‘പരിസ്ഥിതി സ്നേഹികൾ കേസിന് പോയാണ് ഇങ്ങനെയായത്’: ശശീന്ദ്രനെ കൂക്കിവിളിച്ച് നാട്ടുകാർ, 48 മണിക്കൂർ കർഫ്യു

Mail This Article
മാനന്തവാടി∙ പഞ്ചാരക്കൊല്ലിയിൽ കടുവ കൊലപ്പെടുത്തിയ രാധയുടെ വീട് സന്ദർശിക്കാൻ എത്തിയ മന്ത്രി എ.കെ.ശശീന്ദ്രനെ കൂക്കിവിളിച്ചു നാട്ടുകാർ. കനത്ത പ്രതിഷേധത്തിനിടെ വൻ പൊലീസ് സന്നാഹം ഏറെ പണിപ്പെട്ടാണു രാധയുടെ വീട്ടിലേക്കു മന്ത്രിയെ എത്തിച്ചത്. രാധയുടെ വീട് എത്തുന്നതിന് അൽപദൂരം മുൻപായി നാട്ടുകാർ റോഡിൽ ഇരുന്നു മന്ത്രിക്കെതിരെ പ്രതിേഷധം ആരംഭിച്ചിരുന്നു.
കടുവാഭീതി തുടരുന്നതിനാൽ മാനന്തവാടി നഗരസഭയിലെ ഡിവിഷൻ ഒന്ന് പഞ്ചാരക്കൊല്ലി, ഡിവിഷൻ രണ്ട് പിലാക്കാവ്, ഡിവിഷൻ 36 ചിറക്കര പ്രദേശങ്ങളിൽ 27ന് രാവിലെ ആറ് മുതൽ 48 മണിക്കൂർ കർഫ്യു പ്രഖ്യാപിച്ചു. ഡിവിഷനുകളിലെ സ്കൂൾ, അങ്കണവാടി, മദ്രസ, ട്യൂഷൻ സെൻ്ററുകൾ തുറന്ന് പ്രവർത്തിക്കാൻ പാടില്ല.
- 2 month agoJan 27, 2025 10:59 AM IST
കടുവ ആക്രമണത്തെ തുടർന്ന് പഞ്ചാരക്കൊല്ലി, പിലാക്കാവ്, ചിക്കറ ഭാഗങ്ങളിൽ പ്രഖ്യാപിച്ച നിരോധനാജ്ഞ പിൻവലിച്ചു.
- 2 month agoJan 27, 2025 10:29 AM IST
പഞ്ചാരക്കൊല്ലിയിലെ ആളെക്കൊല്ലി കടുവയെ ചത്ത നിലയിലാണ് കണ്ടെത്തിയതെന്ന് വനംവകുപ്പ് ചീഫ് വെറ്ററിനറി സര്‍ജന്‍ ഡോ. അരുണ്‍ സക്കറിയ. കടുവയെ വെടി വച്ചിട്ടില്ലെന്നും രാത്രി അത്തരത്തിലുള്ള ഒരു പ്രവര്‍ത്തനം അസാധ്യമായിരുന്നുവെന്നും അദ്ദേഹം പറഞ്ഞു. രാത്രി 12.30-ന് കടുവയെ കണ്ടെത്തിയതായി വിവരം ലഭിച്ചു. 2.30 വരെ കടുവയെ നിരീക്ഷിച്ചിരുന്നു. 6.30നാണ് കടുവയുടെ ജഡം ലഭിക്കുന്നത്. തിങ്കളാഴ്ച രാവിലെ ഒരു വീടിന്റെ അരികില്‍ നിന്നാണ് കടുവയുടെ ജഡം കണ്ടെത്തുന്നത്. വേറൊരു കടുവയുമായി മല്ലിട്ടതിന്റെ പരുക്കുകള്‍ കടുവയുടെ ശരീരത്തിലുണ്ട്. മരണപ്പെട്ടത് ആളെക്കൊല്ലി കടുവയാണ്. അധികം പ്രായമില്ലാത്ത കടുവയാണിത്. ഏറിയാല്‍ ആറോ ഏഴോ വയസ് കാണും. മരണകാരണം മറ്റു കടുവയുമായി അടികൂടിയുണ്ടായ മുറിവുകളാണെന്ന് പ്രാഥമികമായി പറയാം. പഴക്കമുള്ള മുറിവുകളും ശരീരത്തിലുണ്ട്. കൂടുതല്‍ വിവരങ്ങള്‍ പോസ്റ്റ്മോര്‍ട്ടത്തിനു ശേഷമേ അറിയാന്‍ കഴിയൂവെന്നും ഡോ. അരുണ്‍ സക്കറിയ പറഞ്ഞു.
- 2 month agoJan 27, 2025 09:20 AM IST
ചില മുറിവുകൾക്ക് പഴക്കമുണ്ടെന്ന് അരുൺ സക്കറിയ
- 2 month agoJan 27, 2025 09:20 AM IST
കുപ്പാടിയിൽ കടുവയുടെ പോസ്റ്റ്മോർട്ടം നടത്തും
- 2 month agoJan 27, 2025 08:57 AM IST
രാത്രി 12.30ന് കടുവയുടെ സാന്നിധ്യം തിരിച്ചറിഞ്ഞു. കണ്ടെത്തിയത് 2 മണിക്കൂർ നീണ്ട തിരച്ചിലിനൊടുവിൽ
- 2 month agoJan 27, 2025 08:57 AM IST
7 വയസ്സ് പ്രായമുള്ള പെൺകടുവയാണ് ചത്തതെന്ന് വനം വകുപ്പ്
- 2 month agoJan 27, 2025 08:10 AM IST
ബേസ് ക്യാംപിലേക്ക് കടുവയുടെ ജഡം എത്തിച്ചു.
