ADVERTISEMENT

നോമ്പു തുറയ്ക്ക് തയാറാക്കുന്ന ഫുൽജാർ സോഡ തരംഗം മലയാളികൾ ഏറ്റു പിടിച്ചിരിക്കുകയാണ്. വെറും ഉപ്പും മുളകും മാത്രമല്ല ഈ മസാല ലൈം സോഡയിൽ. നാരങ്ങ,ഇഞ്ചി, പഞ്ചസാരപ്പാനി എല്ലാം ചേരേണ്ടപോലെ ചോർന്നാൽ ഫുൽജാർ റെഡി. ഒരു ചെറിയ ഗ്ലാസും അത് ഇറക്കി വയ്ക്കാനുള്ള വലിയഗ്ലാസുമാണ് ഈ സോഡയുടെ ഹൈലൈറ്റ്. ചെറിയ ഗ്ലാസിൽ തയാറാക്കിയ രുചി മിശ്രിതം വലിയഗ്ലാസിലേക്ക് ചേർക്കുമ്പോൾ പതഞ്ഞുപൊങ്ങിവരുന്ന ആ നിമിഷത്തിൽ തന്നെ ഇത് അകത്താക്കിയാൽ രുചി കൂടും. 15 രൂപ മുതൽ 30 രൂപ വരെയാണ് കടകളിൽ ഫുല്‍ജാർ സോഡയ്ക്ക് വില.

Read in English

ചേരുവകൾ

  • ചെറുനാരങ്ങ – 1 
  • ഇഞ്ചി
  • കാന്താരി മുളക്‌
  • ഉപ്പ്‌
  • കസ്‌കസ്‌ 
  • പുതിനയില
  • പഞ്ചസാരപ്പാനി 
  • സോഡ 

തയാറാക്കുന്ന വിധം

ചെറിയ ഗ്ലാസിൽ രണ്ട്‌ കഷണം നാരങ്ങ പിഴിഞ്ഞ ശേഷം. ഇഞ്ചി, കാന്താരി മുളക് എന്നില ചതച്ച് ചേര്‍ക്കുക. കുറച്ച്‌ ഉപ്പ്‌ ചേർത്ത ശേഷം കസ്‌കസ്‌ ചേർക്കുക. അതിലേക്ക് പഞ്ചസാരപ്പാനി ഒഴിക്കുക. പിന്നീട് ഈ ചെറിയ ഗ്ലാസ് മുക്കാല്‍ ഭാഗത്തോളം സോഡ ഒഴിച്ച ഗ്ലാസിലേക്ക് താഴ്ത്തുക. ഫുൽജാർ സോഡറെഡി. പുതിനയില രുചി ഇഷ്ടമുള്ളവർക്ക് അതും അരച്ചു ചേർക്കാം.

പ്രീമിയത്തോടൊപ്പം ഇനി
മനോരമ മാക്സും ....

+

40% കിഴിവില്‍

subscribe now
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com