Activate your premium subscription today
Tuesday, Jan 21, 2025
മലയാള പുതുവർഷത്തിലെ അവസാന മാസമാണ് കർക്കടകം. സൂര്യൻ കർക്കടകം രാശിയിലൂടെ സഞ്ചരിക്കുന്ന കാലമാണിത്. ജൂലൈ- ഓഗസ്റ്റ് മാസങ്ങൾക്ക് ഇടയിലായാണ് കർക്കടകമാസം വരുന്നത്. രാമായണമാസമായി ആചരിക്കുന്നു. ആയുർവേദ ചികിത്സയ്ക്കും ഔഷധസേവയ്ക്കും ഉത്തമമായ കാലമാണിത് .
Aug 15, 2024
അദ്ധ്യാത്മരാമായണം കിളിപ്പാട്ട് പര്യവസാനിക്കുന്നത് ഫലശ്രുതിയോടെയാണ്. പരമശിവനാൽ ചൊല്ലപ്പെട്ട അത്യുത്തമോത്തമമായ അദ്ധ്യാത്മരാമായണം, പാരായണം ചെയ്താലും കേട്ടാലും കൈവരുന്ന ഗുണങ്ങളാണ് ഫലശ്രുതിയിൽ വിവരിക്കുന്നത്. മൈത്രീകരവും ധനധാന്യാവൃദ്ധിപ്രദവുമായ അദ്ധ്യാത്മരാമായണം പഠിച്ചവർക്ക് ആ ജന്മത്തിൽത്തന്നെ മുക്തി സിദ്ധിക്കുന്നതാണ്.
Aug 14, 2024
രാവണനിഗ്രഹശേഷം വിഭീഷണാഭിഷേകവും ചെയ്തു സീതയെ സ്വീകരിച്ചു ശ്രീരാമദേവൻ അയോധ്യാപ്രവേശം നടത്തുന്നു. വാമദേവ-ജാബാലി-ഗൗതമ-വാൽമീകി-വസിഷ്ഠ മഹർഷിമാരും ബ്രാഹ്മണ ശ്രേഷ്ഠരും ചേർന്ന് രാമദേവന് അഭിഷേകം ചെയ്യുന്നു. തദവസരത്തിൽ ഹനുമാൻ ചാമരം വീശി, ശത്രുഘ്നൻ കുടചൂടി ,ലോകപാലന്മാരും ഉപദേവതകളും ആകാശത്തിൽ സ്ഥിതി ചെയ്തു.
ഹിമവാനെ കടന്ന് കൈലാസത്തിലെത്തി അവിടെ ഋഷഭാദ്രിയിലുള്ള ദിവ്യൗഷധങ്ങൾ എത്തിക്കാനാണ് ജാംബവാൻ ഹനൂമാനോടു നിർദേശിക്കുന്നത്. മേരുവിനോളം വളരുന്ന ഹനൂമാൻ അലറുന്നത് രാക്ഷസസമൂഹത്തെയാകെ ഞെട്ടിക്കുന്നു. ഹനൂമാന്റെ പുറപ്പാട് ചാരന്മാരിൽനിന്നറിഞ്ഞ രാവണൻ മാതുലനായ കാലനേമിയുടെ ഗൃഹത്തിലേക്ക് രാത്രിതന്നെ പുറപ്പെടുകയാണ്.
Aug 13, 2024
ഭയാനകമായ രാമരാവണയുദ്ധം തുടരവേ അഗസ്ത്യമുനി ശ്രീരാമദേവനെ കാണുവാൻ എത്തുന്നു. അഗസ്ത്യമുനി എല്ലാ ദിവസവും ആദിത്യ ഹൃദയമന്ത്രം ജപിക്കേണ്ടുന്നതിന്റെ കാരണവും മന്ത്രത്തിന്റെ പ്രാധാന്യവും വിശദീകരിക്കുന്നു. ''ദേവന്മാരും കിന്നര ചാരണന്മാരും താപസന്മാരും യക്ഷന്മാരും എന്തിന് മാനുഷനും അങ്ങനെ എല്ലാവരും
Aug 12, 2024
ഗരുഡന്റെ വരവോടെ നാഗാസ്ത്രബന്ധനം ക്ഷണനേരത്തിൽ ഇല്ലാതെയായി. ഏഴു സമുദ്രങ്ങളും ഏഴു പർവതങ്ങളും കടന്ന് സുവർണാദ്രിപോലെയാണ് സർപ്പനാശകനായ ഗരുഡൻ പറന്നെത്തിയത്. ഇന്ദ്രജിത്ത് വീട്ടിലെത്തുംമുൻപേ വാനരപ്പട വീണ്ടും യുദ്ധത്തിനിറങ്ങിയെന്ന വാർത്ത രാവണനെ അദ്ഭുതപ്പെടുത്തുന്നു.
