഥയാണ് ആറുമാസത്തെ ഉറക്കം! 

പുരാണത്തിലെ ഇതിവൃത്തത്തിനു പുതിയ വ്യാഖ്യാനം നൽകിയത് യുപി ഗവർണർ ആനന്ദിബെൻ പട്ടേൽ. ഖ്വാജ മൊയ്നുദ്ദീൻ ചിഷ്തി ലാംഗ്വേജ് സർവകലാശാലയിൽ ബിരുദദാന ചടങ്ങിനെ അഭിസംബോധന ചെയ്യുകയായിരുന്നു ഗവർണർ.  വിദ്യാർഥികളോടു വേദങ്ങളിലേക്കും പുരാണങ്ങളിലേക്കും മടങ്ങണമെന്നും അതിലെ സമാനതകളില്ലാത്ത കണ്ടുപിടിത്തങ്ങളെക്കുറിച്ചു മനസ്സിലാക്കണമെന്നും ആഹ്വാനം ചെയ്തു. വിമാനം എന്ന കണ്ടുപിടിത്തത്തിനുപിന്നിലെ ആശയം പുരാണത്തിലെ ഭരദ്വാജ് മഹർഷിയുടേതാണ്. എന്നാൽ ഇതിന്റെ പെരുമ ലഭിച്ചത് റൈറ്റ് ബ്രദേഴ്സിനാണെന്നും ഗവർണർ പറഞ്ഞു. 

പുരാണത്തിലെ പുഷ്പക വിമാനമാണ് ആദ്യത്തെ വിമാനമെന്നും 7000 വർഷങ്ങൾക്കുമുൻപ് രാജ്യങ്ങൾക്കിടയിലും ഗ്രഹങ്ങൾക്കിടയിലും പറത്താവുന്ന വിമാനങ്ങൾ ഇന്ത്യയിലുണ്ടായിരുന്നെന്നും 2015 ൽ 102–ാം സയൻസ് കോൺഗ്രസിൽ പ്രബന്ധം അവതരിപ്പിക്കപ്പെട്ടിരുന്നു.

English Summary:

UP Governor Anandiben says Kumbhakarna was a technocrat

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com