ഫോഡിന്റെ സൂപ്പർ ഹിറ്റ് വാഹനങ്ങളിലൊന്നാണ് മസ്താങ്. 1964 മുതൽ തുടർച്ചയായ ഉൽപ്പാദനത്തിൽ, നിലവിൽ ഏറ്റവും ദൈർഘ്യമേറിയ ഫോഡ് കാറാണ് മസ്താങ്. പോണി കാർ എന്നറയപ്പെടുന്ന മസ്താങ് ഏറ്റവും അധികം വിറ്റഴിക്കപ്പെട്ടിട്ടുള്ള ഫോഡ് കാറുകളിലൊന്നാണ്. 1927 മോഡൽ എയ്ക്ക് ശേഷം ഏറ്റവും വിജയകരമായ വാഹനമാണ് മസ്താങ്.