വിവാഹിതനായോ? പരിരക്ഷ ഉയർത്താൻ അവസരമൊരുക്കി 'ഇ-ഷീല്‍ഡ് നെക്സ്റ്റ്'
Mail This Article
ജീവിതത്തിലെ നാഴികക്കല്ലുകളില്‍ ഇന്‍ഷുറന്‍സ് പരിരക്ഷ വര്‍ധിപ്പിക്കുന്ന പുതുതലമുറ ലൈഫ് ഇന്‍ഷുറന്‍സ് പദ്ധതിയായ ഇ-ഷീല്‍ഡ് നെക്സ്റ്റ് എസ്ബിഐ ലൈഫ് ഇന്‍ഷുറന്‍സ് പുറത്തിറക്കി.വ്യക്തിഗത ശുദ്ധ ഇന്‍ഷുറന്‍സ് പദ്ധതിയാണിത്. വിവാഹം, മാതാപിതാക്കളാകുക, പുതിയ വീടു വാങ്ങുക തുടങ്ങി ജീവിതത്തിലെ സുപ്രധാനനാഴികക്കല്ലുകളില്‍ സം അഷ്വേഡ് തുക ഉയര്‍ത്തുന്ന പോളിസിയാണ് എസ്ബിഐ ലൈഫ് ഇ-ഷീല്‍ഡ് നെക്സ്റ്റ്. പോളിസിയുടെ സവിശേഷത ഈ 'ലെവല്‍ അപ്' ആണ്.മെഡിക്കല്‍ പരിശോധനയൊന്നും കൂടാതെയാണ് സം അഷ്വേഡ് തുക വര്‍ധിപ്പിക്കുവാന്‍ അനുവദിക്കുന്നത്. ഈ ആനുകൂല്യം എടുക്കണോയെന്നു പോളിസി ഉടമയ്ക്കു തീരുമാനിക്കാം.
വിവിധ ജീവിത ഘട്ടങ്ങളില്‍ വര്‍ധിപ്പിക്കാവുന്ന സം അഷ്വേഡ് തുക പരിശോധിക്കാം. വിവാഹ സമയത്ത് 50 ശതമാനവും (പരമാവധി 50 ലക്ഷം രൂപ) ആദ്യകുട്ടി ജനിക്കുമ്പോള്‍ 25 ശതമാനവും (പരമാവധി 25 ലക്ഷം രൂപ), രണ്ടാമത്തെ കുട്ടി ജനിക്കുമ്പോള്‍ 25 ശതമാനവും (പരമാവധി 25 ലക്ഷം രൂപ) വീടു വാങ്ങുമ്പോള്‍ 50 ശതമാനവും (പരമാവധി 50 ലക്ഷം രൂപ) സം അഷ്വേഡ് തുകയില്‍ വര്‍ധന അനുവദിക്കും. ഒറ്റത്തവണയായോ പരിമിതമായ കാലയളവിലോ പോളിസി കാലയളവു മുഴുവനുമോ പ്രീമിയം അടയ്ക്കാം. പോളിസി ഉടമ മരിച്ചാല്‍ ആശ്രിതര്‍ക്ക് സം അഷ്വേഡ് തുക എതു തരത്തില്‍ വാങ്ങാമെന്നു നിശ്ചയിക്കാനുള്ള ഓപ്ഷനും നല്‍കിയിട്ടുണ്ട്. അതനുസരിച്ച് തുക ഒരുമിച്ചു വാങ്ങാം. അല്ലെങ്കില്‍ പ്രതിമാസ ഗഡുക്കളായി വാങ്ങാം.
English Summary : Know more Abouut SBI E Shield Next Policy