ഡോനട്ട് ഇങ്ങനെ ഉണ്ടാക്കി നോക്കൂ, കുട്ടികൾക്ക് ഇഷ്ടപ്പെടും : വീണാസ് കറിവേൾഡ്
Mail This Article
കുട്ടികൾക്ക് ഇഷ്ടപ്പെടുന്ന ഡോനട്ട് രുചികരമായി തയാറാക്കുന്നത് എങ്ങനെയെന്നു പരിചയപ്പെടുത്തുകയാണ് വീണാസ് കറിവേൾഡ്. രുചികരമായ റെസിപ്പി പരിചയപ്പെടാം.
ചേരുവകൾ
- മൈദ - 300 ഗ്രാം അല്ലെങ്കിൽ 2 കപ്പ്
- പഞ്ചസാര - രണ്ടര ടീസ്പൂൺ
- ഉപ്പ് -1/4 ടീസ്പൂൺ
- യീസ്റ്റ് -3/4ടീസ്പൂൺ
- പാൽ - 220 മില്ലി
- വെണ്ണ -50 ഗ്രാം
- മുട്ട - 2
- പൊടിച്ച പഞ്ചസാര - ആവശ്യത്തിന്
തയാറാക്കുന്ന വിധം
കുറച്ച് ഇളം ചൂടുള്ള പാൽ എടുത്ത് യീസ്റ്റും പഞ്ചസാരയും ചേർത്ത് നന്നായി ഇളക്കുക.10 മിനിറ്റ് മാറ്റിവയ്ക്കുക. ഇതിനിടയിൽ ഒരു സോസ് പാനിലേക്ക് ബാക്കിയുള്ള പാൽ ഒഴിക്കുക. അതിലേക്ക് പഞ്ചസാര, ഉപ്പ്, വെണ്ണ, മുട്ട എന്നിവ ചേർക്കുക. നന്നായി ഇളക്കി വെണ്ണ ഉരുകുന്നത് വരെ ഇടത്തരം തീയിൽ വേവിക്കുക. ഇത് തണുക്കാൻ അനുവദിക്കുക.
തണുത്ത് കഴിയുമ്പോള്‍ ഇതിലേക്ക് നേരത്തേ തയാറാക്കിയ യീസ്റ്റ് മിശ്രിതം ചേർത്ത് നന്നായി ഇളക്കുക. ഇതിലേക്ക് മാവ് ചെറുതായി ചേർത്ത് നന്നായി ഇളക്കുക. ഈ മാവ് പൊങ്ങാൻ മാറ്റിവയ്ക്കുക (മാക്സിമം 2 മണിക്കൂർ).എണ്ണ ചൂടാക്കുക. കൈ നനച്ച് മാവിൽ നിന്ന് ചെറിയ ഉരുളകളാക്കി എടുത്ത് സ്വർണ്ണ നിറം വരെ ഇടത്തരം തീയിൽ വറുത്തെടുക്കുക.
ഈ വറുത്ത പൊടിച്ച പഞ്ചസാരയിൽ ഉരുട്ടുക അല്ലെങ്കിൽ ഉള്ളിൽ ജാം നിറയ്ക്കുക.
English Summary: Easy Doughnuts, Homemade Recipe