സിദ്ധാർഥനെതിരായ പരാതി മാനസികമായി തകർക്കാനെന്നു അച്ഛൻ; ‘കൊന്ന ശേഷമാണോ പരാതി നൽകേണ്ടത്?’

Mail This Article
തിരുവനന്തപുരം∙ സിദ്ധാർഥനെതിരെയുള്ള പെൺകുട്ടിയുടെ പരാതി മാനസികമായി തകർക്കാനുള്ള ശ്രമമെന്ന് പിതാവ് ടി.ജയപ്രകാശ്. ഇതിനു ഒരുസംഘം ശ്രമിക്കുമെന്നു കൂട്ടുകാരും അധ്യാപകരും മുന്നറിയിപ്പ് നൽകിയിരുന്നു. കോളജിൽ പീഡനത്തിന് ഇരയായ കുട്ടിയെ രക്ഷപ്പെടുത്തിയത് സിദ്ധാർഥായിരുന്നു. മകനെ കൊന്നുകഴിഞ്ഞ ശേഷമാണോ അവനെതിരെ പരാതി നൽകേണ്ടതെന്നും സിദ്ധാർഥിന്റെ പിതാവ് ചോദിച്ചു.
Read more: സിദ്ധാർഥനെതിരായ പരാതി ആസൂത്രിതം?...
‘ഏതു രീതിയിലും നിങ്ങളെ മാനസികമായി തകർക്കുമെന്നു നല്ലവരായ ചില അധ്യാപകർ പറഞ്ഞിരുന്നു. തളർന്നു പോകരുതെന്നും പറഞ്ഞു. കുറ്റക്കാരെ ശിക്ഷിക്കാനാണ് പരാതി നൽകേണ്ടത്. എന്റെ മകൻ കുറ്റക്കാരനാണെങ്കിൽ മരിച്ചുകഴിഞ്ഞിട്ട് ഈ കേസ് കൊടുത്തിട്ട് എന്തു കാര്യം? കൊന്നില്ലേ? കൊന്നയാളെ വീണ്ടും കൊണ്ടു ജയിലിൽ ഇടാനാണോ കേസ് കൊടുത്തത് ? മാനസികമായി തകർക്കാനാണോ? മാനസികമായി ഞാൻ ഒരിഞ്ച് പോലും തകരില്ല’– ജയപ്രകാശ് പറഞ്ഞു.