ADVERTISEMENT

ജീവിതത്തിലെ വിശേഷങ്ങളെല്ലാം സമൂഹമാധ്യമത്തിലൂടെ പങ്കുവയ്ക്കുന്നവരാണ് നടൻ കൃഷ്ണകുമാറിന്റെ കുടുംബം. മകൾ ദിയയുടെ വിവാഹവും തുടർന്നുള്ള വിശേഷങ്ങളും താര കുടുംബം സമൂഹമാധ്യമത്തിലൂടെ പങ്കുവച്ചിരുന്നു. കഴിഞ്ഞ ദിവസം കുടുംബത്തിലെ ഇളയമകൾ ഹൻസികയുടെ ജന്മദിനാഘോഷത്തിന്റെ വിശേഷങ്ങളും പങ്കുവച്ചു. ഇപ്പോഴിതാ പ്രിയ സുഹൃത്ത് അർജുന് ജന്മദിനാശംസകൾ നേർന്നു കൊണ്ടുള്ള കുറിപ്പും ചിത്രവും പങ്കുവയ്ക്കുകയാണ് ഇഷാനി കൃഷ്ണകുമാർ. 

‘ചിയേഴ്സ് 25. ഒരുമിച്ചുള്ള യാത്രയിൽ കൂടുതൽ സന്തോഷങ്ങളും സാഹസികതയും മറക്കാനാകാത്ത നിമിഷങ്ങളുമുണ്ടാകട്ടെ.’’– എന്ന കുറിപ്പോടെയാണ് ഇഷാനി അർജുനൊപ്പമുള്ള ചിത്രം സമൂഹമാധ്യമത്തിലൂടെ പങ്കുവച്ചത്. കടലിന്റെ പശ്ചാത്തലത്തിൽ അർജുന്റെ തോളിൽ കൈവച്ചു നിൽക്കുന്ന ചിത്രമാണ് ഇഷാനി പങ്കുവച്ചത്. 

സമൂഹമാധ്യമത്തിലെത്തി നിമിഷങ്ങൾക്കകം തന്നെ ചിത്രം ശ്രദ്ധേയമായി. ചിത്രത്തിനു താഴെ ഇരുവർക്കും ആശംസകൾ നേർന്നുകൊണ്ടുള്ള കമന്റുകളും എത്തി. കല്യാണം ലോഡിങ്? എന്നാണ് ചിത്രത്തിനു താഴെ ചിലർ കമന്റ് ചെയ്തത്. ഇരുവരെയും ദൈവം അനുഗ്രഹിക്കട്ടെ. മനോഹരമായ സൗഹൃദം എന്നിങ്ങനെയുള്ള കമന്റുകളും എത്തി. 

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com