ADVERTISEMENT
We've detected that you're currently using an ad-blocker
You can now access Manorama Online with minimal ads by subscribing to Premium
Subscribe Now
OR

Please turn off your ad blocker

Already a Premium Member?

ശബരിമല ∙ ശരണമന്ത്രങ്ങൾ നിറയുന്ന അന്തരീക്ഷത്തിൽ ശബരീശന് ഇന്ന് മകരവിളക്ക്. പൊന്നമ്പലവാസന്റെ മണ്ണിലും വിണ്ണിലും മകര ജ്യോതിയുടെ പുണ്യം വിതറുന്ന ധന്യനിമിഷത്തിനായുള്ള കാത്തിരിപ്പിലാണു ഭക്തർ. രാവിലെ 8.55നാണു മകരസംക്രമപൂജ. ഇതിനായി കവടിയാർ കൊട്ടാരത്തിൽനിന്ന് അയ്യപ്പ മുദ്രയുമായി പ്രത്യേക ദൂതൻ സന്നിധാനത്തെത്തി. 

സംക്രമ സന്ധ്യയിൽ അയ്യപ്പനു ചാർത്താനുള്ള തിരുവാഭരണവുമായുള്ള ഘോഷയാത്ര ഇന്നു വൈകിട്ട് 5ന് ശരംകുത്തിയിലെത്തും. ദേവസ്വം ബോർഡ് വരവേൽപു നൽ‌കി സന്നിധാനത്തേക്ക് ആനയിക്കും. തിരുവാഭരണ ഘോഷയാത്ര വൈകിട്ട് 6.30ന് പതിനെട്ടാംപടി ബലിക്കൽപുര വാതിലിലൂടെ സോപാനത്ത് എത്തുമ്പോൾ തന്ത്രി കണ്‌ഠര് ബ്രഹ്മദത്തനും മേൽശാന്തി എസ്.അരുൺകുമാർ നമ്പൂതിരിയും ചേർന്ന് ഏറ്റുവാങ്ങി ദീപാരാധനയ്ക്കായി നട അടയ്ക്കും.

തിരുവാഭരണം ചാർത്തി ദീപാരാധന നടക്കുമ്പോൾ കിഴക്ക് മകര നക്ഷത്രം ഉദിക്കും. പിന്നെ മകരജ്യോതി തെളിയും. മകരജ്യോതി കാണാനായി പൂങ്കാവനമാകെ തീർഥാടകർ നിറഞ്ഞു. തിക്കും തിരക്കും മൂലമുള്ള അപകടം ഒഴിവാക്കാൻ കർശന നിയന്ത്രണങ്ങൾ ഏർപ്പെടുത്തിയിട്ടുണ്ട്

English Summary:

Sabarimala Makaravilakku: Makaravilakku will be celebrated today at Sabarimala

പ്രീമിയത്തോടൊപ്പം ഇനി
മനോരമ മാക്സും ....

+

40% കിഴിവില്‍

subscribe now
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com