Activate your premium subscription today
Saturday, Mar 29, 2025
ചെന്നൈ ∙ കനത്ത മൂടൽമഞ്ഞിനെ തുടർന്ന് കാഴ്ച തടസ്സപ്പെട്ടതിനാൽ ചെന്നൈയിൽ ഇന്നലെ 40 വിമാനങ്ങൾ വൈകി. രാവിലെ 6നും 8നും ഇടയിൽ ലോകത്ത് ഏറ്റവും കൂടുതൽ സർവീസുകൾ വൈകിയ വിമാനത്താവളങ്ങളുടെ പട്ടികയിൽ ചെന്നൈ രണ്ടാമതാണെന്ന് ഫ്ലൈറ്റ് റഡാർ പോർട്ടൽ വ്യക്തമാക്കി. ശരാശരി 92 മിനിറ്റ് വൈകിയാണു വിമാനങ്ങൾ പുറപ്പെട്ടത്. മൂടൽ മഞ്ഞ് തുടരുമെന്ന കാലാവസ്ഥാ മുന്നറിയിപ്പ് ഉള്ളതിനാൽ വരും ദിവസങ്ങളിലും വിമാന സർവീസ് തടസ്സപ്പെടാൻ സാധ്യതയുണ്ട്.
ചെന്നൈ ∙ പൊങ്കലിനോട് അനുബന്ധിച്ച് പഴയ വസ്ത്രങ്ങളും ടയറുകളും അടക്കമുള്ള പാഴ്വസ്തുക്കൾ കത്തിച്ചതു കാരണം രാവിലെ ഡൽഹിയിൽ നിന്നും ബെംഗളൂരുവിൽ നിന്നുമുള്ള മൂന്ന് ഇൻഡിഗോ വിമാനങ്ങളുടെ വരവ് ചെന്നൈ വിമാനത്താവളം റദ്ദാക്കി. 30 വിമാനങ്ങളുടെ സമയക്രമത്തിൽ മാറ്റം വരുത്തിയതു കൂടാതെയാണ് 3 വിമാനങ്ങൾ റദ്ദാക്കിയത്.
നക്ഷത്ര ആമകളുമായി മലേഷ്യയിലേക്ക് കടക്കാൻ ശ്രമിച്ചയാളെ ചെന്നൈ രാജ്യാന്തര വിമാനത്താവളത്തില്‍ പിടികൂടി. എയർപോർട്ട് കസ്റ്റംസ് ഉദ്യോഗസ്ഥർ നടത്തിയ പരിശോധനയിലാണ് ബാഗിൽ നിന്ന് നക്ഷത്ര ആമകളെ കണ്ടെത്തിയത്. ക്വാലാലംപുരിലേക്കുള്ള വിമാനത്തിൽ കയറാനെത്തിയ യാത്രക്കാരന്റെ ബാഗിൽ രണ്ട് കാർഡ് ബോർഡ് പെട്ടികളിലായിട്ടായിരുന്നു നക്ഷത്ര ആമകളെ സൂക്ഷിച്ചിരുന്നത്.
ചെന്നൈ∙ വിമാനത്താവളത്തിലെ രാജ്യാന്തര ടെർമിനലിൽ നിന്ന് 5,000 നക്ഷത്ര ആമകളെ കസ്റ്റംസ് വിഭാഗം പിടിച്ചെടുത്തു. വെള്ളിരാത്രിയെത്തിയ ബാൾട്ടിക് എയർ വിമാനത്തിലെ യാത്രക്കാരന്റെ ബാഗ് ഉപേക്ഷിക്കപ്പെട്ട നിലയിൽ കണ്ടതിനെ തുടർന്ന് കസ്റ്റംസുംസിഐഎസ്എഫും നടത്തിയ പരിശോധനയിലാണു ബാഗിൽ നിന്ന് ആമകളെ കണ്ടെത്തിയത്.
