പെർഫക്റ്റ് രുചിയിൽ പെപ്പർ ചിക്കൻ
Mail This Article
×
നാവിൽ രുചിമേളം ഒരുക്കാൻ നല്ല കിടിലൻ രുചിയുള്ള പെപ്പർ ചിക്കൻ വളരെ എളുപ്പത്തിൽ തയാറാക്കാം.
ചേരുവകൾ
- ചിക്കൻ - 500 ഗ്രാം
- സവാള - 2 വലുത്
- ഇഞ്ചിവെളുത്തുള്ളി ചതച്ചത് - 1 ടേബിൾസ്പൂൺ
- മുഴുവനായുള്ള കുരുമുളക് - 2 ടേബിൾസ്പൂൺ
- മുഴുവനായുള്ള മല്ലി - 1 ടേബിൾസ്പൂൺ
- കാശ്മീരിമുളക് - 3 എണ്ണം
- ജീരകം - 1 ടീസ്പൂൺ
- മഞ്ഞൾപ്പൊടി - 1/4 ടീസ്പൂൺ
- ഉപ്പ് - ആവശ്യത്തിന്
- വെള്ളം - 1/2 കപ്പ്
- നാരങ്ങാനീര് - 1 ടീസ്പൂൺ
തയാറാക്കുന്ന വിധം
- ആദ്യം തന്നെ മുഴുവനായിട്ടുള്ള മസാലകൾ ചെറുതായി ചൂടാക്കിയെടുക്കണം.
- ചൂടാറിയത്തിന് ശേഷം മിക്സിയിൽ തരുത്തരുപ്പായി പൊടിച്ചെടുക്കണം. ശേഷം ഒരു പാൻ ചൂടാക്കി അതിൽ ഓയിൽ ഒഴിച്ച് സവാള വഴറ്റണം, ഗോൾഡൻ കളർ ആകുന്നതു വരെ വഴറ്റണം. ഇത് അരച്ചെടുക്കണം. ഇനി ഒരു പാൻ ചൂടാക്കി അതിൽ ഓയിൽ ഒഴിച്ച് ചൂടായാൽ ഇഞ്ചിവെളുത്തുള്ളി അരച്ചതു ചേർത്ത് വഴറ്റിയ ശേഷം ചിക്കൻ ചേർക്കാം.
- ഇതിൽ പൊടിച്ചുവച്ച മസാല ചേർത്തുകൊടുക്കാം. ശേഷം കറിവേപ്പില, ഉപ്പ്, മഞ്ഞൾപ്പൊടി എന്നിവ ചേർത്ത് കൊടുക്കാം. കുറച്ച് വെള്ളം ഒഴിച്ച് 15 മിനിറ്റ് അടച്ചു വച്ച് വേവിക്കാം. ഇതിൽ അരച്ച് വച്ച സവാള ചേർത്ത് ഇളക്കാം.
- കറിവേപ്പിലയും മല്ലിയിലയും നാരങ്ങാനീരും ചേർത്ത് കൊടുക്കാം.
English Summary : Tasty pepper chicken roast could be enjoyed for breakfast, lunch and dinner.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.