ADVERTISEMENT

ജറുസലം ∙ ലബനനിന്റെ തെക്കൻ മേഖലയിൽ ഇസ്രയേലിന്റെ കനത്ത വ്യോമ, ഷെൽ ആക്രമണം. ഒരു കുട്ടിയുൾപ്പെടെ 2 പേർ കൊല്ലപ്പെട്ടു, 8 പേർക്കു പരുക്കേറ്റു. അതിർത്തിക്കപ്പുറം ലബനീസ് മേഖലയിൽനിന്നു റോക്കറ്റാക്രമണം നടത്തിയതിനുള്ള പ്രത്യാക്രമണമാണിതെന്ന് ഇസ്രയേൽ വ്യക്തമാക്കി. പ്രധാനമന്ത്രി ബെന്യാമി‍ൻ നെതന്യാഹുവിന്റെ നിർദേശപ്രകാരമാണു ലബനനിലെ ഹിസ്ബുല്ല കേന്ദ്രങ്ങൾ ലക്ഷ്യംവച്ച് ഇസ്രയേൽ ആക്രമണം നടത്തിയത്. ഹിസ്ബുല്ലയുടെ ഒരു കമാൻഡ് സെന്ററും ഒരു ഡസനിലധികം പോസ്റ്റുകളും ആക്രമിക്കപ്പെട്ടു.

ഒരു വർഷത്തിലധികം നീണ്ട സംഘർഷത്തിനു ശേഷം ഇസ്രയേലും ലബനനിലെ സായുധസംഘടനയായ ഹിസ്ബുല്ലയും കഴിഞ്ഞ നവംബറിൽ വെടിനിർത്തൽ പ്രഖ്യാപിച്ചിരുന്നു. റോക്കറ്റ് ആക്രമണത്തിൽ പങ്കില്ലെന്നു ഹിസ്ബുല്ല വ്യക്തമാക്കിയിട്ടുണ്ട്. ഇതേസമയം, കഴിഞ്ഞ 48 മണിക്കൂറിനുള്ളിൽ ഗാസയിൽ ഇസ്രയേൽ നടത്തിയ ആക്രമണങ്ങളിൽ 130 പലസ്തീൻകാർ കൊല്ലപ്പെട്ടെന്നും 263 പേർക്ക് പരുക്കേറ്റെന്നും ഗാസയിലെ ആരോഗ്യമന്ത്രാലയം അറിയിച്ചു.

English Summary:

Lebanon Under Fire: Israel's retaliatory strike in Lebanon killed civilians after a rocket attack. The attack, targeting Hezbollah, further escalated tensions in the already volatile region, adding to the casualties in Gaza.

പ്രീമിയത്തോടൊപ്പം ഇനി
മനോരമ മാക്സും ....

+

40% കിഴിവില്‍

subscribe now
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com