വിഷുവിന് ഒരുക്കാം ഇൻസ്റ്റന്റ് മാങ്ങ അച്ചാർ
Mail This Article
×
നല്ല കിടു മാങ്ങാ അച്ചാർ ഉണ്ടെങ്കിൽ ഊണ് കെങ്കേമം ആയിരിക്കും. വളരെ എളുപ്പത്തിൽ തയാറാക്കാം.
ചേരുവകൾ
- മാങ്ങ - 2 എണ്ണം ( ചെറുതായി അരിഞ്ഞത് )
- കശ്മീരി മുളകുപൊടി - ടേബിൾസ്പൂൺ
- ഉലുവാപ്പൊടി - 1/2 ടീസ്പൂൺ
- കായപ്പൊടി - 1/2 ടീസ്പൂൺ
- മഞ്ഞൾപ്പൊടി - ഒരു നുള്ള്
- ഉപ്പ് - പാകത്തിന്
- വെളിച്ചെണ്ണ - 2 ടേബിൾസ്പൂൺ
- കടുക് - 1 ടീസ്പൂൺ
തയാറാക്കുന്ന വിധം
മാങ്ങ ചെറുതായി അരിഞ്ഞതിനു ശേഷം പൊടികളും പാകത്തിന് ഉപ്പും ചേർത്തു നന്നായി ഇളക്കി യോജിപ്പിക്കാം.
ഒരു ഫ്രൈയിങ് പാനിൽ കുറച്ചു വെളിച്ചെണ്ണ ഒഴിച്ചു കടുകു പൊട്ടിച്ചതിനു ശേഷം മാങ്ങയിലേക്കു ചൂടോടെ ഒഴിക്കാം.
Content Summary : Instant mango pickle, easy way to prepare delicious pickle.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.