ADVERTISEMENT

വെറും10 മിനിറ്റിൽ അരിപ്പൊടി കൊണ്ട് നെയ്യപ്പം റെഡി. നെയ്യപ്പം സാധാരണ അരി അരച്ചിട്ടാണ് ഉണ്ടാക്കാറ്. എന്നാൽ വറുത്ത അരിപ്പൊടി വച്ചിട്ട് വളരെ എളുപ്പത്തിൽ നമ്മൾക്ക് നെയ്യപ്പം ഉണ്ടാക്കാൻ പറ്റും ഇത് എങ്ങനെ തയാറാക്കുന്നതെന്ന് നോക്കാം

ചേരുവകൾ 

•വറുത്ത അരിപ്പൊടി - 2 കപ്പ് 
•മൈദ - ഒരു കപ്പ് 
•ഉപ്പ് - കാൽ ടീസ്പൂൺ 
•ശർക്കര - 300 ഗ്രാം 
•വെള്ളം - 2 കപ്പ് 
•ബേക്കിംഗ് സോഡ - രണ്ടു നുള്ള് 
•ഏലക്കാപ്പൊടി - 1/2 ടീസ്പൂൺ
•ജീരകം വറുത്തു പൊടിച്ചത് - 1/2 ടീസ്പൂൺ
•തേങ്ങാക്കൊത്ത് അരിഞ്ഞത് - അര കപ്പ് 
•നെയ്യ് - മൂന്ന് ടേബിൾസ്പൂൺ 
•റവ - കാൽകപ്പ് 
•എള്ള് - ഒരു ടേബിൾ സ്പൂൺ

തയാറാക്കുന്ന വിധം

•ശർക്കര രണ്ട് കപ്പ് വെള്ളം ഒഴിച്ച് ഉരുക്കാനായി അടുപ്പിൽ വയ്ക്കാം. ഈ സമയം കൊണ്ട് നെയ്യ് ചൂടാക്കി അതിലേക്ക് തേങ്ങാക്കൊത്ത് അരിഞ്ഞ് ചെറുതായി വറുത്തെടുക്കുക. നന്നായി മൂത്തു വരുമ്പോൾ ഒരു ടേബിൾ സ്പൂൺ എള്ള് കൂടെ ഇട്ട് തീ ഓഫ് ചെയ്യാം. ഇനി ഇത് വേറൊരു പാത്രത്തിലേക്ക് മാറ്റി വയ്ക്കാം.

•ഇനി ഒരു പാത്രത്തിലേക്ക് അരിപ്പൊടിയും മൈദയും, കാൽ ടീസ്പൂൺ ഉപ്പും കൂടെ ഒന്നിച്ചാക്കി നല്ലപോലെ ഇളക്കി എടുക്കുക. ഇതിലേക്ക് ശർക്കര നീര് അരിച്ചൊഴിക്കാം. വെള്ളം ആവശ്യമാണെങ്കിൽ കുറച്ചുകൂടി ചൂടുവെള്ളം ഒഴിച്ചുകൊടുക്കാം. ഇതിലേക്ക് കാൽകപ്പ് റവയും, വറുത്തെടുത്ത തേങ്ങാക്കൊത്തും, ബേക്കിംഗ് സോഡയും, ഏലക്കാപ്പൊടിയും, ജീരകപ്പൊടിയും ചേർത്ത് നന്നായി ഇളക്കിയെടുത്ത് നെയ്യപ്പത്തിന്റെ പാകത്തിൽ മാവ് കലക്കി എടുക്കുക. ഇനി ചൂടായ എണ്ണയിൽ നെയ്യപ്പം കുറേശ്ശെയായി കോരിയൊഴിച്ച് ചുട്ടെടുക്കാം. സ്വാദിഷ്ടമായ നെയ്യപ്പം റെഡി. 

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com