ADVERTISEMENT

വിഷു ഇങ്ങെത്തിക്കഴിഞ്ഞു. ഓണത്തിന് സദ്യ തയാറാക്കുന്നത് പോലെയല്ല വിഷുവിന് സദ്യ തയാറാക്കുന്നത്. ചക്കയും മാമ്പഴവും ധാരാളം കിട്ടുന്ന സമയം ആയതുകൊണ്ട് ഇവകൊണ്ടുള്ള വിഭവങ്ങൾ ആയിരിക്കും കൂടുതലും തയാറാക്കുന്നത്. മാമ്പഴ പുളിശ്ശേരി, ഇടിച്ചക്ക തോരൻ, ചക്ക അവിയൽ, ചക്ക പ്രഥമൻ ഇവ നിർബന്ധമായും ഉണ്ടാവണം. അധികം പച്ചക്കറികൾ ഒന്നും ചേർക്കാതെ അതീവ രുചികരമായ ചക്ക അവിയൽ തയാറാക്കാം. ചക്കയുടെ എല്ലാ ഭാഗങ്ങളും ചക്ക അവിയൽ തയാറാക്കുന്നതിനായി ഉപയോഗിക്കാം.

 

ചേരുവകൾ

  • ചക്കച്ചുള - 25
  • ചക്കക്കുരു - 25
  • ചക്ക മടൽ - ഒരു ചെറിയ കഷ്ണം
  • വെള്ളരിക്ക - അരക്കപ്പ്
  • പടവലങ്ങ - അരക്കപ്പ്
  • മുരിങ്ങക്ക - 2
  • കാരറ്റ് - 1
  • പച്ചമാങ്ങ - പുളിക്ക് ആവശ്യത്തിന്
  • പച്ചമുളക് - 5
  • മഞ്ഞൾപ്പൊടി - അര ടീസ്പൂൺ
  • മുളകുപൊടി - ഒരു ടീസ്പൂൺ
  • തേങ്ങ - 1
  • ജീരകം - ഒരു ടീസ്പൂൺ
  • ചുവന്നുള്ളി - 5 അല്ലി
  • കറിവേപ്പില - ആവശ്യത്തിന്
  • വെളിച്ചെണ്ണ - ഒന്നര ടേബിൾസ്പൂൺ

 

തയാറാക്കുന്ന വിധം 

ചക്കച്ചുള, ചക്കക്കുരു, മുള്ളു ചെത്തി കളഞ്ഞ ചക്ക മടൽ,  വെള്ളരിക്ക, പടവലങ്ങ , കാരറ്റ്,  മുരിങ്ങക്ക, പച്ചമാങ്ങ,  പച്ചമുളക് ഇവ നീളത്തിൽ അരിഞ്ഞു വയ്ക്കുക.

ഒരു പാത്രത്തിൽ രണ്ടു കപ്പ് വെള്ളം തിളപ്പിച്ച് ചക്കക്കുരുവും മഞ്ഞൾപ്പൊടിയും  മുളകുപൊടിയും ചേർത്ത്  അടച്ചു വച്ച് 5 മിനിറ്റ് വേവിക്കുക. 

ഇതിലേക്ക് ചക്ക ഒഴികെയുള്ള പച്ചക്കറികളും ആവശ്യത്തിന് ഉപ്പും ചേർത്ത് വീണ്ടും 10 മിനിറ്റ് അടച്ചു വച്ച് വേവിക്കുക.

ചക്ക കൂടി ചേർത്ത് നന്നായി യോജിപ്പിച്ച ശേഷം വീണ്ടും അഞ്ചു മിനിറ്റു കൂടി വേവിക്കുക.

ഒരു തേങ്ങ ചിരകിയതിലേക്ക് ഒരു ടീസ്പൂൺ ജീരകം, 5 അല്ലി ചുവന്നുള്ളി, ഒരു തണ്ട് കറിവേപ്പില ഇവ ചേർത്ത് വെള്ളം ചേർക്കാതെ ചതച്ചെടുക്കുക.

ഈ അരപ്പ്  വെന്ത അവിയലിലേക്ക് ചേർക്കുക. അരപ്പിന്റെ പച്ചമണം മാറുന്നതിനായി തീ നന്നായി കുറച്ച്  അടച്ച് രണ്ടു മിനിറ്റു കൂടി വേവിക്കുക. 

നന്നായി യോജിപ്പിച്ച് തീ ഓഫ് ചെയ്തു കറിവേപ്പിലയും പച്ചവെളിച്ചെണ്ണയും ചേർക്കുക. രുചികരമായ ചക്ക അവിയൽ തയാർ.

 

English Summary : The traditional avial becomes all the more delicious when cooked with jackfruit and mangoes.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com