- 2 month agoJan 27, 2025 08:10 AM IST
ഇന്ന് പുലർച്ചെ രണ്ടരയോടെയാണ് കടുവയെ ചത്ത നിലയിൽ കണ്ടെതെന്ന് വനം വകുപ്പ് മന്ത്രിയുടെ ഓഫിസ്.
- 2 month agoJan 27, 2025 08:08 AM IST
കടുവ ചത്തെന്ന് വനം വകുപ്പ് മന്ത്രിയുടെ ഓഫിസ് ഔദ്യോഗികമായി അറിയിച്ചു
- 2 month agoJan 27, 2025 08:02 AM IST
വനം വകുപ്പ് ഉദ്യോഗസ്ഥർ ഉടൻ മാധ്യമങ്ങളെ കാണും
കർഫ്യു പ്രഖ്യാപിച്ച ഡിവിഷനുകളിൽനിന്നു മറ്റ് വിദ്യാഭ്യാസ സ്ഥാപനങ്ങളിൽ പോയി പഠിക്കുന്ന വിദ്യാർഥികൾ 27, 28 തീയതികളിൽ സ്കൂളുകളിൽ ഹാജരാകേണ്ടതില്ല. പിഎസ്‌സി പരീക്ഷയ്ക്കും വിദ്യാഭ്യാസ സ്ഥാപനങ്ങൾ നടത്തുന്ന പരീക്ഷകൾക്കും അത്യാവശ്യമായി പോകേണ്ടവർ കൗൺസിലറുമായി ബന്ധപ്പെട്ട് ആവശ്യമായ ക്രമീകരണങ്ങൾ ചെയ്യണമെന്നും അധികൃതർ അറിയിച്ചു.
രാധയെ കൊന്നതു വനത്തിലാണെന്നും സമരം രാഷ്ട്രീയ പ്രേരിതമാണെന്നും മന്ത്രി പറഞ്ഞതു തിരുത്തണമെന്നായിരുന്നു നാട്ടുകാരുടെ ആവശ്യം. മന്ത്രി എത്തുന്നത് കണക്കിലെടുത്ത് എസ്പി തപോഷ് ബസുമതാരിയുടെ നേതൃത്വത്തിൽ വൻ പൊലീസ് സന്നാഹം സ്ഥലത്തെത്തിയിരുന്നു. നൂറുകണക്കിനു പൊലീസുകാർ വീടിന് സമീപത്തു നിലയുറപ്പിച്ചു. 200 മീറ്ററോളം ദൂരം പ്രതിഷേധക്കാരെ പൊലീസ് തള്ളിമാറ്റിയാണു മന്ത്രിയെ രാധയുടെ വീട്ടിലേക്കു പ്രവേശിപ്പിച്ചത്. വാതിൽ അടച്ചിട്ടു മന്ത്രി കുടുംബവുമായി ചർച്ച നടത്തി.
രാധയുടെ മകനു വനംവകുപ്പിൽ താൽക്കാലിക ജോലി നൽകുന്നതിനുള്ള ഉത്തരവ് കൈമാറി. ഇതിനു ശേഷം മന്ത്രി എസ്റ്റേറ്റ് ഗെസ്റ്റ് ഹൗസിൽ എത്തി ജനപ്രതിനിധികളുമായും വനംവകുപ്പ് ഉദ്യോഗസ്ഥരുമായും ചർച്ച നടത്തി. സംസ്ഥാന സർക്കാർ ആദ്യമായാണു കടുവയെ വെടിവച്ചുകൊല്ലാൻ ഉത്തരവിടുന്നതെന്നു മന്ത്രി യോഗത്തിനു ശേഷം മാധ്യമപ്രവർത്തകരോടു പറഞ്ഞു. കടുവയെ വെടിവച്ചുകൊല്ലണമെന്നു മുഖ്യമന്ത്രിയും നിർദേശം നൽകിയിരുന്നു. അതിന്റെ അടിസ്ഥാനത്തിൽ നിയമവശങ്ങൾ പരിശോധിക്കുകയും വിദഗ്ധരുടെ അഭിപ്രായം തേടുകയും ചെയ്തശേഷമാണു വെടിവച്ചുകൊല്ലാൻ ഉത്തരവിട്ടത്.
പരിസ്ഥിതി സ്നേഹികൾ കേസിന് പോകാൻ സാധ്യതയുണ്ടെന്നും അഭിപ്രായം വന്നു. പരിസ്ഥിതി സ്നേഹികൾ കേസിന് പോയിപ്പോയാണ് ഈ അവസ്ഥയെത്തിയതെന്നും മന്ത്രി പറഞ്ഞു. വനത്തിനുള്ളിലാണു രാധ കൊല്ലപ്പെട്ടതെന്നു മാധ്യമപ്രവർത്തകരിൽനിന്ന് തനിക്കു തെറ്റായ വിവരം ലഭിച്ചതാണ്. കോൺഗ്രസ് നടത്തുന്നത് രാഷ്ട്രീയപ്രേരിത സമരമാണ് എന്നാണ് പറഞ്ഞതെന്നും മന്ത്രി പറഞ്ഞു. ഇതോടെ പ്രതിഷേധങ്ങൾ നേരിടാതെ മന്ത്രിക്കു തിരിച്ചുപോകാനായി.