എല്ലാവര്‍ക്കും ഇഷ്ടപ്പെടും ഈ നാലുമണി പലഹാരം; സിംപിളാണ്
Mail This Article
ചായയുടെ കൂടെ കഴിക്കാൻ എന്തെങ്കിലും പലഹാരം വേണം. സ്കൂളിൽ നിന്നോ ഓഫീസിൽ നിന്നോ വിശന്നു വരുമ്പോൾ ഒക്കെ എന്തെങ്കിലും കഴിക്കാൻ തോന്നാറില്ലേ. അങ്ങനെ തോന്നുമ്പോൾ വളരെ എളുപ്പത്തിൽ തയാറാക്കാവുന്നതും എല്ലാവരും ഇഷ്ടപ്പെടുന്നതുമായ ഒരു നാലുമണിപ്പലഹാരമാണ് ഇന്നത്തെ വിഭവം.
എളുപ്പത്തിൽ തയാറാക്കാവുന്ന മുട്ട ബജി.
ആവശ്യമായ സാധനങ്ങൾ
മുട്ട - നാലെണ്ണം
കടലമാവ് - 3/4 കപ്പ്
ഉപ്പ് - ആവശ്യത്തിന്
കുക്കിംഗ് സോഡ - ഒരു നുള്ള്
കായപ്പൊടി - 1/4 ടീസ്പൂൺ
മുളകുപൊടി - 1/2 ടീസ്പൂൺ
വെള്ളം - ആവശ്യത്തിന്
റിഫൈൻഡ് ഓയിൽ - ആവശ്യത്തിന്
ഉണ്ടാക്കുന്ന വിധം
മുട്ട വേവിച്ച് തോട് കളഞ്ഞ് പകുതി ആക്കി മുറിച്ചു വയ്ക്കുക. കടലമാവിലേക്ക് ഉപ്പ്, സോഡ, മുളകുപൊടി, കായപ്പൊടി ഇവ ചേർത്തിളക്കി ആവശ്യത്തിന് വെള്ളം ഒഴിച്ച് ഇഡ്ഡലിമാവിന്റെ പാകത്തിൽ ബാറ്റർ തയാറാക്കുക. ഒരു കഷണം മുട്ട ബാറ്ററിൽ മുക്കി ചൂടായ എണ്ണയിൽ ഇട്ട് പൊരിച്ചെടുക്കുക.
ബാക്കി മുട്ടയും ഇതുപോലെ ചെയ്തെടുക്കാം. മഴ, ആവി പറക്കുന്ന ചായ, ചൂടു മുട്ട ബജി കൂടെ ഗ്രീൻ ചട്നി, മഴയുടെ താളത്തിൽ നേർത്തു വരുന്നൊരു പാട്ടും. ആഹാ! സൂപ്പർ അല്ലേ.
English Summary: Egg Bajji Recipe