ADVERTISEMENT
We've detected that you're currently using an ad-blocker
You can now access Manorama Online with minimal ads by subscribing to Premium
Subscribe Now
OR

Please turn off your ad blocker

Already a Premium Member?

തിരുവനന്തപുരം ∙ ലോക്സഭാ തിരഞ്ഞെടുപ്പിലെ കനത്ത തോൽവി വിലയിരുത്താനും തിരുത്തൽ നടപടി ചർച്ച ചെയ്യാനുമായി സിപിഎമ്മിന്റെ 5 ദിവസം നീളുന്ന സംസ്ഥാനതല നേതൃയോഗങ്ങൾക്ക് ഇന്നു തുടക്കം. ഇന്നും നാളെയും സംസ്ഥാന സെക്രട്ടേറിയറ്റ് യോഗവും തുടർന്നുള്ള 3 ദിവസം സംസ്ഥാന കമ്മിറ്റിയുമാണ് ചേരുന്നത്. പാർട്ടി ജനറൽ സെക്രട്ടറി സീതാറാം യച്ചൂരി അടക്കമുള്ള കേന്ദ്ര നേതാക്കളും പങ്കെടുക്കും.

ശക്തികേന്ദ്രങ്ങളിലടക്കം അടിസ്ഥാന വോട്ടുകൾ ചോർന്നതും അതിൽ നല്ലൊരു പങ്ക് നേടിയ ബിജെപിയുടെ വളർച്ചയുമാണ് പാർട്ടിയെ പ്രതിരോധത്തിലാക്കിയിരിക്കുന്നത്. ശക്തമായ ഭരണവിരുദ്ധ വികാരവും നയപരമായ പാളിച്ചകളും മുഖ്യമന്ത്രിയുമായി ബന്ധപ്പെട്ട വിവാദങ്ങളുമാണ് ജനവികാരം ഇത്രയും എതിരാക്കിയതെന്ന വിമർശനം വ്യാപകമായുണ്ട്. പക്ഷേ പാർട്ടിയുടെ അച്ചടക്ക മതിൽക്കെട്ടിനുള്ളിൽ എത്രത്തോളം തുറന്ന ചർച്ചകളും നടപടികളും ഉണ്ടാകുമെന്നതു കണ്ടറിയണം. പ്രത്യേകിച്ചും പാർട്ടിയെയും സർക്കാരിനെയും നിയന്ത്രിക്കുന്ന മുഖ്യമന്ത്രിക്കെതിരെ സ്വരമുയരാൻ സാധ്യത കുറവാണ്.

പരാജയകാരണങ്ങൾ കണ്ടെത്തി തിരുത്തുമെന്നും സർക്കാരിനെതിരായ സംഘടിത പ്രചാരണങ്ങളെ പ്രതിരോധിക്കുമെന്നും ജനങ്ങളുടെ തെറ്റിദ്ധാരണ നീക്കുമെന്നുമാണു മുഖ്യമന്ത്രി ആദ്യം പ്രതികരിച്ചത്. ഭരണ വിരുദ്ധ വികാരം ഇല്ലെന്നു സ്ഥാപിക്കാൻ നിയമസഭയിലും മുഖ്യമന്ത്രി ശ്രമിച്ചു. എന്നാൽ പാർട്ടി സംസ്ഥാന സെക്രട്ടറി എം.വി.ഗോവിന്ദനും സിപിഐ സംസ്ഥാന സെക്രട്ടറി ബിനോയ് വിശ്വവും അടക്കമുള്ള നേതാക്കളാകട്ടെ ഭരണപരമായ പാളിച്ചകളും പരിശോധിക്കുമെന്ന നിലപാടിലാണ്. സിപിഎം ജില്ലാ കമ്മിറ്റികളും ഭരണവിരുദ്ധ വികാരമാണ് തോൽവിയുടെ മുഖ്യ കാരണമായി വിലയിരുത്തിയത്. സിപിഐ ജില്ലാ കമ്മിറ്റികളിലാകട്ടെ മുഖ്യമന്ത്രിക്കെതിരെ ശക്തമായ       വിമർശനമുണ്ടായി. അദ്ദേഹത്തിന്റെ രാജി ആവശ്യം വരെ ഉയരുകയും ചെയ്തു.

 കുടുംബാംഗങ്ങളുമായി ബന്ധപ്പെട്ട വിവാദങ്ങൾ ഉയർന്നപ്പോൾ വ്യക്തത വരുത്തേണ്ട മുഖ്യമന്ത്രിയും കുടുംബവും മൗനം പാലിക്കുകയും പാർട്ടി കണ്ണടച്ച് ന്യായീകരണത്തിന് ഇറങ്ങുകയും ചെയ്തതു തിരിച്ചടിയായെന്നു വിമർശനം ഉയരുന്നുണ്ട്. ഇടതുമുന്നണി കൺവീനർ ഇ.പി.ജയരാജൻ ബിജെപി നേതാവ് പ്രകാശ് ജാവഡേക്കറുമായി സ്വകാര്യ കൂടിക്കാഴ്ച നടത്തിയതു പുറത്തായതു പാർട്ടിയുടെ ബിജെപി വിരുദ്ധ നിലപാടിനെ തന്നെ ചോദ്യം ചെയ്യുന്നതായി. എന്നാൽ ഇ.പിയെ സംരക്ഷിക്കുന്ന നിലപാടാണ് പാർട്ടി സ്വീകരിച്ചത്. ചില സാമുദായിക ഘടകങ്ങൾ അനുകൂലമാക്കാൻ മുഖ്യമന്ത്രിയുടെ നേതൃത്വത്തിൽ നടത്തിയ ഇടപെടലുകളും പ്രചാരണവും തിരിച്ചടിച്ചെന്നും വിമർശനമുണ്ട്.

പ്രീമിയത്തോടൊപ്പം ഇനി
മനോരമ മാക്സും ....

+

40% കിഴിവില്‍

subscribe now
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com