ADVERTISEMENT

ഉള്ളി വഴറ്റാതെ പ്രഷർ കുക്കറിൽ മുട്ട കറിയും ഒരു മണിക്കൂറിൽ ഇൻസ്റ്റന്റ് സോഫ്റ്റ് അപ്പവും റെഡി. റേഷനരി വച്ച് നല്ല പൂ പോലെ മൃദുലമായ അപ്പവും സവാള വഴറ്റാതെ തന്നെ മുട്ടക്കറിയും ഉണ്ടാക്കുന്നത് എങ്ങനെ എന്നു നോക്കാം. 

ചേരുവകൾ (15 അപ്പത്തിന്)

•പച്ചരി - 2 കപ്പ്
•തേങ്ങ ചിരകിയത് - 3/4 കപ്പ്
•അവൽ - 3/4 കപ്പ്
•ഉപ്പ് - 1/2 ടീസ്പൂൺ
•യീസ്റ്റ് - 1 ടീസ്പൂൺ
•പഞ്ചസാര - 2 ടേബിൾസ്പൂൺ

മുട്ടക്കറി ചേരുവകൾ:

•വെളിച്ചെണ്ണ - 3 ടേബിൾസ്പൂൺ
•കടുക് - 1 ടീസ്പൂൺ
•ഗ്രാമ്പൂ - 3
•ഏലം - 2
•കറുവപ്പട്ട - 1
•മുട്ട - 6
•സവാള - 2
•പച്ചമുളക് - 2
•ഇഞ്ചി - 1 കഷണം
•വെളുത്തുള്ളി - 8
•മുളകുപൊടി - 1 & 1/2 ടീസ്പൂൺ
•മല്ലിപ്പൊടി - 3 ടീസ്പൂൺ
•മഞ്ഞൾപ്പൊടി - 1/2 ടീസ്പൂൺ
•ഗരം മസാല - 1/4 ടീസ്പൂൺ
•പെരുംജീരകം പൊടി - 1/4 ടീസ്പൂൺ
•തക്കാളി -2
•ഉരുളക്കിഴങ്ങ് - 1
•ഉപ്പ് – ആവശ്യത്തിന്
•പാൽ - 2 കപ്പ്
•കറിവേപ്പില – ആവശ്യത്തിന്

തയാറാക്കുന്ന വിധം

•അപ്പം ഉണ്ടാക്കാനായി 4 മണിക്കൂർ കുതിർത്ത  പച്ചരി, 3/4 കപ്പ്‌ തേങ്ങ ചിരകിയത്, 3/4 കപ്പ് അവൽ, 1 ടീസ്പൂൺ യീസ്റ്റ്, രണ്ട് ടേബിൾസ്പൂൺ പഞ്ചസാര, ആവശ്യത്തിന് ഉപ്പ്, ചെറുചൂടുവെള്ളം വെള്ളം എന്നിവ മിക്സിയുടെ ജാറിൽ ഇട്ട് നന്നായി അരച്ചെടുക്കുക. ഈ മാവിനെ പുളിപ്പിക്കാനായി 1 മണിക്കൂർ ചൂട് വെള്ളത്തിന് മുകളിൽ വയ്ക്കാം.

ആ സമയം കൊണ്ട് ഒരു കുക്കറിൽ എണ്ണ ഒഴിച്ചിട്ട് ഗ്രാമ്പു, പട്ട, ഏലയ്ക്ക എന്നിവ ഇട്ടതിനു ശേഷം നാല് സവാള, രണ്ട് പച്ചമുളക്, അൽപ്പം വെളുത്തുള്ളി, ഇഞ്ചി, ഒരു ഉരുളക്കിഴങ്ങ്, ഉപ്പ്, മഞ്ഞൾപ്പൊടി, മല്ലിപ്പൊടി, മുളകുപൊടി, ഗരം മസാല, പെരുംജീരകം, രണ്ട് തക്കാളി അരിഞ്ഞത്, ഒരു ഗ്ലാസ് വെള്ളം എന്നിവ ഇട്ട് മീഡിയം തീയിൽ ഒരു വിസിലും ചെറിയ തീയിൽ മൂന്നു വിസ്സിലും വരണം. എന്നിട്ട് ഇതിലേക്കു തിളപ്പിച്ച  പാലും പുഴുങ്ങിയ മുട്ടയും കുറച്ചു കറിവേപ്പിലയും ചേർത്തു കറി ഓഫ് ചെയ്യാം.

ഇനി ഒരു അപ്പച്ചട്ടി അടുപ്പിൽ വച്ച് അപ്പം ഉണ്ടാക്കാം. 

Content Summary : Instant appam with egg curry recipe for breakfast.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com