ADVERTISEMENT

ഹാമിൽട്ടൻ ∙ ടെസ്റ്റ് ക്രിക്കറ്റിൽ നേടിയ സിക്സറുകളുടെ എണ്ണത്തിൽ മുൻ വെസ്റ്റിൻഡീസ് ബാറ്റർ ക്രിസ് ഗെയ്‌ലിന് ഒപ്പമെത്തി ന്യൂസീലൻഡ് താരം ടിം സൗത്തി. കരിയറിലെ തന്റെ അവസാന ടെസ്റ്റ് കളിക്കുന്ന സൗത്തി ഇംഗ്ലണ്ടിനെതിരെ ഇന്നലെ 3 സിക്സറുകൾ പറത്തിയാണ് ഗെയ്‌ലിനൊപ്പമെത്തിയത്. പട്ടികയിൽ നാലാം സ്ഥാനത്തു നിൽക്കുന്ന ഇരുവരുടെയും പേരിലുള്ളത് 98 സിക്സറുകൾ.

രണ്ടു സിക്സറുകൾ കൂടി നേടിയാൽ, സിക്സറുകളിൽ ‘സെഞ്ചറി’ നേടി വിരമിക്കാനും സൗത്തിക്ക് അവസരമുണ്ട്. ഇംഗ്ലണ്ട് ക്യാപ്റ്റൻ ബെൻ സ്റ്റോക്സ് (133), ന്യൂസീലൻഡ് മുൻ ക്യാപ്റ്റൻ ബ്രണ്ടൻ മക്കല്ലം (107), ഓസ്ട്രേലിയൻ മുൻ വിക്കറ്റ് കീപ്പർ ആദം ഗിൽക്രിസ്റ്റ് (100) എന്നിവരാണ് ആദ്യ മൂന്നു സ്ഥാനങ്ങളിൽ.

ഇംഗ്ലണ്ടിനെതിരെ മൂന്നാം ടെസ്റ്റിൽ ആദ്യം ബാറ്റു ചെയ്ത ന്യൂസീലൻഡ് ഒന്നാം ഇന്നിങ്സിൽ 347 റൺസിന് ഓൾഔട്ടായി. ടോം ലാതം (63), മിച്ചൽ സാന്റ്നർ (76) എന്നിവർ അർധ സെഞ്ചറി നേടി. സൗത്തി 10 പന്തിൽ 23 റൺസ് നേടി. മറുപടി ബാറ്റിങ്ങിൽ 27 ഓവറിൽ അഞ്ച് വിക്കറ്റ് നഷ്ടത്തിൽ 120 റൺസ് എന്ന നിലയിലാണ് ഇംഗ്ലണ്ട്. ആദ്യ രണ്ടു ടെസ്റ്റുകളും ജയിച്ച ഇംഗ്ലണ്ട് പരമ്പര ഉറപ്പാക്കിക്കഴിഞ്ഞു.

English Summary:

Tim Southee's Farewell Fireworks: Equals Test Sixes Record

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com