ADVERTISEMENT

Activate your premium subscription today

അനുകൂല ഊർജം നിറഞ്ഞതും ഭക്തിസാന്ദ്രവുമായ ഇടമാണ് ഓരോ ക്ഷേത്രവും. വിവിധ ആചാരങ്ങളാലും അനുഷ്ഠാനങ്ങളാലും വ്യത്യസ്തവുമാണ്.  മനുഷ്യശരീരത്തിന്റെ പ്രതീകമാണിത് . മനുഷ്യശരീരത്തിൽ എപ്രകാരം ഈശ്വരൻ കുടികൊള്ളുന്നുവോ അപ്രകാരം ക്ഷേത്രമെന്ന ശരീരത്തിൽ പ്രതിഷ്ഠയായി ഈശ്വര ചൈതന്യം കുടികൊള്ളുന്നു. മനുഷ്യനിലെ പഞ്ചേന്ദ്രിയങ്ങളെ നിയന്ത്രിക്കാൻ സാധിച്ചെങ്കിൽ മാത്രമേ മനസ്സിനെയും ബുദ്ധിയെയും പ്രവൃത്തിയെയും നന്മയിലേക്ക് നയിക്കാൻ സാധിക്കുകയുള്ളു . ഈ പഞ്ചേന്ദ്രിയങ്ങളെ തിന്മയിൽ നിന്ന് നന്മയിലേക്ക് നയിക്കാൻ ക്ഷേത്രദർശനത്തിലൂടെ സാധിക്കും.

ക്ഷേത്രത്തിലെ വിഗ്രഹത്തിലെ പ്രഭ , വിളക്കുകളിലെ നാളം എന്നിവ കണ്ണുകളെയും ചന്ദനത്തിരി, കര്‍പ്പൂരം എന്നിവയുടെ സുഗന്ധം മൂക്കിനേയും തീർഥം , പ്രസാദം,  ജപിക്കുന്ന ഈശ്വരനാമങ്ങൾ എന്നിവ നാവിനെയും  മണിനാദം, ശംഖുവിളി ,മന്ത്രധ്വനി എന്നിവ ചെവികളെയും ചന്ദനം, ഭസ്മം തുടങ്ങിയ പ്രസാദങ്ങൾ തൊടുന്നത് ത്വക്കിനെയും ഉത്തേജിപ്പിക്കും. ചുരുക്കത്തിൽ പഞ്ചേന്ദ്രിയങ്ങളെ ഉത്തേജിപ്പിച്ച് മനുഷ്യമനസ്സിലെ മാലിന്യങ്ങൾ നീക്കി  പോസിറ്റീവ് ഊർജം നിറക്കാൻ ഉത്തമമാർഗ്ഗമാണത്രേ ക്ഷേത്രദർശനം.

🛕List of Famous Temples in Kerala | കേരളത്തിലെ ക്ഷേത്രങ്ങൾ

Results 1-10 of 569

ADVERTISEMENT
News & Specials
Now on WhatsApp
Get latest news updates and Onmanorama exclusives on our WhatsApp channel.

×