ഗൾഫ് രാജ്യങ്ങളെ തമ്മിൽ ബന്ധിപ്പിക്കുന്നതാണു ജിസിസി റെയിൽ പദ്ധതി. 2009 ഡിസംബറിൽ കുവൈത്തിൽ നടന്ന ജിസിസി ഉച്ചകോടിയിലാണ് പദ്ധതിക്ക് അംഗരാജ്യങ്ങളുടെ അംഗീകരാം ലഭിക്കുന്നത്. ജിസിസി റെയിലിന്റെ സാധ്യതാ ഗതാഗത പഠനങ്ങൾ പൂർത്തിയായി കഴിഞ്ഞു. അതതു രാജ്യങ്ങളിലെ റെയിൽ ശൃംഖലയുമായി അംഗ രാജ്യങ്ങൾ ബന്ധിപ്പിക്കുന്നതോടെ 2117 കി.മീ ജിസിസി റെയിൽ യാഥാർഥ്യമാകും. സൗദി, കുവൈത്ത്,യുഎഇ, ഖത്തർ, ഒമാൻ, ബഹ്റൈൻ എന്നീ ആറു രാജ്യങ്ങളിലെയും പ്രധാന നഗരങ്ങളുമായി ബന്ധിപ്പിച്ചാകും ജിസിസി റെയിൽ സർവീസ്.