ADVERTISEMENT

ചെന്നൈ∙ ജസ്വിറ്റ് പുരോഹിതനും ആദിവാസി ഭൂഅവകാശ പ്രവർത്തകനുമായ ഫാ.സ്റ്റാൻ സ്വാമിയുടെ സ്മാരകസ്തംഭം തമിഴ്നാട് ധർമപുരിയിലെ സ്വകാര്യ‌ഭൂമിയിൽ സ്ഥാപിക്കുന്നത് വിലക്കിയ തഹസിൽദാറുടെ നോട്ടിസ് മദ്രാസ് ഹൈക്കോടതി റദ്ദാക്കി. ധർമപുരി എസ്പി, കലക്ടർ, നല്ലംപള്ളി തഹസിൽദാർ എന്നിവരുടെ ഇടപെടലിനെതിരെ പരിസ്ഥിതി പ്രവർത്തകൻ പിയൂഷ് മാനുഷ് ആണ് മദ്രാസ് ഹൈക്കോടതിയെ സമീപിച്ചത്. സ്റ്റാൻ സ്വാമിയോട് ഡിഎംകെ സർക്കാരിനുള്ള നിലപാടിന് കടകവിരുദ്ധമായ സമീപനമാണ് ജില്ലാ ഭരണകൂടം സ്വീകരിച്ചത്. തന്റെ ഭൂമിയിൽ സ്തംഭം സ്ഥാപിക്കുന്നതിന് അനുമതി ആവശ്യമില്ലെന്നും അതിക്രമിച്ചു കയറി പരിശോധന നടത്തിയെന്നും അറസ്റ്റ് ചെയ്യുമെന്നു ഭീഷണിപ്പെടുത്തിയെന്നും പിയൂഷ് കോടതിയെ അറിയിച്ചു. 

നക്സൽ ബന്ധമുള്ള വ്യക്തിയുടേതാണെന്നു സ്മാരകമെന്നും ഇത് ക്രമസമാധാനത്തെ ബാധിക്കുമെന്നും സർക്കാർ അഭിഭാഷകനും എസ്പിയും വാദിച്ചു. രണ്ടു വാദവും തള്ളിയ കോടതി, തെളിയിക്കപ്പെടാത്ത ആരോപണം അസാധുവാണെന്നും സ്റ്റാൻ സ്വാമി ആദിവാസികളുടെ ക്ഷേമത്തിനായി ശ്രമിച്ച ആളാണെന്നും ചൂണ്ടിക്കാട്ടി. ഭീമ കൊറേഗാവ് കേസിൽ അറസ്റ്റിലായ സ്റ്റാൻ സ്വാമി 2021 ജൂലൈ 5ന് മുംബൈയിൽ ചികിത്സയിലിരിക്കെയാണു മരിച്ചത്. 

English Summary:

High Court's decision on Memorial for Stan Swamy

പ്രീമിയത്തോടൊപ്പം ഇനി
മനോരമ മാക്സും ....

+

40% കിഴിവില്‍

subscribe now
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com