ADVERTISEMENT

കണി വച്ച ചേരുവകൾ കൊണ്ടു തയാറാക്കുന്ന സദ്യയാണ് വിഷുവിന്റെ പ്രത്യേകത. സദ്യയ്ക്കൊരുക്കാവുന്ന സൂപ്പർ രുചിക്കൂട്ട്.

ചേരുവകൾ

1. നേന്ത്രക്കായ - ഒരെണ്ണം വലുത്
2. തേങ്ങ - അരമുറി.
3. തൈര് - 1 കപ്പ്
4. കുരുമുളക് - ഒരു ടീസ്പൂൺ
5. പച്ചമുളക് - രണ്ടെണ്ണം
6. മഞ്ഞൾപ്പൊടി - അര ടീസ്പൂൺ
7. ഉപ്പ് – പാകത്തിന്
8. എണ്ണ അല്ലെങ്കിൽ നെയ്യ് - 1ടേബിൾ സ്പൂൺ
9. കടുക് - അര ടീസ്പൂൺ
10. ഉലുവ - അര ടീസ്പൂൺ
11. കറിവേപ്പില - ഒരു തണ്ട്

വിഷുവിനൊരുക്കാം, അരി അരച്ചു കാച്ചിയ പായസം...

തയാറാക്കുന്ന വിധം

  • കായ തൊലികളഞ്ഞു കറ മാറ്റിയ ശേഷം ചെറിയ കഷ്ണങ്ങളാക്കി മഞ്ഞൾപ്പൊടിയും ഉപ്പും ചേർത്തു കുറച്ച് വെള്ളമൊഴിച്ചു  വേവിക്കുക.
  • തേങ്ങയും തൈരും പച്ചമുളകും കുരുമുളകും കൂടി ചേർത്തു നല്ലതു പോലെ മിക്സിയിൽ അരച്ചെടുക്കുക.
  • വെള്ളം ചേർക്കാതെ തൈരു മാത്രം ചേർത്ത് അരച്ചെടുക്കുവാൻ പ്രത്യേകം ശ്രദ്ധിക്കണം.
  • ഈ അരപ്പ്, വെന്ത കായയിലേക്കു ചേർത്തു ചെറിയ തീയിൽ ഇളക്കി കുറുക്കിയെടുക്കുക.
  • ചൂടാക്കിയ എണ്ണയിൽ കടുക്, വറ്റൽമുളക്, ഉലുവ, കറിവേപ്പില എന്നിവ ചേർത്തു വറുത്തിടുക.
  • നെയ്യിൽ വറുത്തിട്ടാൽ കറിയുടെ  സ്വാദ് കൂടും.
  • അരപ്പ് ചേർത്തതിനു ശേഷം ഉപ്പിന്റെ പാകം നോക്കണം, വേണമെങ്കിൽ ഒരു നുള്ള് പഞ്ചസാര കൂടി  ചേർക്കുന്നത് നല്ലതായിരിക്കും.

തയാറാക്കിയത്

സജിനി സുബ്രമണ്യൻ
തേപ്പറമ്പിൽ
കോണത്തുകുന്ന് പി. ഒ
തൃശ്ശൂർ

Content Summary : Kurukku kalan, vishu special food recipe.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com