വിഷു സദ്യയ്ക്കൊരുക്കാം എളുപ്പത്തിൽ ഒരു മാങ്ങാ കറി
Mail This Article
സദ്യയ്ക്കൊരുക്കാം എളുപ്പത്തിലൊരു നാടൻ മാങ്ങാ കറി. പച്ച മാങ്ങ ചെറിയ കഷ്ണങ്ങളാക്കി തേങ്ങാപ്പാലിൽ വേവിച്ചാണ് ഇത് തയാറാക്കുന്നത്.
ചേരുവകൾ
- മാങ്ങ - 1
- ചെറിയ ഉള്ളി - 6 എണ്ണം
- പച്ചമുളക് - 2 എണ്ണം
- മഞ്ഞൾപ്പൊടി - ഒരു ടീസ്പൂൺ
- മല്ലിപ്പൊടി - രണ്ടു ടീസ്പൂൺ
- മുളകുപൊടി - രണ്ടു ടീസ്പൂൺ
- ഉപ്പ് - ആവശ്യത്തിന്
- വെളിച്ചെണ്ണ - ആവശ്യത്തിന്
- കറിവേപ്പില - ആവശ്യത്തിന്
- കടുക് - ഒരു ടീസ്പൂൺ
- വറ്റൽമുളക് - മൂന്നെണ്ണം
- തേങ്ങാ പാൽ – ഒന്നാം പാൽ - അര കപ്പ്
- തേങ്ങാ പാൽ – രണ്ടാം പാൽ - രണ്ട് കപ്പ്
തയാറാക്കുന്ന വിധം
മാങ്ങ തൊലി ചെത്തികളഞ്ഞു ചെറിയ കഷ്ണങ്ങളാക്കി മുറിച്ചു വയ്ക്കുക. ഇതിലേക്കു ചെറിയ ഉള്ളി കഷ്ണങ്ങൾ, പച്ചമുളക്, മഞ്ഞൾപ്പൊടി, മല്ലിപ്പൊടി, മുളകുപൊടി, ഉപ്പ്, കറിവേപ്പില, ഒരു ടീസ്പൂൺ വെളിച്ചെണ്ണ എന്നിവ ചേർത്തു നന്നായി യോജിപ്പിക്കുക.
ഒരു ഫ്രൈയിങ് പാൻ ചൂടായി വരുമ്പോൾ കുറച്ചു വെളിച്ചെണ്ണ ഒഴിക്കുക. ചൂടായി വരുമ്പോൾ കടുക് ചേർക്കാം, പൊട്ടിക്കഴിഞ്ഞാൽ നേരത്തെ യോജിപ്പിച്ച മാങ്ങ ഇട്ടുകൊടുത്ത് ഒന്നു മൂടി വച്ച് വഴറ്റി എടുക്കുക. ഇതിലേക്കു രണ്ടാം പാൽ കുറേശ്ശെ ഒഴിച്ചു മാങ്ങ വേവിക്കുക. മാങ്ങ വെന്തു വരുമ്പോൾ ബാക്കി ഉള്ള രണ്ടാം പാൽ ഒഴിച്ചു തിളച്ച ശേഷം ഒന്നാം പാൽ കൂടി ചേർത്തു തിളച്ചു വരുമ്പോൾ കറി സ്റ്റൗവിൽ നിന്നും മാറ്റുക.
ഒരു ഫ്രൈയിങ് പാനിൽ വെളിച്ചെണ്ണ ഒഴിച്ച് വറ്റൽ മുളകും കറിവേപ്പിലയും കുറച്ചു മുളകുപൊടിയും ചേർത്തു മൂത്തു കഴിഞ്ഞാൽ മാങ്ങ കറിയിലേക്കു ചേർത്തു കൊടുക്കുക. വിഷു സ്പെഷൽ മാങ്ങ കറി തയാർ.
Content Summary : Vishu special, easy raw mango curry.