ADVERTISEMENT

കൊച്ചി ∙ മുനമ്പം ഭൂമി വിഷയത്തിൽ ജുഡീഷ്യൽ അന്വേഷണ കമ്മിഷൻ നിയമനം ഹൈക്കോടതി റദ്ദാക്കിയതോടെ സർക്കാരിനു മുന്നിൽ 3 വഴികളാണുള്ളത്. 

1.ഹൈക്കോടതി സിംഗിൾ ബെഞ്ച് ഉത്തരവിനെതിരെ അപ്പീൽ നൽകാം. അപ്പീൽ നൽകുമെന്നു മന്ത്രി പി.രാജീവ് അറിയിച്ചിട്ടുമുണ്ട്. പണം കൊടുത്തു സ്വത്തുവാങ്ങി പോക്കുവരവു ചെയ്തു വീടുവച്ചു താമസിക്കുന്ന അറുന്നൂറിലധികം കുടുംബങ്ങൾക്കു റവന്യുവകുപ്പ് റവന്യു അവകാശങ്ങൾ നിഷേധിച്ച കേസായതിനാൽ പ്രശ്ന പരിഹാരം നീണ്ടുപോകാൻ അപ്പീൽ കാരണമാവുമെന്നാണു മുനമ്പത്തെ ജനങ്ങളുടെ ഭയം. 

2.റവന്യു വകുപ്പിന്റെ തീരുമാനത്തിൽ അപാകതയുണ്ടെങ്കിൽ അതു കണ്ടെത്തി സർക്കാർ ഉത്തരവിലൂടെ പരിഹരിക്കാം. വഖഫ് ട്രൈബ്യൂണലിന്റെ പരിഗണനയിലുള്ള വിഷയത്തിൽ സർക്കാരിന് അത്തരത്തിൽ രാഷ്ട്രീയ തീരുമാനമെടുക്കേണ്ടിവരും. 

3.കേന്ദ്രസർക്കാർ വഖഫ് നിയമം ഭേദഗതി ചെയ്യാൻ തയാറായാൽ അതുവരെ കാത്തിരുന്ന ശേഷം ഉചിത നടപടി സ്വീകരിക്കുക. വഖഫ് ബോർഡിന്റെ പരിഗണനയിലുള്ള വിഷയത്തിൽ ജു‍ഡീഷ്യൽ കമ്മിഷന്റെ നിരീക്ഷണങ്ങൾ പ്രത്യാഘാതമുണ്ടാക്കുമെന്നു ചൂണ്ടിക്കാട്ടിയാണ് കമ്മിഷന്റെ നിയമനം ഹൈക്കോടതി റദ്ദാക്കിയത്. ഇതേ പ്രത്യാഘാതങ്ങളുണ്ടാക്കാതെ മുനമ്പം ജനതയ്ക്കും വഖഫ് ബോർഡിനും ഹിതകരമായ ഒരു സർക്കാർ തീരുമാനമാണ് പൊതുസമൂഹം ആഗ്രഹിക്കുന്നത്. 

നിയമിക്കാനുള്ള അധികാരംകോടതി ശരിവച്ചു: മന്ത്രി 

തിരുവനന്തപുരം ∙ കമ്മിഷനെ നിയമിക്കാൻ സർക്കാരിനുള്ള അധികാരം കോടതി ശരിവച്ചിട്ടുണ്ടെന്നു മന്ത്രി പി.രാജീവ്. വഖഫ് ട്രൈബ്യൂണലിനെ കമ്മിഷന്റെ നിഗമനങ്ങൾ സ്വാധീനിക്കില്ലേ എന്ന സംശയമാണു കോടതി പ്രകടിപ്പിച്ചത്. ഭൂമിയുടെ സ്വഭാവം വഖഫ് ആണെങ്കിലും അല്ലെങ്കിലും അവിടത്തെ താമസക്കാരുടെ അവകാശങ്ങൾ സംരക്ഷിക്കാനാണു കമ്മിഷനെ നിയോഗിച്ചത്. വഖഫ് അല്ലെന്നു സർക്കാർ തീരുമാനിച്ചാൽ പരിഹരിക്കാവുന്ന വിഷയമല്ല. വഖഫ് ട്രൈബ്യൂണലിനാണ് ഇതു സംബന്ധിച്ചു തീരുമാനമെടുക്കാൻ അധികാരം. ഫാറൂഖ് കോളജ് വിറ്റ ഭൂമി തിരിച്ചുവാങ്ങി നൽകുമെന്നാണ് മുസ്‍ലിം ലീഗ് പറയേണ്ടിയിരുന്നത്. വിൽപന നടത്തിയവർ ലീഗും കോൺഗ്രസുമായി ബന്ധമുള്ളവരാണെന്നും മന്ത്രി പറഞ്ഞു.

English Summary:

Three Paths to Resolution: Munambam land dispute resolution faces three options for the Kerala government. The High Court's dismissal of a judicial inquiry leaves the government to choose between appealing, issuing a government order, or waiting for a Central Wakf Act amendment.

പ്രീമിയത്തോടൊപ്പം ഇനി
മനോരമ മാക്സും ....

+

40% കിഴിവില്‍

subscribe now
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com