സംസ്ഥാനത്ത് ലോക്സഭ തിരഞ്ഞെടുപ്പിനോട് അനുബന്ധിച്ച് 200 കോടി രൂപയുടെ ഹവാല ഇടപാടുകൾ നടക്കാൻ സാധ്യതയുണ്ടെന്ന വിവരത്തിൽ എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് (ഇ.ഡി) അന്വേഷണം നടത്തിയേക്കും. ഇതു സംബന്ധിച്ച നിർണായക തെളിവുകൾ ആദായ നികുതി വകുപ്പിനു ലഭിച്ചിരുന്നു. ഏതാനും ദിവസം മുൻപ് മലേഷ്യയിൽനിന്നെത്തിയ വിനോദ് കുമാർ ജോസഫ് എന്നയാളെ ചെന്നൈ രാജ്യാന്തര വിമാനത്താവളത്തിൽനിന്ന് കസ്റ്റഡിയിലെടുത്തതോടെയാണു വിവരങ്ങൾ ലഭിച്ചത്.
ചെന്നൈ∙ ഖേലോ ഇന്ത്യ യൂത്ത് ഗെയിംസിന്റെ കൂറ്റൻ ബലൂൺ ചെന്നൈ രാജ്യാന്തര വിമാനത്താവളത്തിന്റെ റൺവേയ്ക്ക് സമീപം പതിച്ചു. രണ്ടാം റൺവേയ്ക്ക്
ചെന്നൈ ∙ തൈപ്പൊങ്കൽ ആഘോഷങ്ങൾക്കു വീര്യം പകർന്ന് മധുരയിലെ അവനിയാപുരം ജല്ലിക്കെട്ട് ഇന്നു നടക്കും. 800 കാളകളും 500 വീരന്മാരും (കാളകളെ പിടിക്കുന്നവർ) പങ്കെടുക്കും. അര ലക്ഷത്തോളം പേർ മത്സരം കാണാനെത്തും. അപകടം ഒഴിവാക്കുന്നതും സന്ദർശകർക്ക് മത്സരം കാണുന്നതിനുമായി വിപുലമായ സൗകര്യം ഒരുക്കി.
ചെന്നൈ ∙ വിമാനത്താവളത്തിലെ വനിതാ ജീവനക്കാരിയെ കയറിപ്പിടിച്ച യാത്രക്കാരനെ പൊലീസ് അറസ്റ്റ് ചെയ്തു. പെരമ്പല്ലൂർ സ്വദേശി ഇളവരശൻ (45) ആണ് പിടിയിലായത്. നിർമാണത്തൊഴിലാളിയായ ഇയാൾ സിംഗപ്പൂരിലേക്കു പോകാൻ എയർ ഇന്ത്യ എക്സ്പ്രസിൽ ബുക്ക് ചെയ്ത ടിക്കറ്റുമായാണ് വിമാനത്താവളത്തിലെത്തിയത്.
ചെന്നൈ∙ മിഷോങ് ചുഴലിക്കാറ്റ് ചൊവ്വാഴ്ച പുലര്‍ച്ചെ കരതൊടുന്ന തമിഴ്നാട്ടിൽ, ചെന്നൈ രാജ്യാന്തര വിമാനത്താവളത്തിന്റെ പ്രവർത്തനം താറുമാറാക്കി മഴക്കെടുതി. റൺവേയിൽ ഉൾപ്പെടെ വെള്ളം കയറിയ സാഹചര്യത്തിൽ, വിമാനത്താവളത്തിന്റെ പ്രവർത്തനം താൽക്കാലികമായി നിർത്തിവച്ചു. ഇവിടെനിന്നുള്ള പല വിമാനങ്ങളും റദ്ദാക്കി.
ചെന്നൈ∙ സ്വര്‍ണക്കടത്തിനു പതിനെട്ടടവും പയറ്റുകയാണ് മാഫിയകള്‍. കഴിഞ്ഞ ദിവസം ചെന്നൈ വിമാനത്താവളത്തില്‍ എത്തിയ യാത്രക്കാരനില്‍ നിന്ന് സ്വര്‍ണം പിടിച്ചെടുത്തതു ചെരിപ്പിനുള്ളില്‍ നിന്ന്. പ്രത്യേക രീതിയില്‍ നിര്‍മ്മിച്ച ചെരുപ്പിന്റെ വള്ളികള്‍ക്കുള്ളില്‍ ഒളിപ്പിച്ച Gold Smuggling,Crime India, Chennai, Chennai Airport, Crime News, Breaking News, Manorama Online, Manorama News.
Results 1-10 of 15
You can always sign back in at any time.
You have reached the maximum number of saved items. Please remove some items.