ADVERTISEMENT

നല്ല തിളക്കമാർന്ന ചുണ്ട്. ഏതൊരാളുടെയും സ്വപ്നമായിരിക്കും പൂവിതൾ പോലെ മൃദുലമായ ചുണ്ടുകൾ. മുഖത്തിന് ആകർഷണം നൽകുന്നതിന് സഹായിക്കുന്ന ചുണ്ടുകൾ സുന്ദരമാക്കാനായി പല വഴികളും നമ്മൾ തേടാറുണ്ട്. എന്നാൽ പലപ്പോഴും ഇരുണ്ട നിറവും ഡ്രൈനെസുമെല്ലാം ചുണ്ടിന്റെ സൗന്ദര്യത്തിന് വിലങ്ങുതടിയായി വരാറുണ്ട്. എത്ര പരിശ്രമിച്ചിട്ടും ചുണ്ടിന് തിളക്കം കിട്ടുന്നില്ലെന്നോർത്ത് ഇനി വിഷമിക്കേണ്ട...എളുപ്പത്തിൽ ലഭ്യമായ ഇക്കാര്യങ്ങൾ പരീക്ഷിച്ചു നോക്കൂ...ചുണ്ടുകൾ തിളങ്ങും ഉറപ്പ്

തൈര്

ചുണ്ടിന് തിളക്കവും നിറവും ലഭിക്കാൻ എളുപ്പത്തിൽ സഹായിക്കുന്ന ഒന്നാണ് തൈര്. പിഗ്മെന്റേഷൻ പ്രശ്നങ്ങളിൽ നിന്ന് ചുണ്ടിനെ സംരക്ഷിക്കാൻ ഉത്തമമാണ്. കുറച്ച് തൈര് രാത്രി സമയങ്ങളിൽ ചുണ്ടിൽ തേച്ച് പിടിപ്പിക്കുന്നത് നല്ലതാണ്. ആഴ്ചയിൽ ഒരു തവണ ഇങ്ങനെ ചെയ്യുന്നത് ചുണ്ടിന് ഭംഗി നൽകും. 

Read More: വീട്ടിൽ പഴമുണ്ടോ ? മുടി കൊഴിച്ചിലും താരനുമോർത്ത് ഇനി ടെൻഷനടിക്കേണ്ട

നാരങ്ങയും പഞ്ചസാരയും

നാരങ്ങ കഷ്ണങ്ങളാക്കി അരിഞ്ഞ് അതിൽ പഞ്ചസാര ചേർത്ത് ചുണ്ടുകൾ മസാജ് ചെയ്യുന്നത് നല്ലതാണ്. അൽപ്പനേരം മൃദുവായി മസാജ് ചെയ്തതിന് ശേഷം ചെറുചൂടുവെള്ളത്തിൽ കഴുകി കളയാം. എല്ലാ ദിവസവും ആവർത്തിക്കാം. 

മഞ്ഞൾ

മുഖകാന്തി വർധിക്കാനായി പണ്ട് മുതൽ ഉപയോഗിക്കുന്ന ഒരു അത്ഭുത കൂട്ടാണ് മഞ്ഞൾ. ചുണ്ടിന് തിളക്കം നിലനിർത്താനും മഞ്ഞളിന് സാധിക്കും. പാലും മഞ്ഞളും ചേർത്ത് പേസ്റ്റ് രൂപത്തിലാക്കി ചുണ്ടിൽ തേക്കുന്നത് നല്ലതാണ്. അഞ്ച് മിനിറ്റിന് ശേഷം കഴുകി കളയാം. 

Read More: മുഖക്കുരുവും പാടുകളും മാറ്റി മുഖം തിളങ്ങും; പരീക്ഷിക്കാം ഈ സ്പെഷൽ റവ സ്ക്രബ്

ബീറ്റ്റൂട്ട്

ചുണ്ടിന്റെ നിറം വർധിപ്പിക്കാനായി പണ്ട് മുതൽ ഉപയോഗിക്കുന്ന ഒന്നാണ് ബീറ്റ്റൂട്ട്. ഇടയ്ക്കിടയ്ക്ക് ബീറ്റ്റൂട്ട് ചുണ്ടിൽ മസാജ് ചെയ്യുന്നത് നല്ലതാണ്. കൂടാതെ ബീറ്റ്റൂട്ട് കഷ്ണങ്ങളാക്കിയെടുത്ത് അരച്ചെടുത്തതിന് ശേഷം ചുണ്ടിൽ തേച്ച് പിടിപ്പിക്കുന്നതും നല്ലതാണ്. ചുണ്ടിന്റെ നിറം വർധിപ്പിക്കാൻ ഇത് സഹായിക്കും. 

വെളിച്ചെണ്ണ

പ്രകൃതിദത്തമായ മോയ്സ്ചറൈസർ ആണ് വെളിച്ചെണ്ണ. വരണ്ട ചുണ്ടുകളിൽ നിന്ന് നിങ്ങൾക്ക് സംരക്ഷണം നൽകാൻ അത്യുത്തമമാണ് വെളിച്ചെണ്ണ. രാത്രി സമയങ്ങളിൽ ഉറങ്ങാൻ പോകുന്നതിന് മുമ്പ് അൽപ്പം വെളിച്ചെണ്ണ ചുണ്ടിന് മുകളിൽ തേച്ച് പിടിപ്പിക്കാം. രാവിലെ ചെറുചൂടുവെള്ളത്തിൽ അത് കഴുകി കളയാം. ദിവസവും ഇങ്ങനെ ചെയ്യുന്നതിലൂടെ ചുണ്ടുകൾ മൃദുവാകും. 

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com