ADVERTISEMENT

തിരുവനന്തപുരം ∙ റീസർവേക്കു ശേഷം സ്വകാര്യ വ്യക്തികളുടെ ഭൂമിക്കു വിസ്തീർണം കൂടിയെന്നു കണ്ടെത്തിയാൽ അധികഭൂമി പതിച്ചു നൽകാനുള്ള നിയമം (െസറ്റിൽമെന്റ് നിയമം) കൊണ്ടുവരുന്നതിൽനിന്നു സർക്കാർ പിന്മാറുന്നു. റവന്യു വകുപ്പ് ഇതിനായി നിയമത്തിന്റെ കരട് തയാറാക്കിയെങ്കിലും നിയമ, ധന വകുപ്പുകൾ എതിരു നിന്നതോടെയാണു പിന്മാറ്റം. 

നിലവിൽ റീസർവേയിൽ ഒരാൾക്ക് അധികഭൂമി കണ്ടെത്തിയാൽ അതു പോക്കുവരവ് ചെയ്തു നികുതി അടയ്ക്കാൻ 1964 ലെ ‘സർവേ അതിരടയാള ചട്ടങ്ങൾ’ പ്രകാരം വ്യവസ്ഥയുണ്ട്. എന്നാൽ, കൈവശ ഭൂമിക്കു നികുതി അടയ്ക്കാനുള്ള അനുമതി മാത്രമാണിത്. അധിക ഭൂമിയുടെ ഉടമസ്ഥത (ടൈറ്റിൽ ഡീഡ്) ലഭിക്കുന്നില്ല.

ഇതിനു പരിഹാരമായാണ്, ഡിജിറ്റൽ സർവേ പൂർത്തിയാകുന്ന മുറയ്ക്കു നിയമം കൊണ്ടുവരാൻ ഉദ്ദേശിച്ചത്. സെറ്റിൽമെന്റ് ഉദ്യോഗസ്ഥനെ നിയമിച്ച് ഭൂവുടമകളുടെ ഹിയറിങ് നടത്തി കലക്ടറുടെ അനുമതിയോടെ അധിക ഭൂമി പതിച്ചു നൽകുന്ന തരത്തിലുള്ളതായിരുന്നു കരട്.  ജില്ലാ, സംസ്ഥാന തലങ്ങളിൽ അപ്പീൽ ഉദ്യോഗസ്ഥരെയും നിയോഗിക്കാൻ ഉദ്ദേശിച്ചിരുന്നു. 

എന്നാൽ, കൂടുതൽ നിയമനവും സാമ്പത്തികബാധ്യതയും ചൂണ്ടിക്കാട്ടി ധനവകുപ്പ് എതിർത്തു. നിയമം നടപ്പാക്കേണ്ടി വരുമ്പോഴുള്ള സങ്കീർണമായ നടപടിക്രമങ്ങളെ ചൊല്ലി നിയമവകുപ്പും അനുകൂലിച്ചില്ല. നിലവിൽ രണ്ടര ലക്ഷത്തിലേറെ ഭൂമിതരംമാറ്റ അപേക്ഷകൾ തന്നെ തീർപ്പാക്കാനുണ്ട്.

റവന്യു ഡിവിഷനൽ ഓഫിസർമാർക്കു പുറമേ ‍‍ഡപ്യൂട്ടി കലക്ടർമാർക്കു കൂടി ഇതിന് അധികാരം നൽകി നിയമഭേദഗതി നടപ്പാക്കിയിട്ടും അപേക്ഷകൾ വേഗത്തിൽ തീർപ്പാക്കാനാകുന്നില്ല. സെറ്റിൽമെന്റ് നിയമം കൂടി വന്നാൽ അതിന്റെ പരാതികളും പരിഹാരവും എന്ന അധികബാധ്യത കൂടി ഏറ്റെടുക്കാനാവില്ലെന്നു റവന്യു വകുപ്പ് വിലയിരുത്തി.

English Summary:

Settlement Act Withdrawal: Kerala government scraps proposed settlement act for excess land

പ്രീമിയത്തോടൊപ്പം ഇനി
മനോരമ മാക്സും ....

+

40% കിഴിവില്‍

subscribe now
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com