Aug 11, 2024
വൈകാനുണ്ടായ കാരണം ഏറെ സ്നേഹാദരങ്ങളോടെ ആരായുകയാണ് ശുകനോടു രാവണൻ. രാമലക്ഷ്മണന്മാരുടെ വരവും സർവലോകങ്ങളും ഭസ്മമാക്കാൻ സന്നദ്ധരായി, ഭൂമി കുലുങ്ങുംവിധം ഗർജിച്ച് നിർഭയരായെത്തിയിരിക്കുന്ന വാനരപ്പടയുടെ സാന്നിധ്യവും ശുകൻ അറിയിക്കുന്നു. ശുകന്റെ തത്വപ്രഭാഷണമാണ് തുടർന്ന്.
Aug 8, 2024
അദ്ധ്യാത്മരാമായണം കിളിപ്പാട്ടിലെ സുന്ദരകാണ്ഡത്തിൽ ഹനൂമാൻ ലങ്കയിലെത്തുന്നു. ലങ്കയിൽ വേണ്ടത്ര കോലാഹലങ്ങൾ നടത്തിയ മാരുതിയെ രാവണപുത്രൻ ഇന്ദ്രജിത്ത് നേരിടാനെത്തുന്നു. ഒരുതരത്തിലും ഹനൂമാനെ കീഴ്പെടുത്തുവാൻ ആകാതെവരുമ്പോൾ ഇന്ദ്രജിത്ത് ബ്രഹ്മാസ്ത്ര പ്രയോഗം നടത്തി ഹനൂമാനെ ബോധരഹിതനാക്കി കൈകാലുകൾ ബന്ധിച്ചു രാവണന്റെ മുന്നിൽ എത്തിക്കുന്നു.
Aug 3, 2024
കർക്കട മാസത്തിൽ കുടുംബത്തിൽ വച്ച് ഗണപതി ഹോമവും ഭഗവതി സേവയും നടത്തുക പണ്ടുമുതലേ ഉള്ള ഒരു ആചാ രമാണ്. ചിങ്ങമാസം മുതലുള്ള പുതുവർ ഷം ശോഭനമായി ഇരിക്കാനും തടസ്സങ്ങ ൾ ഇല്ലാതാവാനും ഐശ്വര്യങ്ങളും ഉണ്ടാവാനും ഒക്കെ വേണ്ടിയാണ് ഇത് അനുഷ് ഠിക്കുന്നത്.
Aug 1, 2024
ഭഗവാൻ പുണർന്നതോടെ സുഗ്രീവൻ കൽമഷങ്ങളെല്ലാം അറ്റവനായി. പാപമുക്തനെങ്കിലും ലക്ഷ്യപൂർത്തീകരണത്തിന് അയാളെ വീണ്ടും മോഹവലയത്തിലാക്കേണ്ടതുണ്ട്. ഇനി കാലംകളയാതെ ബാലിയെ യുദ്ധത്തിനു വിളിക്കാനാണ് ഭഗവാന്റെ നിർദേശം. അനുജൻ പുറപ്പടുവിക്കുന്ന മഹാസിംഹനാദം ബാലിയെ വിസ്മയപ്പെടുത്തുന്നുണ്ട്.
Jul 25, 2024
വിശാഖം നക്ഷത്രം രണ്ടാം പാദത്തിൽ തുലാക്കൂറിലായിരുന്നു കർക്കടക രവി സംക്രമം. അതനുസരിച്ച് ഗണിച്ച ഓരോ നാളുകാരും ഈ മാസത്തില് അനുഭവിക്കാനിടയുള്ള ഗുണദോഷഫലങ്ങൾ.
Results 1-10 of 120
You can always sign back in at any time.
You have reached the maximum number of saved items. Please remove some items.