ADVERTISEMENT

ന്യൂഡൽഹി ∙ 15 വർഷം കഴിഞ്ഞാലും ഇനി വാഹനങ്ങൾ പൊളിക്കേണ്ടി വന്നേക്കില്ല– സ്ക്രാപ്പേജ് നയത്തിൽ വർഷക്കണക്ക് ഒഴിവാക്കാൻ കേന്ദ്ര സർക്കാർ ആലോചന തുടങ്ങി. കാലപ്പഴക്കം കണക്കാക്കുന്നതിനു പകരം മലിനീകരണത്തോത് നിശ്ചിത പരിധിക്ക് മുകളിലെത്തിയാൽ മാത്രം വാഹനങ്ങൾ പൊളിക്കുക എന്ന രീതിയിൽ നിയമഭേദഗതി കൊണ്ടുവരാനാണ് ഉദ്ദേശം. ഇതിനായി നിലവിലുള്ള മലിനീകരണത്തോത് നിശ്ചയിക്കൽ സംവിധാനങ്ങൾ ഒഴിവാക്കി പുതിയ കേന്ദ്രീകൃത സോഫ്റ്റ്‍വെയർ വികസിപ്പിക്കാനുള്ള ശ്രമത്തിലാണെന്നും എല്ലാ വാഹനനിർമാണ കമ്പനികളും ഇതിനോട് സഹകരിക്കുമെന്നാണ് പ്രതീക്ഷയെന്നും ഗതാഗത മന്ത്രാലയ സെക്രട്ടറി അനുരാഗ് ജെയിൻ പറ‍ഞ്ഞു. 

15 വർഷം കഴിഞ്ഞ വാണിജ്യ വാഹനങ്ങൾക്കും 15 വർഷം പൂർത്തിയായ സ്വകാര്യ വാഹനങ്ങൾക്കും ഫിറ്റ്നസ് ടെസ്റ്റ് പാസായാൽ മാത്രം പുനർ റജിസ്ട്രേഷൻ നൽകുന്നതാണ് നിലവിലുള്ള സ്ക്രാപ്പേജ് നയം. 

നിശ്ചിത കാലാവധിക്കു ശേഷം രണ്ടു തവണ ഫിറ്റ്നസ് ടെസ്റ്റിൽ പരാജയപ്പെട്ടാൽ വാഹനം നിർബന്ധമായും പൊളിക്കണം. 

15 വർഷത്തിലേറെ പഴക്കമുള്ള 34,64,651 സ്വകാര്യ വാഹനങ്ങളാണ് സംസ്ഥാനത്തെ നിരത്തുകളിലുള്ളത്. 

∙ പൊളിച്ചു 1,00,074 വണ്ടികൾ

2021 മുതൽ പ്രാബല്യത്തിൽ വന്ന സ്ക്രാപ്പേജ് നയപ്രകാരം രാജ്യത്തിതുവരെ 1,00,074 വാഹനങ്ങൾ പൊളിച്ചു. ഈ വർഷം മാത്രം 56032 വണ്ടികൾ പൊളിച്ചു. കേരളത്തിൽ 2253 വണ്ടികളും. ലോക്സഭയിൽ സമർപ്പിച്ച രേഖകൾ പ്രകാരമാണ് ഈ കണക്കുകൾ.

English Summary:

Central government to avoid years in scrappage policy

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com