ചക്കപ്പഴം ചേർത്ത് ഉണ്ണിയപ്പം സ്വാദോടെ തയാറാക്കാം
Mail This Article
×
നല്ല സ്വാദുള്ള ഉണ്ണിയപ്പം ചക്കപ്പഴം ചേർത്തു വീട്ടിൽ തയാറാക്കുന്നത് എങ്ങനെയെന്നു നോക്കാം.
ചേരുവകൾ
- ചക്കപ്പഴം അരച്ചത് - 1 കപ്പ്
- പച്ചരി - 1 കപ്പ്
- ശർക്കര പൊടിച്ചത് - 1 കപ്പ്
- തേങ്ങ ചിരകിയത് - 1/4 കപ്പ്
- ഏലക്കായ - 4
- വെള്ളം - 2-3 ടേബിൾ സ്പൂൺ
- എള്ള് - 1/4 ടീ സ്പൂൺ
- ചുക്കുപൊടി - 1/4 ടീ സ്പൂൺ
- ഗോതമ്പുപൊടി - 2 ടേബിൾ സ്പൂൺ
- നെയ്യ് അല്ലെങ്കിൽ എണ്ണ - ആവശ്യത്തിന്
തയാറാക്കുന്ന വിധം
- അരി കഴുകി 2 മണിക്കൂർ കുതിർത്തു വയ്ക്കുക.
- ശേഷം ചക്ക പൾപ്പും 2 ടേബിൾ സ്പൂൺ വെള്ളവും ചേർത്ത് അരച്ചെടുക്കുക.
- അരഞ്ഞ ശേഷം ശർക്കര, തേങ്ങ, ഗോതമ്പുപൊടി എന്നിവ ചേർത്ത് അരച്ചെടുക്കുക.
- എള്ളും ചുക്കുപൊടിയും ചേർത്ത് ഇളക്കി ഉണ്ണിയപ്പ ചട്ടിയിൽ നെയ്യ് അല്ലെങ്കിൽ എണ്ണ ഒഴിച്ച് ചെറുതീയിൽ ചുട്ടെടുക്കുക.
English Summary : Unniyappam with sweet slices of jackfruit.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.