ചൂട് ചോറിനൊപ്പം ഉഗ്രൻ രുചിയിൽ നത്തോലി തോരൻ
Mail This Article
×
നത്തോലി ഫ്രൈ അല്ലെങ്കിൽ തോരൻ രണ്ടും സൂപ്പർ ടേസ്റ്റാണ്. ചൂട് ചോറിനൊപ്പം അല്ലെങ്കിൽ ചപ്പാത്തി, ദോശ, പുട്ട് എന്നിവയ്ക്കൊപ്പം വിളമ്പാം.
ചേരുവകൾ
- നത്തോലി - 250 ഗ്രാം
- സവാള - 2 ഇടത്തരം വലിപ്പം നീളത്തിൽ അരിഞ്ഞത്
- വെളുത്തുള്ളി - 2 വലിയ അല്ലി അരിഞ്ഞത്
- ഇഞ്ചി - 1/2 ടീസ്പൂണ്
- പച്ചമുളക് - 1 എണ്ണം
- കറിവേപ്പില
- തേങ്ങ - ഒരു കൈ നിറയെ
- ചുവന്ന മുളകുപൊടി - 3/4 ടീസ്പൂൺ
- മഞ്ഞൾപ്പൊടി - 1/4 ടീസ്പൂൺ
- ജീരകപ്പൊടി - ഒരു നുള്ള്
- ഉപ്പ്
- വെളിച്ചെണ്ണ - 1 ടേബിള് സ്പൂണ്
തയാറാക്കുന്ന വിധം
- ഒരു ഫ്രൈയിങ് പാൻ ചൂടാക്കി വെളിച്ചെണ്ണ ചേർക്കുക.
- എണ്ണയിൽ കറിവേപ്പില ചേർക്കുക. സവാള, ഇഞ്ചി – വെളുത്തുള്ളി എന്നിവ ചേർത്തു സവാള മൃദുവാകുന്നതുവരെ വഴറ്റുക. ആവശ്യത്തിന് ഉപ്പും ചേർക്കാം.
- ഇതിലേക്കു മുളകുപൊടിയും മഞ്ഞൾപ്പൊടിയും ചേർക്കുക. പച്ചരുചി പോകുന്നതുവരെ നന്നായി ഇളക്കുക.
- അരിഞ്ഞ തക്കാളി ചേർത്തു മൃദുവാകുന്നത് വരെ വഴറ്റുക. തേങ്ങ ചേർത്തു കുറച്ചു നേരം വഴറ്റി മീൻ ചേർത്തു മൃദുവായി ഇളക്കുക.
- മൂടി അടച്ചു 5 മിനിറ്റ് വേവിക്കുക. ഇടയ്ക്കിടയ്ക്കു യോജിപ്പിച്ചു കൊടുക്കാം. 5 മിനിറ്റിനു ശേഷം മൂടി തുറന്നു അധികം വെള്ളം വറ്റുന്നതു വരെ വേവിക്കുക. അവസാനം ഒരു നുള്ള് ജീരകപ്പൊടിയും കറിവേപ്പിലയും ചേർക്കുക. നന്നായി യോജിപ്പിച്ചു തീ ഓഫ് ചെയ്യാം. ടേസ്റ്റി നത്തോലി തോരൻ തയാർ. 5 മുതൽ 10 മിനിറ്റു വരെ മൂടി വയ്ക്കുക.
Content Summary : Natholi fish thoran recipe by Nidisha.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.