ADVERTISEMENT

ന്യൂഡൽഹി∙ ഡൽഹി, കൊച്ചി, മുംബൈ എന്നിവിടങ്ങളിൽ ആക്രമണം നടത്താൻ പാക്കിസ്ഥാൻ ആസ്ഥാനമായ അൽ ഖായിദ പരിശീലിപ്പിച്ച ഒമ്പതു തീവ്രവാദികളെയാണ് എന്‍ഐഎ ഇന്നു പിടികൂടിയത്. കൊച്ചി നാവിക ആസ്ഥാനവും ഷിപ്പ് യാർഡും ആക്രമിക്കാൻ ഇവർക്ക് പരിപാടിയുണ്ടായിരുന്നു. അറസ്റ്റിലായ എല്ലാവരും ബംഗാൾ സ്വദേശികളാണ്. റെയ്ഡുകൾ തുടരുകയാണെന്നും കൂടുതൽ അറസ്റ്റ് ഉണ്ടായേക്കാമെന്നും എന്‍ഐഎ അറിയിച്ചു.

ഇന്ത്യയുടെ തന്ത്രപ്രധാന മേഖലകളിൽ ആക്രമണം നടത്തി സാധാരണക്കാരായ ജനങ്ങളെ കൊലപ്പെടുത്തുന്നതിനാണ് ഭീകരർ ലക്ഷ്യമിട്ടിരുന്നതെന്ന് എൻഐഎ അറിയിച്ചു. ഇവരുടെ കയ്യിൽനിന്ന് വിവിധ രേഖകള്‍, മൊബൈല്‍ ഫോണുകള്‍, ലഘുലേഖകള്‍, നാടന്‍ തോക്കുകള്‍ എന്നിവയും പിടിച്ചെടുത്തിട്ടുണ്ട്. പാക്കിസ്ഥാനിൽ പരിശീലനം സിദ്ധിച്ച ഈ ഭീകരർ ഡൽഹിയടക്കമുള്ളിടത്ത് ആക്രമണം നടത്താൻ ലക്ഷ്യമിട്ടിരുന്നതായും എൻഐഎ പറഞ്ഞു.

English Summary: Cochin Shipyard, Naval Headquarters under al-qaeda attack list says NIA

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com